09.07.2021 ഖുത്ബ സംഗ്രഹം
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അദ്ദേഹം ഖളാ വകുപ്പ് വ്യവസ്ഥാപിതമായ നിലയില്‍ സ്ഥാപിക്കുകയുണ്ടായി. അതുപോലെ എല്ലാ ജില്ലകളിലും കോടതികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും ചെയ്തു.…