“അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്“

قولوا خاتم النبيين، ولا تقولوا لا نبي بعده

ഹദ്റത്ത് ആയിശ(റ:അ) നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു. “നിങ്ങൾ ഖാത്തമുന്നബിയ്യീൻ’ എന്ന് പറഞ്ഞുകൊള്ളുക. പക്ഷേ, അദ്ദേഹത്തിനുശേഷം നബി ഇല്ലെന്ന് പറയരുത്.

وأخرج ابن الأنباري في المصاحف عن أبي عبد الرحمن السلمي قال: كنت اقرىء الحسن والحسين، فمر بي علي بن أبي طالب رضي الله عنه وأنا اقرئهما فقال لي: اقرئهما وخاتم النبيين بفتح التاء

ഹദ്റത്ത് അബൂ അബ്ദുർറഹ്മാൻ അസ്സലമിയ്യ്(റ) നിവേദനം ചെയ്യുന്നു. “ഞാൻ ഇമാം ഹസനേയും ഇമാം ഹുസൈനേയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഒരിക്കൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഹദ്റത്ത് അലി(റ) ആ വഴി കടന്നുപോകാനിടയായി. അദ്ദേഹം എന്നോട് പറഞ്ഞു: ഖാത്തമുന്നബിയ്യീൻ’ എന്നത് ‘ത’ അകാരത്തോടുകൂടി പഠിപ്പിക്കുക.” (ദുർറെ മൻസൂർ, ഭാഗം:5, പേജ് 386, 33:40 ൻ്റെ തഫ്സീർ നോക്കുക).

ദീനിൻ്റെ പകുതി നിങ്ങൾ ആയിശ(റ)യിൽ നിന്നും പഠിക്കുക എന്ന് ഹസ്രത്ത് റസൂൽ കരീം (സ) സഹാബാക്കളോട് പറയാറുണ്ടായിരുന്നു. ഹസ്രത്ത് ഉർവാ-ബിൻ-സുബൈർ (റ) പറയുന്നു, “ആയിശ(റ)യെക്കാൾ ജ്ഞാനമുള്ള വെറൊരാളെയും ഞാൻ കണ്ടിട്ടില്ല, ഖുർആനിൻ്റെ അറിവിലും, അടിസ്ഥാന വിശ്വാസകാര്യങ്ങളിലും, ഫിഖ്ഹ്, കവിത, വൈദ്യശാസ്ത്രം, അറേബ്യൻ ചരിത്രം, വംശാവലി എന്നീ വിശയങ്ങളിലും അവരുടെ കാലത്ത് ഏറ്റവും പണ്ഡിതയായ വ്യക്തിയായിരുന്നു അവർ“. ഹസ്രത്ത് ആയിശ (റ) പറഞ്ഞകാര്യത്തിനു വേറെ എന്തെങ്കിലും വ്യാഖ്യാനത്തിൻ്റെ ആവശ്യമില്ല. ഈ വാചകം സൂചിപ്പിക്കുന്ന ചില പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.

  • ഓന്നാമതായി തിരുനബി(സ) ഖാത്തമുന്നബീയ്യീൻ ആണെന്നിരിക്കെയും ഇനിയും ഒരു നബി വരുന്നതിനു ഒരു തടസ്സവുമില്ല എന്നു വ്യക്ത്മാക്കുന്നു.
  • തിരുനബി (സ) ശേഷം “ഇനിയും പ്രവാചകന്മാർ വാരാം“ എന്നുള്ളതും.
  • ഇനിയും നബിമാർ വന്നാലും “ഖാത്തമുന്നബീയ്യീൻ“ എന്നുള്ള സ്ഥാനം തിരുനബി(സ)യ്ക് മാത്രം അവകശപ്പെട്ടതുതന്നെയിരിക്കും.

മാത്രവുമല്ല ഈ പദത്തിൻ്റെ ശരിയായ ഉച്ചാരണത്തെപറ്റിയും ഈ രിവായത്തിൽ വ്യക്തത നൽകുന്നു. ഖത്തമുന്നബീയ്യീൻ എന്നുള്ളത് “ത“ അകാരത്തോടെ പറയുന്നതാണ് എറ്റവും ഉത്തമം. ചില പണ്ഡിതർ ഇത് ‘തി“ അകാരമുള്ള ഉച്ചാരണവുമാകാം എന്നു പറയുന്നുണ്ടല്ലോ, അതിനാൽ ഹസ്രത്ത് അലി (റ) തൻ്റെ മക്കളെ “ത“ അകാരത്തോടെ തന്നെയുള്ള ഉച്ചാരണം തന്നെ വായിപ്പിക്കണം എന്നുള്ള നിർബന്ധം ചെയ്തത് മറ്റേത് ഉച്ചാരണത്തേക്കാളും ശരിയായത് ‘ത‘ ആകാരത്തോടുകൂടിയുള്ളതാണ് എന്നുള്ളത് ശരിവെക്കുന്നു.