അഹ്മദിയ്യാ മുസ്ലിം ജമാഅത്ത്
മോക്ഷാർഹമായ ജമാ'അത്ത്
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَيَأْتِيَنَّ عَلَى أُمَّتِي مَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلاَنِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً قَالُوا وَمَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي ”
നബി(സ) പറഞ്ഞു: ബനീഇസ്റാഈലിൽ സംഭവിച്ചതൊക്കെ എന്റെ ഉമ്മത്തിലും വന്നുഭവിക്കും. ഒരു ജോഡി ചെരുപ്പ് അന്വോന്യം സദൃശ്യമായിരിക്കുന്നതുപോലെ. അവരിൽ ആരെങ്കിലും തന്റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്റെ ഉമ്മത്തിലും അത്തരം ദുർഭഗൻ ഉണ്ടാവും. ബനീഇസ്റാഈൽ 72 കക്ഷികളായാണ് ഭിന്നിച്ചത്. എന്റെ ഉമ്മത്ത് 73 കക്ഷികളായി പിരിയും. ഒരു കൂട്ടരൊഴികെ മറ്റൊല്ലാവരും നരകത്തിലായിരിക്കും, സ്വഹാബാക്കർ ചോദിച്ചു. തിരുദൂതരേ, ആരാണ് ആ കക്ഷി? നബി(സ) പറഞ്ഞു: “ഞാനും എന്റെ സ്വഹാബത്തും ഉള്ള നിലയിൽ സ്ഥിതി ചെയ്യുന്നവർ.”
(ജാമിഉ തിർമിദി, കിത്താബുൽ ഈമാൻ, അധ്യായം 18, ഭാഗം 5, പേജ് 26 )
ഭൂമിയില്‍ അന്ധകാരവും അധര്‍മ്മവും വ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനു വേണ്ടി ഒരു പരിശുദ്ധാത്മാവിനെ എഴുന്നേല്പിക്കുകയും അദ്ദേഹം മുഖേന ജനങ്ങളെ സമുദ്ധരിക്കുകയും നവീന ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്ത് നിര്‍മതത്വത്തിന്റെയും നിരീശ്വരത്വത്തിന്റെയും ഇരുട്ടില്‍ നിന്ന് അവരെ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുകയെന്നത് ലോകാരംഭം മുതല്‍ക്കെയുള്ള അല്ലാഹുവിന്റെ ഒരു വഴക്കമാണെന്നു ലോകമതങ്ങളുടെ ചരിത്രത്തില്‍ കണ്ണോടിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലാക്കാൻ കഴിയും.
അവസാന കാലത്ത് ഹദ്‌റത്ത് ഈസബ്‌നു മര്‍യം(അ) ആകാശത്ത് നിന്ന് ഉടലൊടെ ഇറങ്ങുകയും മുസ്‌ലിം ഉമ്മത്തിൽ ഇമാം മഹ്ദി(അ) ആഗതരാകുകയും പിന്നെ അവര്‍ രണ്ടുപേരും ഒന്നിച്ച് ഇസ്‌ലാം പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് മുസ്‌ലിംകള്‍ പൊതുവില്‍ വിശ്വസിച്ചുപോരുന്നു. അതായത് സാധാരണ മുസ്‌ലിംകള്‍ അവസാന കാലത്ത് രണ്ട് ആത്മീയ വ്യക്തിത്വങ്ങളുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ “റസൂലന്‍ ഇലാ ബനീ ഇസ്‌റാഈല്‍” (സൂറ: ആലു ഇംറാന്‍) (അതായത് ബനീ ഇസ്‌റാഈലിലേക്ക് നിയോഗിക്കപ്പെട്ട റസൂല്‍) ആയ ഹദ്‌റത്ത് ഈസബ്‌നു മര്‍യം(അ) രണ്ടായിരം വര്‍ഷം മുമ്പേ മറ്റ് പ്രവാചകന്മാരെ പോലെ മരണപ്പെട്ടിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും സ്വിഹാഹു സിത്തയിലെ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്. അദ്ദേഹം ഭൗതിക ശരീരവുമായി ആകാശത്തേക്കു പോകുകയോ അവിടെ ജീവിച്ചിരിക്കുകയോ ഭൗതിക ശരീരവുമായി ഈ കാലഘട്ടത്തില്‍ ഈ ലോകത്തേക്ക് ഇറങ്ങിവരുകയോ ചെയ്യുന്നതല്ല. തിരുനബിയുടെ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത് ദീനിന്റെ പുനരുജ്ജീവനത്തിനും ഉത്തിന്റെ പരിഷ്‌കരണത്തിനും വേണ്ടി മുഹദീ ഉമ്മത്തിൽ നിന്നുതന്നെ ഒരു വ്യക്തി ആഗതരാകുമെന്നാണ്. അദ്ദേഹം ഇസ്‌ലാമിക സാങ്കേതിക ശബ്ദത്തില്‍ അല്‍ ഇമാമുല്‍ മഹ്ദിയെന്ന് അറിയപ്പെടുന്നതാണ്. ആത്മീയമായി അദ്ദേഹം തന്നെയാണ് ഹദ്റത്ത് ഈസബ്‌നു മര്‍യമിന്റെ സദൃശ്യനും.
