സിറാജുൽ ഹഖ്
സത്യദൂതൻ : ആഗസ്റ്റ് – 2009
സ്വവര്‍ഗ്ഗരതിയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നില്ലെന്ന് ചിലര്‍ പറയയുന്നു. ഖുര്‍ആന്‍ സ്വവര്‍ഗ്ഗരതിയെ വ്യക്തമമായി പരാമര്‍ശിക്കുകയും അത് അനാശാസ്യവും ശിക്ഷാര്‍ഹവുമാണെന്നും പറയകയും ചെയ്തിട്ടുണ്ട്.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രകൃത്യായുള്ള രീതികളും നിയമാനുസൃതമാര്‍ഗ്ഗങ്ങളും (ഖുര്‍ആന്റെ പ്രയോഗപ്രകാരം ഫിത്വ്‌റത്ത് അഥവാ പ്രകൃത്യായുള്ള സ്വാഭാവികരീതി) ‘ലിബറലിസ’ത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധമായ രീതികളിലേക്ക് തിരിച്ചുപോകുന്ന നിര്‍ഭാഗ്യകരമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എബ്രഹാമിന്റെ പാരമ്പര്യമുള്ള മൂന്ന് മതങ്ങളും വെളിപാട് മുഖേന സ്ഥാപിതമായ എല്ലാ മതഗ്രന്ഥങ്ങളുടെയും അദ്ധ്യാപനങ്ങള്‍ക്കും വിരുദ്ധമായ ഒരു നിലപാടാണിത്.
സ്വവര്‍ഗ്ഗരതിയും അതുപോലെയുള്ള മറ്റ് വിവാഹേതര ലൈംഗിക പ്രവര്‍ത്തനങ്ങളും നീതിപീഠങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് വളരെ അധികം കാലമൊന്നുമായിട്ടില്ല.ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യത്വത്തിന് ഹാനികരമാണെന്നും പ്രകൃതിവിരുദ്ധമാണെന്നുമാണ് ഖുര്‍ആന്റെ വീക്ഷണം.
വികലമായ സ്വാതന്ത്രബോധത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും നീതി പീഠങ്ങള്‍ ഇത്തരം ഹീനചെയ്തികളെ സംരക്ഷിക്കുകയാണ്.
ഇസ്‌ലാമിക നിയമങ്ങളുടെ പ്രാഥമിക സ്രോതസ്സ് വിശുദ്ധ ഖുര്‍ആനാണ്. ആ നിയമങ്ങളാണ് മുസ്‌ലിംകളുടെ പ്രവര്‍ത്തനങ്ങളെ നിയ്രന്തിക്കുന്നത്. നിര്‍ബന്ധമായവ (ഫര്‍ള്) ഇഷ്ടമായവ (മുസ്തഹബ്ബ്) അനുവദനീയമായവ (ഹലാല്‍) ഇഷ്ടമല്ലാത്തവ (മക്‌റൂഅ്) നിരോധിക്കെട്ടത് (ഹറാം) എന്നിങ്ങനെ മുസ്ലിംഗളുടെ കര്‍മ്മങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രം, കര്‍മ്മങ്ങളെ വിഭജിച്ചിരിക്കുന്നു.
അല്ലാഹു സ്വവര്‍ഗ്ഗരതിയെയും പ്രകൃതിവിരുദ്ധ ലൈംഗികതയയും (സൊഡൊമി) അനുചിതമായ എല്ലാ ലൈംഗിക ആഭാസങ്ങളേയും ആരോഗ്യകരമായ സമൂഹത്തിന് ആശാസ്യകരമല്ലെന്ന് അസന്നിഗ്ദമായ ഭാഷയില്‍ പ്രസ്താവിച്ചിരിക്കുന്നു. എതിര്‍ലിംഗങ്ങള്‍ തമ്മില്‍ മാത്രമെ അനുവദനീയമായ ലൈംഗിക ബന്ധം പാടുള്ളൂവെന്ന് താഴെ കാണുന്ന ഖുര്‍ആന്‍ വചനം പ്രഖ്യാപിക്കുന്നു.
وَ مِنۡ اٰیٰتِہٖۤ اَنۡ خَلَقَ لَکُمۡ مِّنۡ اَنۡفُسِکُمۡ اَزۡوَاجًا لِّتَسۡکُنُوۡۤا اِلَیۡہَا وَ جَعَلَ بَیۡنَکُمۡ مَّوَدَّۃً وَّ رَحۡمَۃً ؕ اِنَّ فِیۡ ذٰلِکَ لَاٰیٰتٍ لِّقَوۡمٍ یَّتَفَکَّرُوۡنَ ﴿۲۲
അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ് നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗ്ഗത്തില്‍ നിന്ന് തന്നെ അവന്‍ ഇണകളെ സൃഷ്ടിച്ചത്. നിങ്ങളവരോട് കൂടിചേര്‍ന്ന് മനസ്സമാധാനം കൈവരുത്താന്‍ വേണ്ടി. എന്നിട്ട് നിങ്ങളുടെ ഇടയില്‍ അവന്‍ സ്‌നേഹവും കാരുണ്യവവുമമുണ്ടാക്കുകകയും ചെയ്തു എന്നതും (അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്) ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട് (30:22)
എതിര്‍ലിംഗങ്ങള്‍ തമ്മിലുള്ള നിയമാനുസൃത ലൈംഗികബന്ധം അനുവദിനീയയവും അതിനുപ്പുറത്തുള്ളതെല്ലാം ലംഘനങ്ങളമാണ്.
