ഈസാ നബിയുടെ മരണത്തെ സംബന്ധിച്ച് യഹൂദികളുടെയും കൃസ്ത്യാനികളുടെയും മുസ്ലികളുടെയും കാഴ്ചപ്പാട്.

യഹൂദികളുടെ കാഴ്ചപ്പാട്

യഹൂദികൾ പറയുന്നത്. ഹദ്റത് ഈസാ (അ) (നഊദുബില്ലാഹ്) കള്ളപ്രവാചകനാകുന്നു. അക്കാരണത്താൽ അവർ അദ്ദേഹത്തെ കുരിശുമരണത്തിന് വിധേയനാക്കുകയും ബൈബിളിന്റെ അദ്ധ്യാപനമനുസരിച്ച് അദ്ദേഹത്തെ ശാപര്ഗസ്ഥനായി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കാരണം ബൈബിളിൽ എഴുതുയിരിക്കുന്നു,“ മരത്തിൽ തൂക്കിക്കൊല്ലപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവൻ.” (ആവർത്തനം, 21:22) എന്നാൽ വിശുദ്ധഖുർആൻ ഇതിനെ നിരാകരിക്കുന്നു.

കൃസ്ത്യാനികളുടെ കാഴ്ചപ്പാട്

കൃസ്ത്യാനികൾ പറയുന്നത്. യഹൂദികൾ ഹദ്റത് ഈസ (അ) നെ കുരിശിൽ തറച്ചുവെങ്കിലും അദ്ദേഹം അദം സന്തതികളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി 3 ദിനങ്ങൾ നരകത്തിൽ കഴിയുകയും വീണ്ടും ലോകത്തേക്ക് മടങ്ങിവരികയും ചെയ്തു. പിന്നീട് ജിഢിക ശരീരത്തോടുകൂടി അദ്ദേഹത്തെ ആകാശത്തേക്ക് എടുക്കപ്പെട്ടു. ഇനി അദ്ദേഹം അന്ത്യനാളിനു മുമ്പായി വീണ്ടും മടങ്ങിവരികയും മുഴുലോകത്തെയും കൃസ്ത്യാനികളാക്കുകയും ചെയ്യുന്നതായിരിക്കും. ഇനി അദ്ദേഹത്തിന്റെ പ്രായശ്ചിത്തത്തിൽ വിശ്വസിക്കുന്നവർക്കു മാത്രമെ മോക്ഷം ലഭിക്കുകയുള്ളൂ. അതായത് നരകത്തിൽ പോയി അദ്ദേഹം നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തിരിക്കുന്നു എന്ന വിശ്വാസം. എന്നാൽ വിശുദ്ധ ഖുർആൻ ഇതിനെയും നിരാകരിക്കുന്നു.

അനഹ്മദി മുസ്ലിംകളുടെ കാഴ്ചപ്പാടും അതിന്റെ ഖണ്ഡനവും

അനഹ്മദി മുസ്ലിംകളുടെ കാഴ്ചപ്പാടനുസരിച്ച് ഹദ്റത് ഈസ(അ)നെ ക്രൂശിക്കുന്നതിനായി യഹൂദികൾ കൊണ്ടു പോകുന്ന സമയത്ത് അദ്ദേഹത്തെ അവർ ഒരു മുറിയിൽ അടച്ചിട്ടു. രാത്രിയുടെ അന്ധകാരത്തിൽ അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്കുയർത്തുകയും ശത്രുവായ ഒരു യഹൂദിയുടെ രൂപം മാറ്റി ഈസ(അ)ന്റെ രൂപം നൽകി ആ മുറിയിൽ അടക്കുകയും ചെയ്തു. പ്രഭാതത്തിൽ ഈസ(അ)ന്റെ രൂപത്തോട് സദൃശീകരിക്കപ്പെട്ട യഹൂദിയെ കുരിശിൽ തറക്കുകയും ചെയ്തു. ചുരുക്കത്തിൽ യഹൂദികളുടെ തന്നെ ഒരു സഹോദരനായിരുന്നു ക്രൂശിക്കപ്പെട്ടത്. ഈസ (അ) ആകാശത്തേക്ക് ഉയർത്തപ്പെടുകയാണ് ചെയ്തത്.

