ദർസ് 62 : കോപം അകറ്റി വിനയാന്വിതരാവുക

ദരിദ്രഭാവത്തോടും നിസ്സഹായതയോടുംകൂടി ജീവിക്കുക എന്നത് മുത്തഖികൾക്കുള്ള നിബന്ധനയാണ്. ഇത് തഖ്‌വയുടെ ഒരു ശാഖയാകുന്നു. ഇതുമുഖേന നമുക്ക് അനുവദനീയമല്ലാത്ത അരിശത്തോട് പോരാടേണ്ടതുണ്ട്. വലിയ വലിയ ദൈവജ്ഞാനികൾക്കും സിദ്ധീഖുമാർക്കും തരണം ചെയ്യേണ്ടതായ അവസാനത്തേതും ദുഷ്കരവുമായ ഘട്ടം കോപത്തിൽനിന്നുള്ള കരകയറ്റം തന്നെയാണ്. അഹങ്കാരവും അഹന്തയും കോപത്തിൽനിന്നാണ്…

Continue Readingദർസ് 62 : കോപം അകറ്റി വിനയാന്വിതരാവുക

ദർസ് 61 : ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങളും ഈ നക്ഷത്രത്തെ അതിന്റെ തിളക്കവും നോക്കി തിരിച്ചറിയുക.

ഭൗതീക ചിന്തയിലും വിചാരങ്ങളിലും നിങ്ങൾ ശക്തിയുക്തം നിങ്ങളുടെ ബുദ്ധിശക്തിയേയും അഭിപ്രായ സ്ഥൈര്യത്തേയും കുറിച്ച് അവകാശവാദം പുറപ്പെടുവിച്ചാലും നിങ്ങളുടെ പ്രഭാവവും ബുദ്ധിസാമർത്ഥ്യവും നിങ്ങളുടെ ക്രാന്തദർശിത്വവുമെല്ലാം ദുനിയാവിന്‍റെ അതിരുകളിൽ അവസാനിക്കുന്നു. ഏതൊരിടത്തെ ശാശ്വതനിവാസത്തിനുവേണ്ടി നിങ്ങളുടെ ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നുവോ അതിന്‍റെ ഓരത്തെത്താൻ പോലും നിങ്ങളുടെ ബുദ്ധിശക്തി…

Continue Readingദർസ് 61 : ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങളും ഈ നക്ഷത്രത്തെ അതിന്റെ തിളക്കവും നോക്കി തിരിച്ചറിയുക.

ദർസ് 60 : ഉണരുവിൻ! ജാഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

നിങ്ങൾ നിരീശ്വരത്വത്തിലും അവിശ്വാസത്തിലും ആയിരിക്കെ നിങ്ങളുടെ പരലോക യാത്ര വന്നെത്തുന്ന അവസ്ഥ നിങ്ങളിൽ വന്നുഭവിക്കാതിരിക്കട്ടെ! വിജയപൂർണമായ ഒടുപുലർച്ചയ്ക്കുള്ള പ്രത്യാശകളുടെ സഹായാശ്രയങ്ങൾ വെറും ഔപചാരികമായ വിജ്ഞാനസമ്പാദനത്തിലൂടെ ആയിരിക്കാൻ ഒരിക്കലും നിവൃത്തിയില്ല. അതിനു സംശയങ്ങളുടേയും സന്ദേഹങ്ങളുടേയും അഴുക്കുകളെ ദൂരീകരിക്കുകയും ശരീരേച്ഛകളുടേയും ദുർവികാരങ്ങളുടേയും അഗ്നിയെ പൊലിച്ചുകളയുകയും…

Continue Readingദർസ് 60 : ഉണരുവിൻ! ജാഗരൂകരാകുവിൻ! നിങ്ങളുടെ കാലുകൾ ഇടറിപ്പോകരുത്.

ദർസ് 59 : സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക

ചിലർ പറയുന്നു: 'സംഘടനകൾ സ്ഥാപിക്കുകയും മദ്‌റസകളും വിദ്യാലയങ്ങളും തുറക്കുകയും ചെയ്താൽ ഇസ്‌ലാമിന്‍റെ സഹായമായിത്തീരുമെന്ന്.' എന്നാൽ ദീൻ എന്താണെന്ന് അവർക്കറിയില്ല. നമ്മുടെ ജീവിതത്തിന്‍റെ പരമലക്ഷ്യം എന്താണെന്നും എന്തിനു, ഏതെല്ലാം വഴികളിലൂടെ ആ ലക്ഷ്യം കൈവരിക്കാമെന്നും അവർക്കറിയില്ല. തന്നിമിത്തം, ഈ ലോകജീവിതത്തിന്‍റെ അന്തിമ ലക്ഷ്യം…

Continue Readingദർസ് 59 : സ്വർഗത്തിൽനിന്നും ഇറങ്ങി വന്നയാളാണ് സ്വർഗത്തിലേക്ക് കൊണ്ടുപോവുക

ദർസ് 58 : യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്.

നാം യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്. എന്തെന്നാല്‍, മനുഷ്യന്‍ യുക്തി കാരണമാണ് ബാധ്യതയുള്ളവനായിത്തീരുന്നത്. യുക്തിവിരുദ്ധമായ സംഗതികള്‍ വിശ്വസിക്കാന്‍ ആരും തന്നെ നിര്‍ബന്ധിക്കപ്പെടാവതല്ല. ശരീഅത്തിന്‍റെ ഒരു കല്പനയും മനുഷ്യന്‍റെ കഴിവിനും ശക്തിക്കും അതീതമായി നല്കപ്പെട്ടിട്ടില്ല. “ലാ യുകല്ലിഫുല്ലാഹു നഫ്സന്‍ ഇല്ലാ വുസ്അഹാ.” അല്ലാഹുവിന്‍റെ കല്പനകള്‍…

Continue Readingദർസ് 58 : യുക്തി ഉപയോഗിച്ചും പ്രവര്‍ത്തിക്കേണ്ടതാണ്.