അനാശാസ്യകരമായ ലൈംഗികചേഷ്ടകളെ സംബന്ധിച്ച് വിവരിക്കുന്ന ഖുര്‍ആന്‍ വചനത്തില്‍ പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നു. പക്ഷേ അതിന് ഉപയോഗിച്ച പദം ‘അനാശാസ്യ കൃത്യം’ എന്നാണ്.
പ്രാമാണികരായ ഖുര്‍ആന്‍ ഭാഷ്യകാരന്മാരും അര്‍ത്ഥവിജ്ഞാനികളും വ്യാകരണന്മാരും ‘അനാശാസ്യകരമായ കൃത്യം’ എന്നതില്‍ സ്വവര്‍ഗ്ഗരതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൈതികമായി ശരിയല്ലാത്തതും അനാശാസ്യകരവുമായ ലൈംഗികവൃത്തിയിലേര്‍പ്പെട്ട സ്ത്രീകളെ പരാമര്‍ശിച്ചുകൊണ്ട് സമൂഹം എങ്ങിനെയാണ് അത്തരം നീചകൃത്യങ്ങളെ സമീപിക്കേണ്ടത് എന്ന് താഴെ കാണുന്ന ഖുര്‍ആന്‍ വചനത്തില്‍ വിവരിക്കുന്നു.
ശൈഖ് മുഹമ്മദ് അല്‍ഗസ്സാലി (1917-1996) ഈ വചനത്തിന് നല്‍കിയ വ്യാഖ്യാനത്തില്‍, സ്വവര്‍ഗ്ഗരതിക്കാരായ സ്ത്രീകളെ സംബന്ധിച്ചാണ് പ്രസ്തുത വചനത്തില്‍ പരാമര്‍ശിക്കുന്നതെന്ന് പറയുന്നു.[1]
وَ الّٰتِیۡ یَاۡتِیۡنَ الۡفَاحِشَۃَ مِنۡ نِّسَآئِکُمۡ فَاسۡتَشۡہِدُوۡا عَلَیۡہِنَّ اَرۡبَعَۃً مِّنۡکُمۡ ۚ فَاِنۡ شَہِدُوۡا فَاَمۡسِکُوۡ ہُنَّ فِی الۡبُیُوۡتِ حَتّٰی یَتَوَفّٰہُنَّ الۡمَوۡتُ اَوۡ یَجۡعَلَ اللّٰہُ لَہُنَّ سَبِیۡلًا ﴿۱۶
നിങ്ങളുടെ സത്രീകളില്‍ നിന്ന് നിങ്ങള്‍ അനാശാസ്യ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ നിങ്ങളില്‍പ്പെട്ട നാലുപേരെ സാക്ഷിനിറുത്തുക. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞാല്‍ മരണം അവരെ പിടിക്കൂടുകയോ, അല്ലാഹു അവര്‍ക്ക് ഒരു മാര്‍ഗം ഉണ്ടാക്കിക്കൊടുക്കുന്നത് വരെയോ അവരെ (ആ സ്ത്രീകളെ) വീടുകളില്‍ തടഞ്ഞു നിര്‍ത്തുക! (4:16)
وَ الَّذٰنِ یَاۡتِیٰنِہَا مِنۡکُمۡ فَاٰذُوۡہُمَا ۚ فَاِنۡ تَابَا وَ اَصۡلَحَا فَاَعۡرِضُوۡا عَنۡہُمَا ؕ اِنَّ اللّٰہَ کَانَ تَوَّابًا رَّحِیۡمًا ﴿۱۷
നിങ്ങളില്‍ നിന്ന് ആ നീചകൃത്യം ചെയ്യുന്ന രണ്ടു പുരുഷരാരോ അവര്‍ രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നിട്ട് അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും സ്വയം തിരുത്തി നന്നാക്കിത്തീര്‍ക്കുകയും ചെയ്‌തെങ്കില്‍ അവരെ വിട്ടയക്കുക. തീര്‍ച്ചയായും അല്ലാഹു വളരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമാകുന്നു. (4:17)
ഖലീഫത്തുല്‍ മസീഹ് അവ്വൽ ഹദ്‌റത്ത് മൗലാനാ ഹക്കിം നൂറുദ്ദീന്‍ (റ) ഈ വചനം വ്യാഖ്യാനിച്ചുകൊണ്ടു പറയുന്നു:
അനാശാസ്യ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീയെ തെളിവും കാരണവും കൂടാതെ ശിക്ഷിക്കരുതെന്ന് ഈ വാക്യം വ്യക്തമായും പറയുന്നു. നാലു സാക്ഷികള്‍ അവളുടെ അനാശാസ്യത്തിന് സാക്ഷ്യം നില്ക്കണം, എങ്കില്‍ അവളെ അറസ്റ്റ് ചെയ്യാം. ദൈവം അവര്‍ക്ക് ഒരു മോചനമാര്‍ഗ്ഗം ഉണ്ടാക്കുന്നത് വരെ. (അതായത്, പരിഷ്ക്കരിക്കുകയോ ശരീയത്തിനകത്ത് അനുവദിനീയമായ ഒരു ഇളവ് അവര്‍ക്ക് നല്‍കികൊണ്ടോ ഒരു മോചനമാര്‍ഗ്ഗം ഉണ്ടാക്കാം).