ഇവിടെ ഈ മൂന്നാമത്തെ കാഴ്ചപ്പാടിനെ സംബന്ധിച്ച് അവലോകനം ചെയ്യേണ്ടതുണ്ട്.

വാസ്തവത്തിൽ ഈ കഥയെ സംബന്ധിച്ച് വിശുദ്ധഖുർആനിലോ ഹദീസുകളിലോ യാതൊരു പരാമർശവുമില്ല. മെനഞ്ഞെടുത്ത കേവലം ഒരു കഥ മാത്രമാകുന്നു ഇത്. ഇത് യുക്തിക്ക് നിരക്കാത്തതും അല്ലാഹുവിന്റെ പ്രതാപത്തിന് വിരുദ്ധവുമാകുന്നു. ഉദാഹരണമായി….

1. പിടിക്കപ്പെട്ടപ്പോൾ ഞാൻ നിങ്ങളുടെ സഹോദരൻ തന്നെയാണെന്നും എന്റെ പേര് ഇന്നതാണെന്നും ഇന്ന സ്ഥലത്താണ് എന്റെ വീടെന്നും എനിക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നതെല്ലാം വിളിച്ച് പറഞ്ഞ് ബഹളം വെക്കാതെ നിശബ്ദനായി ക്രൂരമായ നിലയിലുള്ള കുരിശുമരണത്തിന് അയാൾ സന്നദ്ധനായി എന്നുള്ളത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാകുന്നു. അഥവാ അയാൾ ബഹളം വെച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇത് ഈസയുടെ ഇന്ദ്രജാലമായിരിക്കും എന്ന് പറഞ്ഞ് അവർ അയാളെ വിട്ട് യഥാർഥ ഈസയെ തിരയുമായിരുന്നു.

2. അഥവാ അല്ലാഹുവിന് ഈസയെ ഉയർത്തണമായിരുന്നുവെങ്കിൽ അത് പകലിന്റെ വെളിച്ചത്തിൽ ആകാമായിരുന്നു. അങ്ങിനെയാകുമ്പോൾ ഹദ്റത് ഈസാ (അ) സത്യസാക്ഷ്യം എല്ലാവർക്കും ബോധ്യമാകുകമായിരുന്നു.

3. നമ്മുടെ രൂപം ഫിർഔന്റെയോ അബൂജഹലിന്റെയോ അല്ലെങ്കിൽ യസീദിന്റെയോ പോലെയായിത്തീരുന്നത് നാം ഇഷ്ടപ്പെടുമോ? ഒരിക്കലും ഇല്ല. അങ്ങിനെയെങ്കിൽ അല്ലാഹു എന്തിനാണ് തന്റെ ഒരു പരിശുദ്ധ പ്രവാചകന്റെ രൂപം ഒരു യഹൂദിക്ക് നൽകിയത്

4. നബി (സ) തിരുമേനിക്ക് ത്വായിഫിൽ വെച്ച് കല്ലേറുകൾ നേരിടേണ്ടി വരികയും ഉഹദ് യുദ്ധത്തിൽ ആ മഹാത്മാവിന്റെ ഒരു പല്ല് ശഹീദാവുകയും ചെയ്തപ്പോൾ ഹദ്റത് ഈസായ്ക്ക് ഒരു തരത്തിലുള്ള പ്രയാസവും ഉണ്ടാകാതിരിക്കുന്നതിനായിട്ടാണ് അല്ലാഹു അങ്ങിനെ ചെയ്ത് അതിനാൽ അദ്ദേഹത്തിന്റെ അന്തസ് എല്ലാ പ്രവാചകന്മാരെക്കാളും ഉന്നതമായിരുന്നു എന്ന് സ്ഥാപിക്കുവാനായിട്ടാണ് കൃസ്ത്യാനികൾ ഈ സംഭവത്തെ എടുത്തുപറഞ്ഞ് ന്യായീകരിക്കുന്നത്.

