അഫ്ഗാനിസ്ഥാൻ, ഭാഗ്യം കെട്ട നാട്

അബ്ദുർറഹ്മാൻ കൊടിയത്തൂർ

സത്യദൂതൻ, നവംബർ 2009.
Photo From Original Article : Betrayed and Abandoned: Western Hypocrisy Over Afghanistan (thewire.in)

ഭീകരതയുടേയും യുദ്ധത്തിന്റേയും ഫലമായി ഭൂമിയിലെ നരകമായി തീർന്ന അഫ്ഗാനിസ്ഥാനെയും, അഫ്ഗാൻ വംശജർക്ക് ഭൂരിപക്ഷമുള്ള പാകിസ്താനിലെ അതിർത്തി സംസ്ഥാനക്കാരെയും സംബോധന ചെയ്തുകൊണ്ട് വാഗ്ദത്ത മസീഹ് (അ) 100 വർഷം മുമ്പ് നൽകിയിട്ടുള്ള ഉപദേശങ്ങളും, താക്കീതുകളും, ഏതൊരാളെയും വിസ്മയപ്പെടുത്തുന്നതാണ്.

അമുസ്ലിംകളായിപ്പോയി എന്ന കാരണത്താൽ പെഷവാറിൽ വെച്ച് 2 യൂറോപ്യന്മാരെ മതാന്ധരായ പഠാൻകാർ നിഷ്ഠൂരമായി കൊലചെയ്ത വാർത്തയറിഞ്ഞാപ്പോൾ ആ മഹത്മാവ്  “ജിഹാദ്” എന്ന പേരിൽ ഒരു ചെറു ഗ്രന്ഥം രചിക്കുകയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തിൽ കാബൂൾ അമീറിനെ സംബോധന ചെയ്തുകൊണ്ട് അവിടുന്ന് അരുളുന്നു,

“ജിഹാദ്” എന്ന പേരിൽ മറ്റു മതക്കാരുടെ മേൽ ആക്രമണം നടത്തുകയെന്ന മുസ്ലിംകളിൽ കാണപ്പെട്ടുവരരുന്ന ഇന്നത്തെ പ്രവണത “ശറഈ” (നിയമമാനനനുസസൃതമമായ) ജിഹാദ് അല്ലെന്നും മറിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾക്ക് വിരുദ്ധമായ പ്രവൃത്തിയും കടുത്ത പാതകവവുമാകുന്നു.

എന്നാൽ  ഈ സമ്പ്രദായത്തിൽ പറ്റിപ്പിടിച്ച ചില ഇസ്ല്ലാമിക രാഷ്രങ്ങൾ ഇത് ഒരു പഴയ ശീലം ആക്കികഴിഞ്ഞിരിക്കയാൽ അതു വേഗം ഉപേക്ഷിക്കുക സാധ്യമല്ല. എന്നാൽ അത്തരം ഉപദേശം നൽകുന്നവരെ തങ്ങളുടെ ശത്രുവായി കരുതുകയും മതവിശ്വാസികളോട് യുദ്ധം ചെയ്യുന്ന ആവേശേത്തോടെ അയാളുടെ കഥകഴിക്കാൻ തയ്യാറാവുകയും ചെയ്തേക്കാം.

എന്നാൽ ഞാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ് മുൻ അഫ്ഗാൻ അമീർമാരിൽ കാണപ്പെട്ടിട്ടില്ലാത്ത തരത്തിൽ അഫ്ഗാൻകാരിൽ പ്രഭാവം പുലർത്തിപ്പോരുന്ന ഇപ്പോഴത്തെ കാബൂൾ അധിപനായ അമീർ പേരുകേട്ട ആലിമീങ്ങളെ വിളിച്ചുകകൂട്ടി ഈ ജിഹാദ് പ്രശ്നത്തെപറ്റി ചർച്ച നടത്തുകയും പിന്നീട് ഉലമാക്കൾ മുഖേന തന്നെ സാമാന്യ ജനങ്ങളെ അവരുടെ തെറ്റുകളെക്കുറിച്ച് ഉണർത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. അതോടൊപ്പം ഈ രാജ്യങ്ങളിലെ ഉലമാക്കൾ “പുശ്തു‘ ഭാഷയിൽ ചില പുസ്തകങ്ങൾ തയ്യാറാക്കി വിപുലമായ തരത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിൽ സൽഫലങ്ങൾ സൃഷ്ടിക്കുമാറാകും…