ഭാര്യയും ഭര്‍ത്താവും നീചകൃത്യം ചെയ്‌തെങ്കില്‍ അവര്‍ ഇരുവരേയും ശിക്ഷിക്കുക. അവര്‍ അത്തരം അനാശാസ്യപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുമാറിനില്ക്കുകയാണെങ്കില്‍ അവരെ വിട്ടയക്കുക.
‘അവരെ തടഞ്ഞുവെക്കുക’ (ഫഅംസിക്കുഹുന്ന ) എന്ന ശിക്ഷാനിയമം ഭരണകൂടത്തേയും നീതിപാലകരേയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.[2]
ഇത്തരത്തിലുള്ള കുറ്റകരമായ പ്രവര്‍ത്തി 4 സാക്ഷികള്‍ മുഖേന സ്ഥിരീകരിക്കണമെന്നതു വളരെ വ്യക്തമാണ്. ഒരു ലൈംഗിക അനാശാസ്യത്തിന് 4 സാക്ഷികളെ കൊണ്ടുവരിക എന്നത് അസംബന്ധജഡിലമാണ്. വാസ്തവത്തില്‍ ശിക്ഷയുടെ കഠിനതയെ ബാലന്‍സ് ചെയ്യാനാണ് ഒരു ഭാഗത്ത് 4 സാക്ഷികളെ കൊണ്ടുവരണമെന്ന നിബന്ധന വെച്ചിട്ടുള്ള്. ചില പ്രാമാണികരായ ഖുര്‍ആന്‍ ഭാഷ്യകാരന്മാരുടെ അഭിപ്രായത്തില്‍ അത്തരം അനാശാസ്യങ്ങള്‍, നിറഞ്ഞ പകല്‍ വെളിച്ചത്തിലും അറിയപ്പെടുന്ന രീതിയിലും നടക്കാതിരിക്കാനാണ് ഈ നിയമം വെച്ചിട്ടുള്ളതെന്നാണ്.
രണ്ട് വ്യക്തികള്‍ ഈ അനാശാസ്യം തങ്ങളുടെ വീടുകളില്‍ വെച്ച് ചെയ്യുകയാണെങ്കില്‍ അത് അവര്‍ തമ്മിലുള്ള ഒരു സ്വകാര്യമാണ്. ചില ക്ഷമാപണക്കാരും സ്വവര്‍ഗ്ഗരതിയുടെ വാക്താക്കളും മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനം സ്വവര്‍ഗ്ഗരതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല എന്ന് പറയുന്നു. വ്യാകരണപരമായി ആദ്യവചനം ആരംഭിക്കുന്നത് ‘വല്ലതീ’ (ആ സ്ത്രീകള്‍ ആരാണോ അവര്‍) എന്ന് തുടങ്ങുന്ന വചനം സ്ത്രീ ലിംഗം ബഹുവചനം മൂന്നാം വ്യക്തിയെ സൂചിപ്പിക്കുന്നു. ആ വചനത്തിലെ ഓരോ വാക്കും സ്ത്രീകളുടെ പ്രവൃത്തിയെ സംബന്ധിച്ചുള്ളതാണ്.