വാഗ്ദത്ത മഹ്ദി ഇമാം (അ)
ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അലൈഹിസ്സലാം)
(1935-1908)
അവസാന കാലത്ത് ഇസ്ലാമിനെ പുനരുദ്ധരിക്കാൻ വേണ്ടി ദൈവത്താൽ നിയുക്തനായ മഹ്ദിയും മസീഹും താനാണെന്നു അഹ്മദിയ്യാ പ്രസ്ഥാനത്തിൻറെ വിശുദ്ധ സ്ഥാപകരായ ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അലൈഹിസ്സലാം) വാദിച്ചു. ആ പുണ്യാത്മാവ് സത്യ വാദിയാണെന്ന് വ്യക്തമാക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ വെളിപ്പെടുകയും വാഗ്ദത്ത മഹ്ദീ മസീഹിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയാവുകയും ചെയ്തു. നബി നായകർ സല്ലല്ലാഹു അലൈഹിവസല്ലം തിരുമേനിയുടെ പ്രവചനത്തിന് പൂർത്തീകരണമായിട്ടാണ് ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അലൈഹിസ്സലാം). അവതീർണനായത്.
നിങ്ങളെല്ലാം ഒത്തു ചേർന്ന് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക . നിങ്ങൾ ഭിന്നിക്കരുത് . നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക ( ഖുർആൻ 3 : 104 )
ഫിർഖ 'അൽജമാഅത്ത് ' അർഥവും വിവക്ഷയും
അഹ്മദിയ്യാ ഖിലാഫത്ത്
وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ
നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവർക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീർച്ചയായും അവരെയും ഭൂമിയിൽ ഖലീഫമാരാക്കുകയും, അവർക്കായി അവൻ തൃപ്തിപ്പെട്ട മതത്തെ അവർക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും അവരുടെ ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവർക്ക് പകരം നൽകുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവർ എന്നെ മാത്രം ആരാധിക്കുന്നതാണ് ; എന്നോട് മറ്റൊന്നിനെയും അവർ പങ്കുചേർക്കുയില്ല. അതിനു ശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കിൽ അവർ തന്നെയാണ് ധിക്കാരികൾ (24:56)
ഖലീഫത്തുൽ മസീഹ് ഖാമിസ് ഹദ്റത്ത് മിർസാ മസ്രൂർ അഹ്മദ് (അയ്യദഹുള്ളാഹു തആല ബിന്നസ്രിൽ അസീസ്)
1889 – ല്‍ ഹസ്രത്ത് മിര്‍സാ ഗുലാം അഹ്മദ് (അ) ആണ് ഈ ദൈവിക ജമാഅത്ത് അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് സ്ഥപിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം തിരഞ്ഞെടുക്കപ്പെടുന്ന ഖലിഫമാര്‍ ഈ ജമാഅത്തിനെ നയിക്കുന്നു. ഇപ്പോള്‍ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദിന്റെ (അയ്യദഹൂള്ളാഹു തആല ബിന്നസ്രിൽ അസീസ് ) നേതൃത്വത്തിൽ 195ൽ പരം രാഷ്ട്രങ്ങളില്‍ ജമാഅത്ത് ഇസ്‌ലാമിക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
1908 മെയ് 26ആം തിയതി ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അ) ഈ ലോകത്തോട് വിട പറഞ്ഞുകൊണ്ട് തന്റെ പ്രിയങ്കരനായ രക്ഷിതാവിന്റെയടുക്കലേക്ക് യാത്രയായി. ആ മഹാത്മാവിന്റെ വിയോഗത്തെ തുടർന്ന് വിശുദ്ധ ഖുർആന്റെ വാഗ്ദാനവും നബി (സ) ന്റെ പ്രവചനവും അനുസരിച്ച് “ഖിലാഫത്തുൻ അലാ മിൻഹാജ്ജിന്നു ബ്ബൂവ്വ : “പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്ത് ആരംഭിച്ചിരിക്കുന്നു. ഇന്ന് ഹസ്രത്ത് മിർസാ മസ്രൂർ അഹ്മദ് സാഹിബ് (അയ്യദഹുള്ളാഹു തആല ബിന്നസ്രിൽ അസീസ്) ഖലീഫ ത്തുൽ മസീഹ് അഞ്ചാമൻ ആണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ലോക സാരഥി.
ഇരുന്നൂറിൽപ്പരം രാഷ്ട്രങ്ങളിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഈ ആഗോള ഇസ്‌ലാമിക ജമാഅത്ത് നൂറോളം ലോകഭാഷകളിൽ വിശുദ്ധ ഖുർആൻ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ ലോക രാജ്യങ്ങളിലും മസ്ജിദുകളും മിഷൻ ഹൗസുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ ആയിരത്തിലധികം മിഷനറിമാർ ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.