ദർസ് 37 : തഖ്‌വ.
തഖ്‌വയുള്ളവരുമേൽ എന്നും അല്ലാഹുവിന്റെ ഒരു തേജസ്സ് ഉണ്ടായിരിക്കുന്നതാണ്. അവർ ദൈവിക തണലിൽ കഴിയുന്നവരാകുന്നു. എന്നാൽ തികച്ചും നിഷ്കളങ്കമായ തഖ്‌വയായിരിക്കണം അത്. സാത്താനികമായ യാതൊരു പങ്കും അതിൽ കടന്നുകൂടരുത്. പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ശകലം പങ്ക് ശൈത്താന്റെതായാൽ അത് പൂർണ്ണമായും ശൈത്താന്റെതായിത്തീർന്നു…