ഈ എത്രയും പ്രധാനപ്പെട്ട പരിഷ്കരണപരിപാടിയിലേക്ക് അമീർ അവർകൾ ശ്രദ്ധതിരിക്കാത്ത പക്ഷം മുല്ലമാരുടെ ഇത്തരം ഫത്വകളുടെ നേരെ നിശ്ശബ്ദത കൈക്കൊള്ളുന്നതിന്റെ അന്തിമഫലങ്ങൾ ഗവൺമെന്റിനു തന്നെ വലിയ കഷ്ടനഷ്ട്ടങ്ങൾ വരുത്തത്തിവെച്ചേക്കും. (ജിഹാദ് പേജ് 37)

ഹ: അഹ്മദ് (അ) പ്രസ്തുത ഗ്രന്ഥത്തിൽ വളരെ വിശദമായി തന്നെ മുല്ലമാരുടെയും പാമരജനങ്ങളുടെയും ഈ തെറ്റായ ജിഹാദി സങ്കല്പത്തിന്റെ ദൂഷ്യങ്ങളെ സംബന്ധിച്ച് വിവരിക്കുകയും ഇതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാൻ അമീറിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവുന്നില്ല എങ്കിൽ അമീറിനു തന്നെയും അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അവസാനം ഖിയാമത്തിന്റെ കാഴ്ചകൾ കാണേണ്ടണ്ടി വരുമെന്നും താക്കീത് ചെയ്യുകയുണ്ടായി.

വാഗ്ദത്ത മസീഹിന്റെ നിരവധി ഗ്രന്ഥങ്ങളിൽ ജിഹാദിനെ സംബന്ധിച്ച ഇസ്ലാമിക പാഠങ്ങൾ വിവരിക്കുകയും ജിഹാദിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഉൽബോധിപ്പിച്ചുകൊണ്ടിരിക്കയുമുണ്ടായി.

“ദൂർറെ സമീൻ“ എന്ന കവിതാസമാഹാരത്തിൽ അവിടുന്ന് അവസാനമായി താക്കീത് നൽകുന്നത് കാണുക:

“എന്റെ ഈ ഉപദേശം ശ്രവിച്ച ശേഷവും യുദ്ധത്തിന് പോവുന്നവർക്ക് അവിശ്വാസികളുടെ കെകളളിൽ നിന്ന് കഠിനനതരരമായ വേദനകൾ സഹിക്കേണ്ടിവരും. ഇത് എന്റെ ഒരു മുഅജിസ(ദിവ്യാടയാളം)യാണ്. നിങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കുക. ഇത് മസീഹിന്റെ കാലമാണ് യുദ്ധത്തിന്റെ കാലമല്ല. ഇനിയും അവർ മനസ്സിലാക്കുന്നില്ല എങ്കിൽ അല്ലാഹു അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതാണ്“ (ദുർറെ സമീൻ)

ഖേദകരമെന്ന് പറയട്ടെ ഹദ്റത്ത് അഹ്മദ് (അ)മിന്റെ ആത്മാർത്ഥമായ ഈ ഉപദേശങ്ങളും ഗൗരവപൂർവമായ താക്കീതുകളും കൈക്കൊള്ളുന്നതിനുപകരം, അദ്ദേഹത്തെയും, ശിഷ്യന്മാരെയും ശത്രുക്കളായി കണക്കാക്കി ദ്രോഹകൃത്യങ്ങൾ നടപ്പാക്കുകയും, തങ്ങളുടെ ഭ്രാന്തൻ ചെയ്തികളുമായി മുന്നോട്ടുപോവുകയുമാണ് ചെയ്തത്.

ജിഹാദ് ദുർബ്ബലപ്പെടുത്തിയ മസീഹിനെ വിശ്വസിച്ചു എന്നുള്ള കുറ്റം ചുമത്തിക്കൊണ്ടായിരുന്നു അഫ്ഗാനിസ്ഥാനിൽ ആയിരകണക്കിന് ശിഷ്യന്മാരുണ്ടായിരുന്ന ദേഹവും അഫ്ഗാൻ രാജകൊട്ടാരത്തിലെ ആദരണീയനും, കിരീടധാരണത്തിന് കാർമികത്വം വഹിക്കുന്ന മഹൽവ്യക്തിയുമായിരുന്ന സാഹിബ് സാദാ അബ്ദുൽ ലത്തീഫ് സാഹിബിനെ(റ) കാബൂളിന്റെ മണ്ണിൽ വെച്ച് അമീർ ഹബീബുല്ലാഖാനും; മുഫ്തിമാരും പരിവാരങ്ങളും ചേർന്ന് എറിഞ്ഞുകൊന്നത്.

