ദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം
പരിഷ്കരണം പതിയെ പതിയെ സംഭവിക്കുന്ന രീതിയിലാണ് മനുഷ്യന്റെ പ്രകൃതം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളിൽ കളവ് പറയുന്ന ശീലം കാണപ്പെടുന്നു. അവർ അന്യോനം കലഹിക്കുകയും നിസ്സാര കാര്യങ്ങളിൽ തല്ലുകൂടുകയും ചെയ്യുന്നു. അവരുടെ വളർച്ചയ്ക്കനുസരിച്ച് ബുദ്ധിശക്തിയും വിവേകജ്ഞാനവും വളരുന്നു. പതുക്കെ പതുക്കെ മനുഷ്യൻ ആത്മപരിശുദ്ധിയിലേക്കും കാലെടുത്തുവെക്കുന്നു.…