സ്ത്രീകളെ സംബന്ധിക്കുന്ന ഈ ആദ്യവചനത്തെ തുടര്‍ന്ന് വരുന്ന രണ്ടാം വചനം പുരുഷന്മാരെ സംബന്ധിച്ചുള്ളതാണെന്ന് വ്യക്തമാണ് ‘വല്ലദദാനീ യഅഅ്ത്തിയാ നിഹാ മിന്‍ക്കും’ നിങ്ങളില്‍പ്പെട്ട രണ്ട് പേര്‍ എന്ന പരാമര്‍ശം ആദ്യത്തെ വചനത്തില്‍ പ്രതിപാദിച്ചവരില്‍ നിന്നും തികച്ചും വ്യത്യസ്തമായവരാണെന്നും വ്യക്തമാണ്. കൂടാതെ കാമനിവര്‍ത്തിക്കായി പുരുഷന്മാരെ തിരഞ്ഞെടുക്കുന്നവരെ അല്ലാഹു പ്രത്യേകം താക്കീത് ചെയ്യുന്നുണ്ട്. താഴെ കൊടുത്ത ഖുര്‍ആന്‍ വചനത്തിലെ ‘മിനല്‍ ആലമീന്‍’ എന്ന പദം ധ്വനിപ്പിക്കുന്നത് ‘എല്ലാ ലോകങ്ങളിലും ഉള്‍ക്കൊള്ളുന്ന’ തില്‍ നിന്നും (മനുഷ്യരില്‍നിന്നും) എന്നാണ്. അതായത് അല്ലാഹു അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ലോകത്ത് നിന്നും (മനുഷ്യരില്‍ നിന്ന്) അവര്‍ പ്രകൃതിവിരുദ്ധമായതിനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് സാരം.
മറ്റൊരു ഖുര്‍ആന്‍ വചനത്തില്‍ നിന്നും ഇത് അനുക്തസിദ്ധമാണ്. ആ വചനം ഇപ്രകാരമാണ്.
‘അത്തഅ്തൂന ദുക്ക്‌റാന മിനല്‍ ആലമീന്‍’
اَتَاۡتُوۡنَ الذُّکۡرَانَ مِنَ الۡعٰلَمِیۡنَ ﴿۱۶۶
മനുഷ്യരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ നിങ്ങള്‍ കാമനിവൃത്തിക്കായി ചെല്ലുകകയും (26:166).
കാമപൂരണത്തിനായി പുരുഷന്‍ പുരുഷനെ സമീപിക്കുന്ന ഇത്തരം അറപ്പുളവാക്കുന്ന ഹീനപ്രവര്‍ത്തനത്തെ ഖുര്‍ആന്‍ കഠിനമായി അപലപിക്കുന്നു. തുടര്‍ന്ന് വരുന്ന വചനങ്ങളില്‍ ഈ ആവശ്യത്തിനായി അല്ലാഹു പുരുഷന് സ്ത്രീയേയും സ്ത്രീക്ക് വേണ്ടി പുരുഷനേയുമാണ് സൃഷ്ടിച്ചതെന്നും, സ്ത്രീക്ക് സ്ത്രീയേയും പുരുഷന് പുരുഷനേയുമല്ല എന്ന് വ്യക്തമാകുകയും ചെയ്യുന്നു.
وَ تَذَرُوۡنَ مَا خَلَقَ لَکُمۡ رَبُّکُمۡ مِّنۡ اَزۡوَاجِکُمۡ ؕ بَلۡ اَنۡتُمۡ قَوۡمٌ عٰدُوۡنَ ﴿۱۶۷
നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്ന നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്യുന്നുവോ? അല്ല നിങ്ങള്‍ പരിധി ലംഘിക്കുന്ന കൂട്ടരാണ് (26:167)
ഈ വചനത്തില്‍ ഉപയോഗിച്ച ‘അസ്‌വാജിക്കും’ (നിങ്ങളുടെ ഭാര്യമാര്‍) എന്നത് ‘സവജ’ എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമാവുന്ന ‘സൗജ്’ (ഭാര്യ) എന്ന പദത്തിന്റെ ബഹുവചനമാണ്. ഖുര്‍ആനില്‍ ഉപയോഗിച്ച ‘അസ്‌വാജൂന്‍’ എന്ന പദത്തിന്, ഭാര്യമാര്‍, ഭര്‍ത്താക്കന്മാർ, ഇണകള്‍, ജോഡികള്‍[3] എന്നെല്ലാം അര്‍ത്ഥമുണ്ട്. അതായത് ഓരോന്നിന്റെയും ഇണകള്‍ ജോഡികള്‍ എന്നിങ്ങനെ അതിനനുസൃതമായ ക്രിയയുമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ‘സൗജൈന്‍’ എന്നതിന് സ്ത്രീയും പുരുഷനും, ഭാര്യയും ഭര്‍ത്താവും, ജോഡി എന്നെല്ലാമാണ് അര്‍ത്ഥം.[4]
ഈ ഖുര്‍ആആന്‍ വചനം ‘നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്ന നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്യുന്ന… എന്ന് വിവര്‍ത്തനം ചെയ്യാം. അങ്ങനെ വരുമ്പോള്‍ ഒരാള്‍ തന്റെ ഭാര്യയേയോ, ഭാര്യ ഭര്‍ത്താവിനെയോ ഉപേക്ഷിച്ച് സ്വന്തം ലിംഗവര്‍ഗ്ഗത്തില്‍ട്ടെ ആളെ കാമപൂര്‍ത്തിക്കായി സമീപിക്കുന്നത് പരിധിലംഘനമാണെന്നാണ് ഇവിടെ പറയുന്നത്.
