ഖത്തമുന്നുബൂവ്വത്തിൻ്റെ യാഥാർത്ഥ്യം
വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് വിശുദ്ധ ഖുർആന്റെ ഒരോ സൂറത്തിലെയും (بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ) “ബിസ്മില്ലാഹി റഹ്മാനി റഹീം“ ആ സൂറത്തിന്റെ ഒന്നാമത്തെ ആയത്തായി കണക്കാക്കുന്നു. ഇതു പ്രകാരം, ഉദാഹണത്തിനു സൂറ അൽ-ഫാത്തിഹയിലെ اَلۡحَمۡدُ لِلّٰہِ رَبِّ الۡعٰلَمِیۡنَ എന്നുള്ളത് (1:2) ആയിരിക്കും സൂചികയിൽ.
വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും എന്നുള്ളത് മുസ്ലിംങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. മുസ്ലിം ഉമ്മത്തിനു എന്തിനാണ് ഒരു പ്രവാചകൻ്റെ ആവശ്യമെന്ന് ആളുകൾ ചിലപ്പോൾ ചോദിക്കുന്നു. മുഹമ്മദ് നബി(സ) തന്നെ മസീഹ് ഒരു പ്രവാചകനായിക്കൊണ്ട് ഈ ഉമ്മത്തിൽ വരുമെന്നുള്ള പ്രവചനം ചെയ്തിട്ടുള്ള കാരണത്താൽ തന്നെ ഈ ചോദ്യം ഒരു വിഡ്ഢിചോദ്യമാണ്. കൂടാതെ, ഹസ്രത്ത് അഹ്മദിന്റെ (അ) കാലത്ത് പ്രവാചകത്വം ആവശ്യമായിരുന്നെന്നും ഖുർആനും തിരുസുന്നത്തുമനുസരിച്ച് ഏറ്റവും ഉചിതമായ സമയത്ത് തന്നെയാണ് അദ്ദേഹം എത്തിയെന്നും തെളിയിക്കുന്ന നിരവധി അടയാളങ്ങൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.
ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിച്ചാലും. നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗത്തിൽ (വി.ഖു. 1:6,7).
“നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം നല്കിയിരിക്കുന്നു. ഏതുവിധം അവര്‍ക്കു മുമ്പേ കഴിഞ്ഞവരില്‍ അവന്‍ ഖലീഫമാരെ നിലനിറുത്തിയോ അതേവിധത്തില്‍ അവരിലും ഖലീഫമാരെ നിലനിറുത്തുമെന്ന്”(വി.ഖുര്‍ആന്‍ 24:56).
ആദം സന്തതികളേ, എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതരുന്ന നിങ്ങളിൽ നിന്നുള്ള റസൂൽമാർ നിങ്ങളുടെ അടുക്കൽ വരുന്നതായാൽ ആർ സൂക്ഷ്മത കൈക്കൊള്ളുകയും സ്വയം നന്നാക്കിത്തീർക്കുകയും ചെയ്യുന്നുവോ അവർക്ക് യാതൊന്നു കൊണ്ടും ഭയമുണ്ടായിരിക്കുകയില്ല. അവർ ദുഃഖിക്കുകയുമില്ല (വി.ഖു. 7:36).
പുതിയൊരു ശരീഅത്ത് കൊണ്ടുവരുന്ന ആളാണ് നബി എന്നും ശരീഅത്തിന്റെ ശൃംഖല അവസാനിച്ചിരിക്കയാൽ ഇനി ഒരു നബി വരികയില്ലെന്നുമുള്ളതാണ് അഹ്മദിയ്യാ മുസ്ലിംങ്ങൾ അല്ലത്തവർ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാൽ ഈ വാദവും അടിസ്ഥാനരഹിതവും നിരർത്ഥകവുമാണ്. എന്തെന്നാൽ നുബുവ്വത്തോടുകൂടി പുതിയ ശരീഅത്ത് ഉണ്ടായിരിക്കണമെന്നത് അത്യാവശ്യമല്ല. ശരീഅത്ത് നല്കപ്പെടാത്ത ഒട്ടധികം പ്രവാചകൻമാർ കഴിഞ്ഞുപോയിട്ടുണ്ടെന്ന് മത ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നതു കൊണ്ട് മനസ്സിലാക്കാൻ കഴിയും.
മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു (വി.ഖു. 33:41).
