വാഗ്ദത്ത മസീഹിന്റെ സത്യസാക്ഷ്യം

വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് വിശുദ്ധ ഖുർആന്റെ ഒരോ സൂറത്തിലെയും (بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ) “ബിസ്മില്ലാഹി റഹ്മാനി റഹീം“ ആ സൂറത്തിന്റെ ഒന്നാമത്തെ ആയത്തായി കണക്കാക്കുന്നു. ഇതു പ്രകാരം, ഉദാഹണത്തിനു സൂറ അൽ-ഫാത്തിഹയിലെ اَلۡحَمۡدُ لِلّٰہِ رَبِّ الۡعٰلَمِیۡنَ എന്നുള്ളത് (1:2) ആയിരിക്കും സൂചികയിൽ.

മസീഹിന്റെയും മഹ്ദിയുടെയും ആഗമനത്തെക്കുറിച്ച് നബി (സ)തിരുമേനി പ്രവചിച്ചിട്ടുണ്ടോ എന്നതാണ് എല്ലാറ്റിലും മുമ്പിൽ നില്ക്കുന്ന പ്രശ്നം. ഇതിനുള്ള സമാധാനമാവട്ടെ, അവരുടെ വരവിനെക്കുറിച്ചുള്ള പ്രവചനം നിഷേധിക്കാൻ കഴിയാത്തവിധം വ്യക്തമാണെന്നുള്ളതാണ്. അവസാനകാലത്ത് മുസ്ലിംകൾക്കിടയിൽ മസീഹും മഹ്ദിയും വരുമെന്നും അവർ മുഖേന ഇസ്ലാം അതിന്റെ ശോച്യാവസ്ഥയിൽനിന്ന് എഴുന്നേറ്റു ലോകത്ത് വീണ്ടും പ്രബലപ്പെടുമെന്നും തുടർന്ന് അതിന്റെ ആ വിജയം ലോകാവസാനം വരെ നിലനില്ക്കുമെന്നുമുള്ള കാര്യത്തിൽ മുസ്ലിം സമുദായം ഏകാഭിപ്രായക്കാരാണ്.

തുടർന്നു വായിക്കുക

ഈസാനബി ജീവനോടുകൂടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും നേരെ മറിച്ച്, മരിച്ചുപോയിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകൾകൊണ്ടും സ്ഥാപിതമായിട്ടുള്ളത. കൂടാതെ, നബിതിരുമേനിക്ക് മുമ്പേ കഴിഞ്ഞുപോയ പ്രവാചകൻമാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നാണ് സ്വഹാബത്ത് വിധി കല്പിച്ചിട്ടുള്ളതെന്നും ഈസാനബി ജീവിച്ചിരിക്കുയാണെന്ന വിശ്വാസം പിന്നീട് മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയതാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി നമുക്ക് പരിശോധിക്കാനുള്ളത് വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് എവിടെ നിന്ന് വരേണ്ട ആളാണന്നാണ്.

തുടർന്നു വായിക്കുക

ഞാൻ ഈസാ, മൂസാ എന്നീ നബിമാരെ (മിഅ്റാജിന്റെ ദർശനത്തിൽ) കണ്ടു, ഈസായുടെ നിറം ചുവപ്പായിരുന്നു. മുടിച്ചുരുണ്ടതും നെഞ്ചു വീതിയേറിയതുമായിരുന്നു. മൂസായുടെ നിറം ഗോതമ്പിന്റെതായിരുന്നു. ദേഹം തടിച്ചതും മുടി നീണ്ടതും. കണ്ടാൽ ഒരു സുത്തുവർഗ്ഗക്കാരനെപ്പോലെ തോന്നും (ബുഖാരി, കിതാബ് അഹാദീസുൽ അമ്പിയാഅ്, 3438)

തുടർന്നു വായിക്കുക

അഹ്മദിയ്യാ പ്രസ്ഥാന സ്ഥാപകരായ ഹ: മിർസാ ഗുലാം അഹ്മദ് വാദിച്ചത് ഇക്കാലഘട്ടത്തിലെ ദൈവനിയോഗിതനും മുസ്ലീം സമദായം ആയിരത്തി നാനൂറ് വർഷമായി കാത്തിരിക്കുന്ന വാഗ്ദത്ത വ്യക്തിയുമാണ് താനെന്നാണ്. തന്റെ സത്യതയ്ക് തെളിവായി വാദത്തിനു മുൻപുള്ള തന്റെ പരിശുദ്ധ ജീവിതത്തെയാണ് അദ്ദേഹം സമർപ്പിച്ചത്.

