ദർസ് 32 : വിഷയങ്ങൾ – ദുആയുടെ നിയമം & പ്രദർശനപരത.

ദുആയുടെ നിയമം ദുആക്ക് വേണ്ടി നിയമമുണ്ട്. ഞാനിക്കാര്യം പലതവണ പറഞ്ഞുകഴിഞ്ഞതാണ്. അല്ലാഹു ചിലപ്പോൾ അവനുദ്ദേശിച്ച കാര്യം (സത്യവിശ്വാസിയെകൊണ്ട്) അംഗീകരിപ്പിക്കുന്നു. ചിലപ്പോൾ സത്യവിശ്വാസി പറയുന്ന കാര്യം അവനും അംഗീകരിക്കുന്നു. മാത്രമല്ല, നമുക്കാണെങ്കിൽ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും യഥാർഥ ജ്ഞാനമില്ല. നാം ആവശ്യപ്പെടുന്ന കാര്യങ്ങളുടെ…

Continue Readingദർസ് 32 : വിഷയങ്ങൾ – ദുആയുടെ നിയമം & പ്രദർശനപരത.

ദർസ് 31 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -5)

▪അല്ലാഹുവിനോടുള്ള കടമകളെപ്പറ്റിയും മനുഷ്യരോടുള്ള കടമകളെപ്പറ്റിയും ഒരു ദരിദ്രനോടു ചോദിക്കുന്നതുപോലെ എല്ലാ ഓരോ ധനികരോടും ചോദിക്കപ്പെടുന്നതായിരിക്കും. എന്നല്ല, അതിനേക്കാൾ കൂടുതൽ! ഈ ഹൃസ്വമായ ജീവിതത്തിൽ വിശ്വാസമർപ്പിച്ച് പൂർണ്ണമായും ദൈവത്തിൽ നിന്ന് മുഖം തിരിക്കുന്നവൻ എത്രമാത്രം ദൗർഭാഗ്യവാനാകുന്നു. ദൈവം നിഷിദ്ധമാക്കിയതിനെ ഒരു ഭയവും കൂടാതെ…

Continue Readingദർസ് 31 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -5)

ദർസ് 30 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -4)

▪നിങ്ങൾ ദൈവത്തിന്റേതായിത്തീരുമെങ്കിൽ ദൈവം നിങ്ങളുടേതു തന്നെയാണ്. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾക്കുവേണ്ടി അവൻ ഉണർന്നിരിക്കും. നിങ്ങൾ ശത്രുവിനെകുറിച്ച് അശ്രദ്ധരായിരിക്കുമ്പോൾ അവൻ ശത്രുവിനെ നോക്കിപ്പാർക്കും..... നിങ്ങളുടെ ദൈവത്തിൽ എന്തെന്തെല്ലാം അത്ഭുതങ്ങളുണ്ടെന്ന് നിങ്ങളറിയുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ ദുനിയാവിനെ ചൊല്ലി ദു:ഖിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങൾ നിങ്ങൾക്കുണ്ടാവില്ല. ▪ദൈവം ഏറ്റവും…

Continue Readingദർസ് 30 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -4)

ദർസ് 29 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -3)

▪തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കുന്നവരും അവയിൽനിന്ന് എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കുന്നവരും തങ്ങളുടെ ദൈവത്തോടു കൂറുപുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരും എത്രമാത്രം സൗഭാഗ്യവാന്മാരാണ്. അവർ നഷ്ടത്തിലാവുകയില്ല. ദൈവം അവരെ അവഹേളിതരാക്കുകയില്ല. എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റേതാകുന്നു. ദൈവം അവരുടേതും തന്നെ. ▪നമ്മുടെ ദൈവം അങ്ങേയറ്റം വിശ്വസ്തനായ ദൈവമാകുന്നു.…

Continue Readingദർസ് 29 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -3)

ദർസ് 28 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -2)

▪ബാഹ്യനിലയിലുള്ള ബയ്അത്ത് ചെയ്തതുകൊണ്ട് മതിയാകുമെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്.   ▪പാപം ഒരു വിഷമാകുന്നു. അതു ഭക്ഷിക്കരുത്. ദൈവത്തോടുള്ള അനുസരണക്കേട് ഒരു ദുർമരണമാണ്. അതിൽനിന്ന് രക്ഷപ്പെട്ടുകൊൾവിൻ. ▪എതൊരാൾ പ്രാർത്ഥനാ സമയത്ത് - വാഗ്ദാനങ്ങൾ നിമിത്തം മാറ്റിനിർത്തപ്പെട്ട സംഗതികൾ ഒഴികെ ബാക്കിയുള്ള - എല്ലാ…

Continue Readingദർസ് 28 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -2)

ദർസ് 27 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -1)