സ്വവര്‍ഗ്ഗരതിയുടെ ചില വാക്താക്കള്‍ ഖുര്‍ആന്‍ ജോഡി എന്നാണ് പറഞ്ഞതെന്നും ആണും പെണ്ണും എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെന്നും അത് രണ്ട് പുരുഷനും രണ്ട് സ്ത്രീയുമാകാം എന്ന് വാദിക്കുന്നുണ്ട്. അത്തരത്തില്‍ പ്രകൃതി വിരുദ്ധമായ രീതിയിലുള്ള ഇണകളെ പറ്റിയല്ല ഖുര്‍ആന്‍ പറയുന്നതെന്ന് അല്ലാഹു യാതൊരു സംശയത്തിനും ഇടനല്‍കാത്തവിധം പ്രഖ്യാപിക്കുന്നു. “എന്നിട്ട് അവന്‍ (അല്ലാഹു) അതില്‍ നിന്ന് ആണ്‍ (ദക്കറ) പെണ്‍ (ഉന്‍സ) എന്നീ രണ്ട് ഇണകളെ (സൗജൈന്‍) സൃഷ്ടിച്ചു.” (75:40) എന്നിട്ടും സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ച് പ്രത്യേകമായി ഒരു പദമുപയോഗിച്ച് പറഞ്ഞ് ഖുര്‍ആന്‍ നിരോധിക്കാത്തതിനാല്‍ ‘സൗജ്’ എന്ന പദത്തിന് ‘പങ്കാളി’ എന്ന് അര്‍ത്ഥം നല്‍കാമെന്ന് അതുവഴി ആണിന് ആണ്‍ പങ്കാളി എന്നും സ്ത്രീക്ക് സ്ത്രീപങ്കാളി എന്നും അര്‍ത്ഥമെടുക്കാമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. അത്തരം വാദങ്ങള്‍ക്കുള്ള സാധ്യതയും ഖുര്‍ആന്‍ തള്ളിക്കളയുന്നു.
وَ اللّٰہُ جَعَلَ لَکُمۡ مِّنۡ اَنۡفُسِکُمۡ اَزۡوَاجًا وَّ جَعَلَ لَکُمۡ مِّنۡ اَزۡوَاجِکُمۡ بَنِیۡنَ وَ حَفَدَۃً وَّ رَزَقَکُمۡ مِّنَ الطَّیِّبٰتِ ؕ اَفَبِالۡبَاطِلِ یُؤۡمِنُوۡنَ وَ بِنِعۡمَتِ اللّٰہِ ہُمۡ یَکۡفُرُوۡنَ ﴿ۙ۷۳
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നൈയയുള്ള ഇണകകളെ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങളുടെ ഇണകളില്‍ നിന്നും പുത്രന്മാരേയും പൗത്രന്മാരേയും അവന്‍ ഉണ്ടാക്കിത്തരികകയും നല്ല വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കുകകയും ചെയ്തു. അപ്പോൾ വ്യര്‍ത്ഥമായ കാര്യത്തില്‍ അവര്‍ വിശ്വസിക്കുകകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിരാകരിക്കുകയും ചെയ്യുകയാണോ (16:73)
‘സൗജ്’ (ഇണ) എന്ന് പറഞ്ഞതിനുശേഷം ആ ഇണകളില്‍ നിന്നും നിങ്ങള്‍ക്കവന്‍ പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കി തന്നു എന്നാണ് പറയുന്നത്. ഇതൊരിക്കലും തന്നെ ഒരേ ലിംഗത്തിലുള്ള പങ്കാളികള്‍ക്ക് സാധ്യമല്ലെന്ന് വ്യക്തമാണല്ലോ. ആ പങ്കാളിത്വത്തില്‍ നിന്ന് ഒരിക്കലും പുത്രന്മാരും പൗത്രന്മാരും ഉണ്ടാകില്ല. അപ്പോള്‍ സ്ത്രീയും പുരുഷനുമാണ് ആ പങ്കാളി എന്ന് വ്യക്തമായി.
അനാശാസ്യം സ്വവര്‍ഗ്ഗരതി എന്നീ അര്‍ത്ഥങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ചത് ‘ഫായിശഃ’ എന്ന പദം.[5]
സൊഡോമി അഥവാ സ്വവര്‍ഗ്ഗരതി എന്നത് ഒരാളുടെ കാമശമനത്തിന്നായി പ്രകൃതിവിരുദ്ധമായ വഴികള്‍ തേടലാണ് അതിന് അറബിയില്‍ ‘അല്‍ ലിവാത്വഃ’ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനം കൊണ്ട് ഹദ്‌റത്ത് ലൂത്ത് നബി(അ)യുടെ ജനത നാശത്തിന് വിധേയമാവുകയുണ്ടായി. അതിനാല്‍ ഒരു പരിശുദ്ധനായ പ്രവാചകന്റെ പേരിനോടൊമാണ് ഈ ഹീനകൃത്യം അറിയപ്പെടുന്നത്.