തുടർന്നു വായിക്കുക

ഒറ്റക്കണ്ണനായ പെരുംനുണയനെറ്റി തന്റെ ജനത്തോട് ഭയപ്പെടുത്തി പറഞ്ഞിട്ടില്ലാത്ത ഒരു നബിയും കഴിഞ്ഞുപോയിട്ടില്ല. അറിഞ്ഞുകൊണ്ടാലും, അവന്‍ ഒറ്റക്കണ്ണനായിരിക്കും. എന്നാല്‍, നിങ്ങളു ടെ ദൈവം ഒറ്റക്കണ്ണനല്ല. ആ ഒറ്റക്കണ്ണനായ ദജ്ജാലിന്റെ കണ്ണുകള്‍ക്കിടയില്‍ ക.ഫ.റ. എന്ന് എഴുതെട്ടിരിക്കും. അവന്‍ അവനേടുകൂടി സ്വര്‍ഗ്ഗ നരകങ്ങളുടെ സാദൃശ്യങ്ങള്‍ കൊണ്ടുവരും എന്ന് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, അവന്‍ ഏതൊന്നിനെപ്പറ്റി സ്വര്‍ഗ്ഗമെന്ന് പറയുമോ അത് യഥാര്‍ത്ഥത്തില്‍ നരകമായിരിക്കും….

തുടർന്നു വായിക്കുക്ക

ഒട്ടകങ്ങളുടെ സവാരി നിറുത്തല്‍ ചെയ്യപ്പെടും. അതായത്, പുതിയ പുതിയ വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിന്റെ ഫലമായി ഒട്ടകസവാരി ഉപേക്ഷിക്കപ്പെടും.

നദികളും സമുദ്രങ്ങളും കീറപ്പെടും. അതായത്, കനാലുകള്‍ കീറി നദികളും സമുദ്രങ്ങളും അവയില്‍ക്കൂടി ഒഴുക്കപ്പെടും.

വിവിധ ജനതകള്‍ അന്യോന്യം ബന്ധിക്കപ്പെടും. അതായത്, ഗതാഗതസൗകര്യം വര്‍ദ്ധിക്കുകയാല്‍ പണ്ടത്തെപ്പോലെ ജനങ്ങള്‍ പരസ്പരം വേറിട്ടു നില്ക്കുകയില്ല; സമ്പര്‍ക്കാധിക്യംകൊണ്ട് ലോകം ഒരു രാജ്യം പോലെയായിത്തീരും.

തുടർന്നു വായിക്കുക

‘നുസൂല്‍’ എന്ന പദം മസീഹ് മൗഊദ് ആകാശത്തില്‍ നിന്ന് ഇറങ്ങുമെന്നും ഇബ്‌നുമര്‍യം എന്ന പദം ഈസാനബി താന്‍ തന്നെ വരുമെന്നുമാണല്ലോ പ്രകാശിപ്പിക്കുന്നത്? എന്നാല്‍, ഇതുസംന്ധിച്ച് നല്ലതുപോലെ ഓര്‍മ്മവെക്കേണ്ട ഒരു സംഗതി, സ്വഹീഹായ ഹദീഥുകളിലൊന്നിലും തന്നെ ‘നുസൂല്‍’ എന്ന പദത്തോടു കൂടി ‘സമാഅ്'(ആകാശം) എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ്.

തുടർന്നു വായിക്കുക

ആർക്കൈവ്