5. അഥവാ ഈ കഥയെ അംഗീകരിക്കുകയാണെങ്കിൽ അന്ത്യനാൾവരേക്കും അല്ലാഹു (നഊദു ബില്ലാഹ്) യഹൂദികളെ വഴിതെറ്റിച്ചിരിക്കുകയാണ് എന്നും അംഗീകരിക്കേണ്ടി വരും. കാരണം, അല്ലാഹുവെ കുരിശിൽ മരിച്ചവൻ ശപിക്കപ്പെട്ടവനാണെന്ന് അദ്ധ്യാപനം നീ ബൈബിളിൽ ഇറക്കുകയതനുസരിച്ച് കള്ളവാദിയായി കരുതിയ ഈസയെ ഞങ്ങൾ ക്രൂശിച്ചു കൊല്ലുകയും അങ്ങനെ ശാപഗസ്ഥനാണെന്ന് സ്ഥാപിക്കുകയും ചെയ്തു. അപ്പോൾ എങ്ങനെയാണ് അദ്ദേഹത്തിൽ ഞങ്ങൾ വിശ്വസിക്കുക എന്ന് അന്ത്യനാളിൽ യഹൂദികൾ അല്ലാഹുവിനോട് ചോദിക്കില്ലേ?

അഹ്മദിയ്യാ ജമാഅത്തിന്റെ കാഴ്ചപ്പാടും അതിനുള്ള തെളിവുകളും

അഹ്മദിയ്യാ ജമാഅത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഹദ്റത് ഈസാ(അ)നെ യഹൂദികൾ കുരിശിൽ തറച്ചുവെങ്കിലും അദ്ദേഹം അബോധാവസ്ഥയിൽ ജീവനോടെ കുരിശിൽ നിന്നിറക്കപ്പെടുകയും പിന്നീട് ഒരു നീണ്ട യാത്രചെയ്ത് അദ്ദേഹം അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യയിലെ കശിമീരിൽ എത്തിച്ചേരുകയും അവിടെ വെച്ച് 120-ാമത്തെ വയസിൽ മരണപ്പെടുകയും ചെയ്തു എന്നാകുന്നു. ഇന്നും അദ്ദേഹത്തിന്റെ ഖബർ കശ്മീരിലെ ഖാൻയാർ തെരുവിൽ യൂസ് ആസിഫ് എന്ന പേരിൽ പ്രസിദ്ധമാണ്. (താഴെ കൊടുത്തിട്ടുള്ള ചിത്രം നോക്കുക.)

1. വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ കുരിശിൽ തറക്കുന്നത്. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം അദ്ദേഹത്തെ കുരിശിൽ നിന്നും ഇറക്കുകയും ചെയ്തു. അത്രയും രം കൊണ്ട് ഒരു മനുഷ്യൻ കുരിശിൽ കിടന്ന് മരിക്കുന്നതല്ല. മറിച്ച് അബോധാവസ്ഥയിലാകാം. കാരണം കുരിശിൽ തറക്കുമ്പോൾ രണ്ടു കയ്യിന്റേയും കാലുകളുടെയും എല്ലുകളുടെ ഇടയിലാണ് ആണിയടിക്കു ന്നത്. ഒരു മനുഷ്യന്റെ ജീവൻ പോകുന്ന തരത്തിലുള്ള രക്തവാർച് അതിലൂടെ സംഭവിക്കുന്നതല്ല.

2. കുരിശിൽ നിന്നിറക്കുന്നതിനു മുമ്പ് ഒരു റോമൻ പടയാളി അദ്ദേഹത്തിന്റെ വിലാപുറത്ത് കുന്തം കൊണ്ട് കുത്തിയപ്പോൾ ധാരധാരയായി രക്തവും വെള്ളവും തുളിച്ചുവന്നു. (യോഹന്ന 19/34) ഇത് അന്നേരം അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം സ്പന്ദിച്ചുകൊണ്ടിരുന്നു, ഞരമ്പുകളിലൂടെ രക്തം സഞ്ചരിച്ചിരുന്നു എന്നതിന് സ്പഷ്ടമായ തെളിവാകുന്നു. മൃതശരീരത്തിൽ നിന്ന് ഒരിക്കലും തന്നെ ഇത്ര ശക്തമായ നിലയിൽ രക്തം പുറപ്പെടുന്നതല്ല. കാരണം മരിച്ച വ്യക്തി യുടെ ഹൃദയമിടിപ്പ് നിൽക്കുകയും രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു.