ഇങ്ങനെ പ്രയോഗിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഞാന്‍ ആ പദം ഉപയോഗിക്കാന്‍ ഇഷ്ടെടുന്നില്ല. ആ ജനതയുടെ പ്രവര്‍ത്തനത്തെ പറ്റി ഖുര്‍ആന്‍ ഉപയോഗിച്ച പദമാണ് ഞാന്‍ ഉപേയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. അത് ‘ഫാഹിശത്’ (അനാശാസ്യ്രപ്രവര്‍ത്തനങ്ങള്‍) എന്നാണ്. ഫാഹിശഃ എന്നതിന്റെ ബഹു വചനരൂപമാണത്.
ഹദ്‌റത്ത് ലൂത്ത് നബി(അ)യുടെത് സൊഡോമി (സ്വവര്‍ഗ്ഗരതി) എന്ന നീചകൃത്യം ആചരിച്ചു വന്ന ഒരു ജനതയായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. അത്തരം നീചകൃത്യങ്ങള്‍ക്കെല്ലാം ഖുര്‍ആന്‍ പൊതുവേ ഉപയോഗിച്ച പദം ഫാഹിശഃ എന്നാണ്. പ്രവാചകനായ ലൂത്തി(അ)നെ അവരുടെ അടുക്കലേക്ക് അല്ലാഹു അയക്കുകയും അദ്ദേഹം താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങളില്‍ താക്കീത് നല്‍കുകയും ചെയ്തു.
وَ لُوۡطًا اِذۡ قَالَ لِقَوۡمِہٖۤ اَتَاۡتُوۡنَ الۡفَاحِشَۃَ مَا سَبَقَکُمۡ بِہَا مِنۡ اَحَدٍ مِّنَ الۡعٰلَمِیۡنَ ﴿۸۱
ലൂത്തിനെയും (നാം പ്രവാചകനായി നിയോഗിച്ചു) അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് മുമ്പ് ലോകത്ത് ആരും ചെയ്തിട്ടില്ലാത്ത നീചകൃത്യം നിങ്ങള്‍ ചെയ്യുകയാണോ. (7:81)
താഴെ പറയുന്ന വചനം അവരുടെ ആ നീചകൃത്യം സ്ത്രീകളെ വിട്ട് പുരുഷന്മാരെ കാമവികാരത്തിന്നായി സമീപിക്കലാണെന്ന് വ്യക്തമാക്കുന്നു.
اِنَّکُمۡ لَتَاۡتُوۡنَ الرِّجَالَ شَہۡوَۃً مِّنۡ دُوۡنِ النِّسَآءِ ؕ بَلۡ اَنۡتُمۡ قَوۡمٌ مُّسۡرِفُوۡنَ ﴿۸۲
وَ مَا کَانَ جَوَابَ قَوۡمِہٖۤ اِلَّاۤ اَنۡ قَالُوۡۤا اَخۡرِجُوۡہُمۡ مِّنۡ قَرۡیَتِکُمۡ ۚ اِنَّہُمۡ اُنَاسٌ یَّتَطَہَّرُوۡنَ ﴿۸۳
സ്ത്രീകളെ വിട്ട് നിങ്ങള്‍ കാമവവികകാരനിവവൃത്തത്തിക്കായി പുരുഷന്മാരെ സമീപിക്കുന്നു. മാത്രമമല്ല നിങ്ങള്‍ പരിധി ലംഘിക്കുന്ന ഒരു ജനതയാണ്. ‘നിങ്ങളുടെ നാട്ടില്‍ നിന്ന് അവരെ (ലൂത്തിനേയും അനുയയായയികളേയും) ബഹിഷ്കകരിക്കുക. തീര്‍ച്ചയയായും അവര്‍ പരിശുദ്ധിയയാര്‍ജിക്കുന്ന മനുഷഷ്യരാണണ്‘ എന്നു പറയുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (7:82,83)
ഫ. ഹ. ശ. എന്നീ അറബി മൂലാക്ഷരങ്ങളില്‍ നിന്നും നിഷ്പന്നമാകുന്ന ‘ഫാഹിശഃ’ ഈ പദത്തിന്റെ അര്‍ത്ഥം ദുഷിച്ചതാവുക, അമിതമാവുക, ചീത്തയാവുക, അയുക്തികം, മ്ലേഛം എന്നൊക്കെയാണ്.[6]
ഇമാം ‘റാഗിബ് അല്‍ ഇസ്ഫ ഹാനി തന്റെ ‘അല്‍മുഫ്രദ്ദാത്ത്’ എന്ന അറബി നിരുക്തകോശത്തില്‍ ഫാ ഹി ശ: എന്ന അക്ഷരരൂപങ്ങളില്‍ നിന്നും നിഷ്പന്നമാവുന്ന പദത്തിന്റെ അര്‍ത്ഥമായി പറഞ്ഞത് അനാശാസ്യം, ദുഷിപ്പ്, മ്ലേഛത എന്നീ പ്രവര്‍ത്തികളുടെയോ വാക്കുകളുടേയോ മൂര്‍ത്താവസ്ഥ’ എന്നാണ്.[7]
അമിതത്വം, പരിധിവിട്ടത്, നന്നാക്കാന്‍ കഴിയാത്തവിധം പരിധി ലംഘിച്ചത്[8] എന്നീ അര്‍ത്ഥങ്ങളിലാണ് ഈ പദം എല്ലായിടത്തും ഉപയോഗിച്ചത് അതുപോലെ ചീത്ത പ്രവൃത്തികള്‍ക്കും ഈ പദം ഉപയോഗിക്കപ്പെടുന്നു.[9]