ഹദ്റത്ത് സാഹിബ് സാദാ അബ്ദുൽ ലത്തീഫ് സാഹിബ് ശഹീദ് (റ) , കൂടുതൽ വായിക്കാൻ https://themessiah.in/hazrat-sahibzada-abdul-latif-shaheed-ra/

ഈ നിഷ്ഠൂരകൃത്യം വാഗ്ദത്ത മസീഹിനെ അത്യധികം വേദനിപ്പിക്കുകയുണ്ടായി. “തദ്കിറത്തുശ്ശഹാദതൈൻ“ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി.

“ശഹ്സാദ അബ്ദുല്ലത്തീഫിന്ന് വിധിക്കപ്പെട്ട രക്തസാക്ഷക്ഷിത്വം അങ്ങനെ സംഭവവിച്ചു കഴിഞ്ഞു. ഇനി ദ്രോഹിക്കുള്ള പ്രതിക്രിയ ബാക്കിയായിരിക്കുന്നു“

വീണ്ടും പ്രസ്ത്തുത കൃതിയയിൽ പറയുന്നു:

“ഈ കൊല വലിയ നിഷ്കരുണയോടെയാണ് ചെയ്യപ്പെട്ടിരിക്കുന്നത്. ആകാശത്തിന് കീഴിൽ ഇക്കാലത്ത് ഈ കൊലക്ക് തുല്യമായ മറ്റൊരു സംഭവം കണ്ടെത്താനാവില്ല. ഹാ കഷ്ടം!! അവിവേകിയായ അമീർ എന്താണ് കാട്ടിക്കൂട്ടിയത് !! ഒരു പരമനിരപരാധിയായ മനുഷ്യനെ അസാധാരണമായ നിർദ്ദയത്വത്തോടെ കൊന്ന് കൊണ്ട് അയാൾ സ്വയം നാശത്തിന് ഇരയായിരിക്കുന്നു.

ഓ കാബൂൾ ഭൂപ്രദേശമേ നീ സാക്ഷി നിൽക്കുക. നിന്റെ വിരിമാറിൽ വെച്ചാണ് ഈ കൊടും പാതകം ചെയ്യപ്പെട്ടിരിക്കുന്നത്.

ഓ ഭാഗ്യം കെട്ട ഭൂപ്രേദേശേമേ, ദെവ ദൃഷ്ടിയിൽ നീ തരംതാണുപോയിരിക്കുന്നു. ഈ മഹാപാതകത്തിന്റെ ക്രിയാവേദി നിന്റെ നിലമല്ലയോ!!“

(തദ്കിറത്തുശ്ശഹദാതൈൻ ഭാഗം 74)

അല്ലാഹുവിന്റെ സത്യദൂതന്റെ ശാപത്തിന്നിരയായ അഫ്ഗാൻ മണ്ണിനും, ജിഹാദിനെ സംബന്ധിച്ച ആ മഹാത്മാവിന്റെ പാഠങ്ങളെ അവഗണിച്ച മുസ്ലിം സമുദായത്തിനും എന്ത് സംഭവിച്ചു എന്ന് 100 വർഷത്തെ ചരിത്രം നമ്മുടെ മുമ്പിൽ സാക്ഷ്യം വഹിക്കുന്നു.

സാഹിബ് സാദാ സാഹിബിന്റെ വധം നടന്ന പിറ്റേ ദിവസം തന്നെ ഒരു അത്ഭുത ദൃഷ്ടാന്തമെന്നോണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് വീശിയടിക്കുകയും, തുടർന്ന് കാബൂൾ നഗരത്തിൽ കോളറ പടർന്നു പിടിക്കുകയും, അനേകം ആളുകൾ മൃതിയടയുകയും രാജകുടുംബത്തിലെ പല പ്രമുഖരും, കൂടാതെ അബ്ദുലത്തീഫ് സാഹിബിനെതിരിൽ കുറ്റം വിധിച്ച മുഫ്തിമാരിൽ ചിലരും കോളറക്കിരയായി.

