ദർസ് 61 : ഈ വൃക്ഷത്തെ അതിന്റെ ഫലങ്ങളും ഈ നക്ഷത്രത്തെ അതിന്റെ തിളക്കവും നോക്കി തിരിച്ചറിയുക.
ഭൗതീക ചിന്തയിലും വിചാരങ്ങളിലും നിങ്ങൾ ശക്തിയുക്തം നിങ്ങളുടെ ബുദ്ധിശക്തിയേയും അഭിപ്രായ സ്ഥൈര്യത്തേയും കുറിച്ച് അവകാശവാദം പുറപ്പെടുവിച്ചാലും നിങ്ങളുടെ പ്രഭാവവും ബുദ്ധിസാമർത്ഥ്യവും നിങ്ങളുടെ ക്രാന്തദർശിത്വവുമെല്ലാം ദുനിയാവിന്റെ അതിരുകളിൽ അവസാനിക്കുന്നു. ഏതൊരിടത്തെ ശാശ്വതനിവാസത്തിനുവേണ്ടി നിങ്ങളുടെ ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നുവോ അതിന്റെ ഓരത്തെത്താൻ പോലും നിങ്ങളുടെ ബുദ്ധിശക്തി…