ഖാത്തമുന്നബിയ്യീൻ എന്നതിനു അവസാനത്തെ നബിയെന്ന് അർത്ഥമെടുക്കുകയാണെങ്കിൽ പ്രസ്തുത ആയത്തിന് യാതൊരു അർത്ഥവുമില്ലാതായിത്തീരുകയും (നഊദുബില്ലാഹ്) മുഴുവൻ ആയത്തും ഒരു നിരർത്ഥവചനത്തിന്റെ രൂപം കൈക്കൊള്ളുകയും ചെയ്യും. ഇത്തരത്തിൽ നോക്കുമ്പോൾ ആയത്തിന്റെ അർത്ഥം “മുഹമ്മദ് നബിക്ക് പുത്രസന്താനമില്ലെന്നത് ശരിതന്നെ, എന്നാൽ, അദ്ദേഹം അവസാനത്തെ നബിയാണ് “എന്നായിത്തീരും. ഇത് അർത്ഥരഹിതമായൊരു വാക്യമാണ്.
قولوا خاتم النبيين، ولا تقولوا لا نبي بعده
ഹദ്റത്ത് ആയിശ(റ:അ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു. “നിങ്ങൾ ഖാത്തമുന്നബിയ്യീൻ’ എന്ന് പറഞ്ഞുകൊള്ളുക. പക്ഷേ, അദ്ദേഹത്തിനുശേഷം നബി ഇല്ലെന്ന് പറയരുത്.
അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളും എതിരാളികൾ ഉന്നയിക്കാറുണ്ട്. അതിൽ പ്രധാനം നഊദുബില്ലാഹ് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് നബി(സ)യെ ‘ഖാതമുന്നബിയ്യീൻ’ എന്നു വിശ്വസിക്കുന്നില്ല എന്നതാണ്!. യഥാർത്ഥത്തിൽ ‘ഖാതമുന്നബിയ്യീൻ’ എന്ന പദത്തിന് റസൂൽ(സ) നൽകിയ അതേ അർത്ഥമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തും നൽകുന്നത്.
“ഓര്‍ക്കുക, അല്ലാഹു പ്രവാചകന്മാരോടു ഉടമ്പടി വാങ്ങി: ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും ജ്ഞാനവും നല്കിയിരിക്കുന്നു. പിന്നെ, നിങ്ങളുടെ പക്കലുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളുടെയടുക്കല്‍ വരുന്നതായാല്‍ നിങ്ങള്‍ നിശ്ചയമായും അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ സമ്മതിക്കുകയും അതു സംബന്ധിച്ച് ഞാന്‍ ഏല്പിച്ച ചുമതല കയ്യേല്‍ക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിച്ചു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍. നിങ്ങളോടുകൂടെ ഞാനും ഒരു സാക്ഷിയാണ്“
ആർക്കൈവ്
പോസ്റ്റ് തരപ്പെടുത്തലുകൾ
- അഹ്മദിയ്യാ മുസ്ലിം ജമഅത്ത് (2)
- ഈസാനബി(അ)ന്റെ വഫാത്ത് (31)
- ഖത്തമുന്നുബൂവ്വത്തിന്റെ യാഥാർത്ഥ്യം (10)
- ഖിലാഫത്ത് (11)
- ജുമുഅ ഖുത്ബ സംഗ്രഹം (22)
- പൊതു വിഷയങ്ങൾ (18)
- ലേഖനങ്ങൾ (30)
- വാഗ്ദത്ത മസീഹിന്റെ ഉപദേശങ്ങൾ (112)
- വാഗ്ദത്ത മഹ്ദി മസീഹിന്റെ സത്യസാക്ഷ്യം (7)
- ഹസ്രത്ത് അഹ്മദ് (അ) (1)
തിരയുക
പുതിയ ലേഖനങ്ങൾ
-
ഇസ്ലാം ഇന്ത്യയിൽ പ്രചരിച്ചതെങ്ങനെ ?June 19, 2022/0 Comments
-
ഇസ്ലാം ലോകസമാധാനത്തിന് ഭീഷണിയോ?June 15, 2022/
-
മതനിന്ദ : പ്രതികരണം എങ്ങനെ ?June 14, 2022/
-
മതപരിത്യാഗിയെ സംബന്ധിച്ച മൗദൂദിയൻ നിയമംJune 12, 2022/
-
ഇതരമതസ്ഥരോടുള്ള ഇസ്ലാമിൻ്റെ സമീപനംJune 9, 2022/