وَ الَّذِیۡنَ اِذَا فَعَلُوۡا فَاحِشَۃً اَوۡ ظَلَمُوۡۤا اَنۡفُسَہُمۡ ذَکَرُوا اللّٰہَ فَاسۡتَغۡفَرُوۡا لِذُنُوۡبِہِمۡ ۪ وَ مَنۡ یَّغۡفِرُ الذُّنُوۡبَ اِلَّا اللّٰہُ ۪۟ وَ لَمۡ یُصِرُّوۡا عَلٰی مَا فَعَلُوۡا وَ ہُمۡ یَعۡلَمُوۡنَ ﴿۱۳۶
തങ്ങള്‍ വല്ല നീചകൃത്യവും ചെയ്കയോ അല്ലെങ്കില്‍ തങ്ങളുടെ ആത്മാക്കളോട് അതിക്രമം പ്രവൃത്തിക്കുകയോ ചെയ്താല്‍ അല്ലാഹുവിനെ സ്മരിക്കുകയും എന്നിട്ട് തങ്ങളുടെ പാപപൊറുതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അല്ലാഹുവല്ലാതെ പാപം പൊറുക്കുന്നവവന്‍ മറ്റാരുണ്ട്? ചെയ്തു കഴിഞ്ഞ തെറ്റുകളില്‍ ബോധപൂര്‍ണ്ണം ഉറച്ചുനില്‍ക്കാതിരിക്കുകകയും ചെയ്യുന്നവരാണവര്‍ (3:136)
وَ الّٰتِیۡ یَاۡتِیۡنَ الۡفَاحِشَۃَ مِنۡ نِّسَآئِکُمۡ فَاسۡتَشۡہِدُوۡا عَلَیۡہِنَّ اَرۡبَعَۃً مِّنۡکُمۡ ۚ فَاِنۡ شَہِدُوۡا فَاَمۡسِکُوۡ ہُنَّ فِی الۡبُیُوۡتِ حَتّٰی یَتَوَفّٰہُنَّ الۡمَوۡتُ اَوۡ یَجۡعَلَ اللّٰہُ لَہُنَّ سَبِیۡلًا ﴿۱۶
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് അസന്മാര്‍ഗ്ഗിക പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ നിങ്ങളില്‍പെട്ട നാലു പേരെ സാക്ഷിനിര്‍ത്തുക. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചുകഴിഞ്ഞാല്‍ മരണം അവരെ പിടികൂടുകകയോ, അല്ലാഹു അവര്‍ക്ക് ഒരു (മോചനന)മാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുന്നത് വരെയോ അവരെ (ആ സ്ത്രീകളെ) വീടുകളില്‍ തടഞ്ഞു നിര്‍ത്തുക (4:16)
ജോണ്‍ പെന്‍ റൈസ് അദ്ദേഹത്തിന്റെ ‘ഡിക്ഷണറി ഓഫ് ഖുര്‍ആന്‍’ (Dictionary of Quran) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഫായിശഃ എന്നതിന്റെ മൂലരൂപത്തില്‍ നിന്നും നിഷ്പന്നമാവുന്ന അര്‍ത്ഥം. ലജ്ജാകരമാവുക, അപകീര്‍ത്തികരമാവുക എന്നൊക്കെയാണ്. ആ പദത്തിന്റെ രണ്ടാമത്തെ അര്‍ത്ഥ രൂപം, ദുഷിച്ചത്, ലജ്ജാകരം, അനാശാസ്യകരമായ പെരുമാറ്റം എന്നിവയാണ്. അതുപോലെ ഫാഹിശഃ എന്ന പദം പിശുക്ക്, ബാദ്ധ്യതപ്പെട്ട നികുതികള്‍ കൊടുക്കുന്നതിനു കാണിക്കുന്ന സങ്കുചിതത്വം എന്നീ അര്‍ത്ഥങ്ങളിലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.[10] ‘ഫാഇശത്തുന്‍’ എന്ന പദത്തിന് ദുഷിപ്പ്, അശുദ്ധി, കുറ്റകൃത്യം, വ്യഭിചാരം എന്നീ അര്‍ത്ഥമുണ്ടെന്ന് അദ്ദേഹം വിവരിക്കുന്നു. ഈ പദത്തിന്റെ രണ്ടാം ഘട്ട അര്‍ത്ഥം ‘ഫവാഹിശുന്‍‘ എന്നതിന് ‘അനാശാസ്യകരമായ കുറ്റകൃത്യം’ എന്നും അര്‍ത്ഥം നല്‍കുന്നു.[11]
ഉപസംഹാരം
ശരീഅത്തിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ചോ ഉറവിടത്തെക്കുറിച്ചോ അതിന്റെ തത്വശാസ്ത്രത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ നല്ലതുപോലെ അറിയാത്ത ആളുകള്‍ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീഅത്തില്‍ ശിക്ഷ സാധിക്കുന്ന കുറ്റങ്ങള്‍ വളരെ വ്യക്തമായും കൃത്യമായും സാക്ഷികള്‍ മുഖേന വെളിപ്പെടുകയും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. എങ്കില്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധ്യമാകൂ.
മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായിട്ടുള്ള ഇസ്‌ലാമിക ശരീഅത്തിലെ നിയമങ്ങള്‍ വ്യക്തവും സൂക്ഷ്മവുമായി നിര്‍ണ്ണയിക്കാതെ മുസ്‌ലിം രാജ്യത്തെ ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്ക് മുസ്‌ലിംകളുടെ മേല്‍ നടാക്കാനാവില്ല. മുസ്‌ലിം രാജ്യത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കാവട്ടെ അവരുടെ മതത്തിനനുസരിച്ചുള്ള ശിക്ഷയും വേണം. അവരെ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനും പാടില്ല. ഇത്തരമൊരവസ്ഥയില്‍ ഇസ്ലാമിക ഭരണം തങ്ങളുടെ രാജ്യത്തുള്ള എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമാണ് നടപ്പാക്കാന്‍ ശ്രമിക്കേണ്ടത് അതായത് അവര്‍ ഉദ്ദേശിക്കും വിധം അവരുടെ സമൂഹത്തിന്റെ ക്രമത്തിനനുസൃതമായ നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഭരണനിര്‍വ്വഹണം നടത്തേണ്ടതുണ്ട്.
സ്വവര്‍ഗ്ഗ രതി തടയുന്ന പൊതുനിയമം അവര്‍ക്ക് അവരുടെ രാജ്യത്ത് പൊതുവായി നടപ്പാക്കാവുന്നതാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ എല്ലാവരുടേയും അഭിപ്രായങ്ങളും അവകാശങ്ങളും കണക്കിലെടുത്തായിരിക്കണം നിയമം നിര്‍മ്മിക്കേണ്ടത്. അതുപോലെ എപ്പോഴും പാലിക്കേണ്ട ഇസ്‌ലാമിക നിയമങ്ങളെ പറ്റിയുള്ള ചില മൂലതത്വങ്ങള്‍ ഇവിടെ വിശദീകരിക്കേണ്ടതുണ്ട്.
വിഷയത്തിന്റെ വൈപുല്യം കാരണം ഇവിടെ അത് സാധ്യമല്ല. എങ്കിലും അത് ഇപ്രകാരം സംഗ്രഹിക്കാം. സമൂഹത്തിന് മൊത്തത്തില്‍ ദോഷകരമായി വരുന്ന ഒരു പ്രശ്‌നത്തില്‍ ഒരു സംശയമുണ്ടെങ്കില്‍ ദോഷത്തിനിരയാവുന്ന കക്ഷിക്ക് അനുകൂലമായി ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. തെറ്റായ വിധി മൂലം ഒരാള്‍ക്ക് അന്യായമായി നഷ്ടം പറ്റിയാല്‍ അത് ദൈവത്തിന്റെ കോപം വിളിച്ചുവരുത്തുന്ന പ്രവര്‍ത്തിയായിരിക്കും.
Reference:
- Al-Ghazali, Shakykh Muhammad, ‘A Thematic Commentary on the quran, P. 60 (2001)
- Hawa iqal-Furqaan, Vol. 2, PP. 10-11
- Qamus Alfaz, Al-Quran al-karim, Dr. Abdullah Abbas
- Qamus Alfaz Al-Quran Karim Ibid
- For Quranic usage of ‘fa-hi-shah’ see, Farid, M.G., ‘Dictionary of the Holy Quran. (Islam International Publications Limited, 2006) P. 641
- Quran Alfaz Al-Quran al-Karim,(1983) P. 471
- Mufradai Alfaz al-Quran, Allamah al-Raghib al-Isfaham P. 626.
- Qamus Alfaz Al-Quran al-Karim,(1983) P. 471
- Qamus Alfaz Al-Quran al-Karim,(1983) P. 471
- Qamus Alfaz Al-Quran al-Karim,(1983) P. 471
- Penrice, J., ‘A Dictionary and Glossary of the Kor-an with copipus grammatical references and explanations of the text.’, P. 108.