ദർസ് 57 : അതിർത്തിയിൽ കുതിരകളെ കെട്ടുക എന്നതിന്റെ വിവക്ഷ.

“വ മിന്‍ റിബാത്വില്‍ ഖൈലി…..വ അദുവ്വുക്കും (അന്‍ഫാല്‍:61) യാ അയ്യുഹല്ലദീന ആമനൂ….വറാബിത്വൂ.” (ആലുമ്രാന്‍ 201) 'അതിര്‍ത്തിയില്‍ കുതിരയെ കെട്ടി നിര്‍ത്തുക; ദൈവത്തിന്‍റെയും നിങ്ങളുടെയും ശത്രുക്കള്‍ നിങ്ങളുടെ ഈ തയാറെടുപ്പിനെയും കഴിവിനെയും ചൊല്ലി ഭന്നുകൊണ്ടിരിക്കുന്നതിനുവേണ്ടി. വിശ്വാസികളേ, സഹനം കൈകൊള്ളുകയും ക്ഷമകാണിക്കുകയും സൂക്ഷിക്കുകയും ചെയ്യുക.'…

Continue Readingദർസ് 57 : അതിർത്തിയിൽ കുതിരകളെ കെട്ടുക എന്നതിന്റെ വിവക്ഷ.

ദർസ് 56 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (4)

ഒരുവന്‍ എത്രമാത്രം സാമീപ്യം കരസ്ഥമാക്കുന്നുവോ അത്രമാത്രം വിചാരണവിധേയനാവുമെന്ന് നാം ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞതാണ്. അഹ്‌ലെ ബൈത്ത് കൂടുതല്‍ കണക്കെടുപ്പിനു വിധേയരാകുന്നവരാണ്. അകലെയുള്ളവര്‍ ചോദ്യം ചെയ്യപ്പെടുന്നവരല്ല; എന്നാല്‍ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരാകുന്നു. നിങ്ങളില്‍ അവരെക്കാള്‍ വിശ്വാസാധിക്യമില്ലെങ്കില്‍ നിങ്ങളും അവരും തമ്മില്‍ എന്താണ് വ്യത്യാസം?…

Continue Readingദർസ് 56 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (4)

ദർസ് 55 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (3)

തിരിച്ചറിവിന്‍റെ ആഭരണം ചാർത്തി അണിഞ്ഞൊരുങ്ങിയ സഹോദരങ്ങളേ, ഊഹത്തെ മൊഴിചൊല്ലിയവരേ, നന്ദിയുടെ ഉടമസ്ഥനായ നാഥനോട് നന്ദികാണിക്കുക. നിശ്ചയമായും നിങ്ങൾ സത്യത്തെ തിരിച്ചറിയുകയും സമാധാനത്തിന്‍റെ പന്തലിൽ അഭയം പ്രാപിക്കുകയും വർത്തമാനകാലത്തെ മക്കളുടെ മുമ്പിൽ എനിക്കുവേണ്ടി സാക്ഷിപറയുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്‍റെ ദൃഷ്ടാന്തങ്ങൾ കണ്ടവരല്ലേ? ദൃഷ്ടാന്തം…

Continue Readingദർസ് 55 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (3)

ദർസ് 54 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (2)

വെളുവെളാ വെളുത്ത വെള്ളിപോലെ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ ശുദ്ധമാക്കുക. അഴുക്കും പോറലുമേൽക്കാതെ അതു പരിശുദ്ധമായിത്തീരട്ടെ. അതിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു. അത് അശുദ്ധമാക്കിയവൻ പരാജയമടഞ്ഞു. ശുദ്ധീകരണം നടത്താതെ കേവലം ബയ്അത്തിന്‍റെ മേൽ ചാരിയിരിക്കേണ്ട. പ്രകൃതിയുടെ ഉത്തമസഹായമില്ലാതെ ചൊട്ടയിലേ പഴുക്കുന്നവരല്ല നിങ്ങൾ. ശരിയായ ഉൾക്കാഴ്ച…

Continue Readingദർസ് 54 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (2)

ദർസ് 53 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (1)

സഹോദരങ്ങളേ, ഭക്തിപൂർവകമായ സൽകർമത്തിലൂടെയല്ലാതെ ഈമാൻ സ്ഥായിയായി വളരുകയില്ല. അറിഞ്ഞുകൊണ്ട് അതുപേക്ഷിക്കുന്നവൻ 'ഹള്റത്തുൽ കിബ്‌രിയാഅ്' ന്‍റെയടുക്കൽ ഒരു ഈമാനുമില്ലാത്തവനാണ്. സഹോദരങ്ങളേ, നിങ്ങൾ ഭയഭക്തിയോടുകൂടി സൽകർമങ്ങളിൽ മുന്നോട്ട് കുതിക്കുവിൻ. മരണം ആസന്നമാകുന്നതിനു മുമ്പേ ദുഷ്കർമങ്ങളുപേക്ഷിച്ചുകൊള്ളുക. ദുനിയാവിന്‍റെ പച്ചനിറവും അലങ്കാരവും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഈ കൊച്ചുവീടിന്‍റെ…

Continue Readingദർസ് 53 : ജമാഅത്തിനുള്ള ഉപദേശങ്ങൾ (1)