3. കുരിശിൽ നിന്ന് ഇറക്കിക്കഴിഞ്ഞ് അവരുടെ എല്ലുകൾ തല്ലിയൊടിച്ചു കഴിയുമ്പോഴാണ് ക്രൂശി ക്കലിന്റെ നടപടികൾ പൂർത്തിയാകുന്നത്. ഹദ്റത് ഈസ (അ) നോടൊപ്പം രണ്ട് കള്ളന്മാരെയും കുരി ശിൽ തറച്ചിരുന്നു. അവരുടെ രണ്ടുപേരുടെയും എല്ലുകൾ തല്ലിയൊടിക്കുയും ചെയ്തു. എന്നാൽ ഹദ്റത് ഈസ (അ) നോട് അപ്രകാരം പ്രവർത്തിച്ചില്ല.

4. കുരിശിൽ നിന്നറക്കിയ ഉടൻ തന്നെ അദ്ദേഹത്തെ അദ്ദേഹത്തിന്റെ അനുചരന്മാർ കൊണ്ടു പോകുകയും ഒരു രഹസ്യ ഭൂഗർഭ അറയിൽ വെക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ മുറിവിൽ “മർഹമെ ഈസാ’ എന്ന ഔഷധലേപനം പുരട്ടുകയും ചെയ്തു. പ്രസ്തുത ഔഷധലേപനം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇന്നും പരാമർശിക്കപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്. അത് മുറിവിനെ വളരെ പെട്ടെന്ന് തന്നെ ഭേദപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ശരീരത്തെ ഒരു തുണികൊണ്ട് മറക്കുകയും ചെയ്തു. മൂന്നു ദിവസം ഹദ്റത് ഈസ (അ) പ്രസ്തുത ഭൂഗർഭ അറയിൽ കഴിച്ചുകൂട്ടുകയും പിന്നീട് അദ്ദേഹം അവിടെ നിന്ന് പുറത്ത് വരികയും രാത്രി സമയത്ത് ഒരു അനുചരന്റെ വീട്ടിൽ വെച്ച് എല്ലാ അനുചരന്മാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീടാണ് അദ്ദേഹം ഒരു നീണ്ട സഞ്ചാര ത്തിയി പുറപ്പെട്ടത്.

5. “ഈസയുടെ കഫൻ’ എന്നറിയപ്പെടുന്ന അദ്ദേഹത്തെ പുതപ്പിച്ചിരുന്ന വസ്ത്രം ഇന്നും ഇറ്റലിയിലെ ഒരു പള്ളിയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഹദ്റത് ഈസ (അ) രൂപം പതിഞ്ഞിട്ടുണ്ട്. ക്യാമറ കണ്ടുപിടിക്കപ്പെട്ടതിനു ശേഷം അതിന്റെ ചിത്രം എടുത്തപ്പോൾ അത് ഡാർക്ക് റൂമിൽ നെഗറ്റീവിന് പക രമായി പോസിറ്റീവ് ആയി ലഭിക്കുകയുണ്ടായി. വസ്ത്രത്തിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ചിത്ര ത്തിന്റെ നെഗറ്റീവ് ആയിരുന്നു എന്നതിൽ നിന്നും മനസ്സിലാകുന്നു. അതിനിന്ന് ഇത് വ്യാജമല്ല മറിച്ച് യഥാർഥ ചിത്രം തന്നെയായണെന്ന് സ്ഥാപിതമാകുന്നു. ഈ ചിത്രത്തിൽ രക്തം മുകളിൽ നിന്നും താഴേക്ക് ഒഴുകിയ നിലയിലുള്ള ധാരാളം മുറിവിന്റെ അടയാളങ്ങളും പതിഞ്ഞിട്ടുണ്ട്. പ്രസ്തുത വ ത്തിൽ പൊതിഞ്ഞ ശേഷവും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു, മുറിവിൽ നിന്ന് രക്തം വാർന്നിരുന്നു എന്നതിന് തെളിവാകുന്നു ഇത്.

