ദർസ് 90 : മാതാവിന്റെ മഹത്വം
മനുഷ്യന്റെ ധാർമ്മികഗുണശ്രേണിയിലെ ഏറ്റവുമാദ്യത്തെ അവസ്ഥ മാതാവിനെ ആദരിക്കലാകുന്നു. ഉവൈസുൽ ഖർനിയെ (സ്മരിച്ചുകൊണ്ട്) പലപ്പോഴും നബികരീം(സ) തിരുമേനി യമനിനുനേരെ തിരിഞ്ഞുനിന്ന്, 'യമനിൽ നിന്ന് എനിക്ക് അല്ലാഹുവിന്റെ സൗരഭ്യം കരഗതമാകുന്നു'വെന്ന് പറയാറുണ്ടായിരുന്നു. തന്റെ മാതാവിന്റെ ശുശ്രൂഷയിൽ വ്യാപൃതനായ കാരണത്താൽ അദ്ദേഹത്തിന് എന്നെ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്ന്…