▪മനോദാർഢ്യത്തോടെയുള്ള പക്വമായ കർമ്മങ്ങൾ ഇല്ലാതെ നാവുകൊണ്ട് മാത്രം ബയ്അത്ത് ഏറ്റുപറയുന്നതിൽ ഒരു കാര്യവുമില്ല. ▪ഭൗതീകതയിൽനിന്ന് വിരക്തരാവുകയും അവന്റേതു മാത്രമായിത്തീരുകയും അവനുവേണ്ടി മാത്രം ജീവിക്കുകയും എല്ലാ മാലിന്യങ്ങളേയും പാപങ്ങളേയും വെറുക്കുകയും ചെയ്യുക. കാരണം അവൻ പരിശുദ്ധനാണ്. ▪നിങ്ങൾ ഭയഭക്തിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയെന്ന് ഓരോ…

Continue Readingദർസ് 27 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -1)

ദർസ് 26 : ശരണാർഥിയെ സംരക്ഷിക്കുന്ന ദൈവം

ഒരാൾ തന്റെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ബലത്തിനനുസരിച്ച് ഭൗതികതയിലുള്ള ആശ്രിതത്വത്തിൽ നിന്ന് മുഖംതിരിക്കുന്നു. വിശ്വാസം എത്ര വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുവോ അത്ര കൂടുതലായി അയാൾ ഭൗതിക ഉപാധികളുടെ ആശ്രിതത്വത്തിൽ വിമുഖനാവുന്നു. വാസ്തവത്തിൽ ലോകം വഞ്ചനാത്മകമാണെന്നത് സ്പഷ്ടമാണ്. പുരോഗതിക്ക് നിദാനമാണെന്ന് കരുതുന്ന ഭൗതിക വസ്തുക്കൾ…

Continue Readingദർസ് 26 : ശരണാർഥിയെ സംരക്ഷിക്കുന്ന ദൈവം

ദർസ് 25 : ‘ബുലാനെ വാലാ സബ്‌സെ പ്യാരാ’ (വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ)

ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ അങ്ങേയറ്റം വാത്സല്യഭാജനമായിരുന്ന പുത്രന്‍ മീര്‍സാ മുബാറക് അഹ്‌മദ് വഫാത്തായ സന്ദർഭം. ഇരുവർക്കും പരസ്പരം അഗാതമായ സ്നേഹബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആ അരുമസന്തതിയുടെ വേര്‍പാടില്‍ അവിടുന്ന് ഉല്ലേഖനം ചെയ്ത ഒരു കവിതാ ശകലത്തിന്റെ ഏതാണ്ട് ആശയാനുവാദം ഇപ്രകാരമാണ്:…

Continue Readingദർസ് 25 : ‘ബുലാനെ വാലാ സബ്‌സെ പ്യാരാ’ (വിളിക്കുന്നവനാകുന്നു എല്ലാവരേക്കാളും പ്രിയപ്പെട്ടവൻ)

ദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”

ഒരാള്‍ ചോദിച്ചു ഹുസൂര്‍ നമസ്കാരത്തെ സംബന്ധിച്ച്  ഞങ്ങള്‍ക്കുവേണ്ടിയുള്ള കല്പനയെന്താണ്?  അപ്പോൾ അരുൾ ചെയ്തു: നമസ്കാരം ഒരു മുസൽമാന്റെ നിര്‍ബന്ധ കർത്തവ്യമാകുന്നു. ഹദീസ് ശരീഫില്‍ വന്നിട്ടുണ്ട്, നബി(സ) തിരുമേനിയുടെ സന്നിധിയിൽ ഒരു സംഘം ഇസ്‌ലാം സ്വീകരിച്ച ശേഷം ചോദിച്ചു, 'യാ റസൂലുല്ലാഹ്, ഞങ്ങൾക്ക്…

Continue Readingദർസ് 24 : “നമസ്കാരവും ദൈവസ്മരണയും”

ദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“

നിങ്ങളുടെ സഹോദരങ്ങളില്‍ എന്തെങ്കിലും ബലഹീനതയുണ്ടെങ്കില്‍ അവര്‍ക്കെതിരില്‍ ദൂഷ്യം പറയാന്‍ ധൃതിപ്പെടരുത്. അവസ്ഥകള്‍ ആദ്യം അധമമായിരിക്കുകയും പിന്നീടൊരിക്കൽ ഒരു മാറ്റത്തിന്‍റെ സമയം സമാഗതമാവുകയും ചെയ്യുന്ന നിരവധി ജനങ്ങളുണ്ട്. ശാരിരിക അവസ്ഥയും പല ഘട്ടങ്ങള്‍ പിന്നിടുന്നത് പോലെയാണത്. ആദ്യം രേതസ്കണവും പിന്നീട് രക്തപിണ്ഡവും ആകുന്നു.…

Continue Readingദർസ് 23 : “ആരെയും ദുഷിച്ചവനായി മുദ്രകുത്തേണ്ട; പിന്നീട് മാറ്റം വന്നേക്കാം“