6. ഹദ്റത് ഈസ (അ) ഇസ്രായീൽ സന്തതികളുടെ 12 ഗോത്രങ്ങളിലേക്കാണ് നിയോഗിതനായ ത്. അതിൽ നിന്നുള്ള 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ ഉണ്ടായിരുന്നത്. മറ്റ് 10 ഗോത ങ്ങളും 300 വർഷങ്ങൾത്തു മുമ്പ് അവിടെ നിന്നും പാലായനം ചെയ്ത് അഫ്ഗാനിസ്ഥാൻ ഇന്ത്യയിലെ കശ്മീർ എന്നിവിടങ്ങളിൽ താമസമുറപ്പിച്ചിരുന്നു. അക്കാരണത്താലാണ് ഹദ്റത് ഈസ (അ) അഫ്ഗാ നിസ്ഥാൻ കശ്മീർ എന്നിലിടങ്ങളിലേക്ക് സഞ്ചരിച്ചത്. ഈ പ്രദേശങ്ങളിൽ ഇസ്റായീൽ സന്തതികളിൽ നിന്നും കാണാതെപോയ ഗോത്രങ്ങൾ വന്ന് താമസമുറപ്പിച്ചിരുന്നു എന്നത് ചരിത്രകാരന്മാരും അംഗീക രിക്കുന്ന വസ്തുതയാകുന്നു. അക്കാരണത്താൽ തന്നെയാണ് ഈ പ്രദേശങ്ങളിലുള്ള ഗോത്രങ്ങളിൽ ഇന്നും മൂസഖേൽ, ഈസാഖേൽ തുടങ്ങിയ പോരിലുള്ള ഗോത്രങ്ങളെ കാണാൻ സാധിക്കുന്നത്. ഹദ്റത് ഈസ (അ) ന്റെ പാലായനത്തെയും കശ്മീരിൽ എത്തിയതിനെയും സംബന്ധിച്ച് വിശുദ്ധ ഖുർആനിലും പരാമർശമുണ്ട്. പറയുന്നു: 

وَ جَعَلۡنَا ابۡنَ مَرۡیَمَ وَ اُمَّہٗۤ اٰیَۃً وَّ اٰوَیۡنٰہُمَاۤ اِلٰی رَبۡوَۃٍ ذَاتِ قَرَارٍ وَّ مَعِیۡنٍ ﴿۵۱

(അൽമുഅ്മിനൂൽ:51)

പരിഭാഷ, നാം അവർ രണ്ടുപേർക്കും നിവാസയോഗ്യവും ഒഴുകുന്ന വെള്ളമുള്ളതുമായ ഒരുയർന്ന പ്രദേശത്ത് അഭയം നൽകി. കൂടാതെ കശ്മീരിന്റെ ചരിത്രത്തിലും തൽസംബന്ധമായ പരാമർശം ലഭിക്കുന്നതാണ്. അക്കാ ലത്തെ രാജാവായിരുന്ന ശൽബാഹനുമായി ഹദ്റത് ഈസാ (അ) കൂടിക്കാഴ്ച നടത്തുകയും താൻ ഇസ്റായീൽ നബിയാണെന്നും കന്യകയിൽ നിന്ന് ജനിച്ചവനാണെന്നും തന്റെ അദ്ധ്യാപനം സ്നേഹ ത്തിന്റെതാണെന്നും തന്റെ കാണാതെ പോയ ഗോത്രങ്ങളെ അന്വേഷിച്ചാണ് താനിവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞാതായുള്ള പരാമർശവും ലഭ്യമാണ്.

7. ശ്രീനഗറിലെ ഖാൻയാർ തെരുവിലുള്ള അദ്ദേഹത്തിന്റെ ഖബർ യൂസ് ആസിഫ് എന്ന പേരിൽ പ്രസിദ്ധമാണ്. “യൂസ്’ എന്നത് യസീഅ് എന്നതിൽ നിന്നുണ്ടായ പദമാകുന്നു. ആസിഫ് എന്നാൽ അന്വേഷി എന്നാണ് അർഥം. അതായത് അദ്ദേഹം തന്റെ ഗോത്രക്കാരെ തിരഞ്ഞാണ് അവിടെ എത്തിയത്. ഖബ റിനടുത്ത് ഒരു ശിലാഫലകം ഉണ്ട്. അതിൽ രണ്ട് കാൽപാദങ്ങളുടെ അടയാളം കാണാവുന്നതാണ്. അതിൽ ദ്വാരം അതായത് മുറിവിന്റെ അടയാളവും കാണാവുന്നതാണ്. പ്രസ്തുക ഖബറിൽ അടക്കം ചെയ്യപ്പെട്ട വ്യക്തിയുടെ കാലിൽ ആണിയടിക്കപ്പെട്ടിരുന്നു എന്നതിലേക്കാണ് ഇത് സൂചന നൽകുന്നത്. ഇത് കുരിശു സംഭവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.