വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറ അർറും വചനം 41

ഈസാ നബി(അ) ന്റെ മരണം: സൂറ അർറും വചനം 41

اَللّٰہُ الَّذِیۡ خَلَقَکُمۡ ثُمَّ رَزَقَکُمۡ ثُمَّ یُمِیۡتُکُمۡ ثُمَّ یُحۡیِیۡکُمۡ ؕ

പരിഭാഷ: അല്ലാഹു നിങ്ങളെ സൃഷ്ടിച്ചവൻ. എന്നിട്ട് അവൻ നിങ്ങൾക്ക് ആഹാരം നൽകി. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കും. പിന്നീടവൻ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതാണ്.

വാഗ്ദത്ത മസീഹ് ഹദ്റത് മിർസ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു; “ഈ വചനത്തിൽ അല്ലാഹു തന്റെ പ്രകൃതിനിയമത്തെ വിവരിച്ചിരിക്കുന്നു. അതായത്, മനുഷ്യന്റെ ജീവിതത്തിൽ കേവലം നാല് അവസ്ഥകളാണുള്ളത്. ഒന്നാമതായി അവൻ ജനിപ്പിക്കപ്പെടുന്നു. പിന്നീട് പരിപൂർണതയ്ക്കും ശിക്ഷണത്തിനുമായി ആത്മീയവും ഭൗതികവുമായ ജീവിതവിഭവങ്ങൾ അവന് നൽകുന്നു. പിന്നീട് അവന് മരണം സംഭവിക്കുന്നു. പിന്നീട് അവനെ ജീവിപ്പിക്കുന്നു. ഈ വചനത്തിൽ മസീഹ് (അ) നെ ഇക്കാര്യങ്ങളിൽ നിന്ന് ഒഴിച്ചുനിറുത്തിയതായിട്ടുള്ള യാതൊരു സൂചന പോലും നൽകുന്നില്ല. ഏതെങ്കിലും സംഭവത്തെ കുറിച്ച് പരാമർശിക്കുന്ന സമയത്ത് ഏതെങ്കിലും വ്യക്തിക്ക് അത് ബാധകമല്ലായെങ്കിൽ ഉടൻ തന്നെ അയാളെ അതിൽ നിന്ന് ഒഴിച്ചു നിറുത്തുകയോ അല്ലെങ്കിൽ അയാളുടെ സംഭവത്തെ എടുത്തു പരാമർശിക്കുകയോ ചെയ്യുന്നു എന്നതാണ് ആരംഭം മുതൽ അവസാനം വരെയുള്ള വിശുദ്ധഖുർആന്റെ ക്രമീകരണത്തിൽ കാണാൻ സാധിക്കുന്ന സവിശേഷത.

(ഇസാലയെ ഔഹാം: റൂഹാനി ഖസായിൻ, വാള്യം 3, പേജ് 434)