അമീർ ഹബീബുല്ലാഖാൻ 1919 ഫിബ്രവരി 20ന് വെടിയേറ്റു കൊല്ലപ്പെട്ടു. തുടർന്ന് ഇന്ന് വരെയുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്രം രക്തച്ചൊരിച്ചിലിന്റേയും, കലാപത്തിന്റേതുമാണ്. അവിടെ അധികാരത്തിലിരുന്ന ഭരണാധികാരികളെല്ലാം, സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ വധിക്കപ്പെടുകയോ ആണുണ്ടായത്.

സോവിയറ്റ് അധിനിവേശത്തിനുശേഷം അധികാരമേറ്റ “മുജാഹിദിൻ“ ഭരണാധികാരി നിബ്ഗത്തുല്ല മുജദ്ദിദ്ദി, കരാർ പ്രകാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് 1992ൽ അധികാരം കൈമാറിയ വാർത്ത ജമാഅത്തെ ഇസ്ലാമിയടെ മാധ്യമം റിപ്പോർട്ട് ചെയ്തത് “90 വർഷത്തിന് ശേഷമുള്ള ആദ്യത്തെ സമാധാനപരമായ അധികാര കെമാറ്റം” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു.

എന്നാൽ അഫ്ഗാനിൽ സമാധാനം സ്ഥാപിതമായില്ല. ജമാഅത്തെ ഇസ്ലാമിക്കാരുടെ ഇഷ്ടതോഴനായ ഖുൽബുദ്ദീൻ ഹിക്മതിയാർ റബ്ബാനിക്കെതിരിൽ “ജിഹാദ്“ തുടങ്ങുകയും അഫ്ഗാനിസ്ഥാൻ വീണ്ടും കലാപഭൂമിയായി മാറുകയും ചെയ്തു.

ഈ കാലഘട്ടത്തിലെ വൻശക്തികളായ സോവിയറ്റ് യൂണിയന്റേയും, അമേരിക്കയുടെയും അധിനിവേശത്തിൽ കഴിയേണ്ടി വന്ന ഏകരാജ്യം ഒരു പക്ഷെ അഫ്ഗാനിസ്ഥാനായിരിക്കും. ഇന്നത്തെ അഫ്ഗാന്റെ ദൈന്യചിത്രം ഇവിടെ കൂടുതൽ വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ലക്ഷക്കണക്കിന് മനുഷ്യർ അവിടെ കൊല്ലപ്പെട്ടിരിക്കുന്നു. പരിക്കേറ്റവരുടെ കണക്ക് അതിലുമെത്രയോ ആണ്. അഫ്ഗാനിലെ കൃഷി ഭൂമി മുഴുവൻ കുഴിബോംബുകൾ നിറഞ്ഞ് കൃഷിയോഗ്യമല്ലാതായിരിക്കുന്നു. പട്ടിണിമാറ്റാൻ കെനീട്ടുന്ന അഫ്ഗാൻ സ്ത്രീകളുടെ ദയനീയ ചിത്രങ്ങൾ ലോകമീഡിയകളിൽ നിറഞ്ഞുനിൽക്കുന്നു. ഒരു തൂലികക്കും വിവരിക്കുവാൻ കഴിയാത്തതാണ് ആ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ദുരിതങ്ങൾ.

പക്ഷെ ഇത്രയെല്ലാമായിട്ടും അവിടത്തെ മുല്ലാവർഗ്ഗത്തിനും അവരുടെ ശിങ്കിടികൾക്കും ജിഹാദിന്റെ ഭ്രാന്ത് അവസാനിക്കുന്നില്ല എന്നതാണ് വ്യസനകരമായിട്ടുള്ളത്. പാകിസ്ഥാനും ഇന്ന് അഭിമുഖീകരിക്കുന്നതും സമാനമായ അവസ്ഥ തന്നെയാണ്.

ഇന്ത്യയോടൊപ്പം സ്വതന്ത്രയായ ആ നാട് ഇന്ന് നിലനിൽപ് തന്നെ ഭീഷണി നേരിടുകയാണ്. “ജിഹാദ്’ വിളിച്ച് കലിതുള്ളി വരുന്ന വിവിധ ഗ്രൂപ്പുകൾ തമ്മിൽ രക്തച്ചൊരിച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. അതിർത്തി സംസ്ഥാനങ്ങളിലെ താലിബാന്റെ ഭീഷണിയെ സംബന്ധിച്ചും, അവരെ നേരിടുവാൻ അമേരിക്കൻ സേന നടത്തിക്കൊണ്ടിരിക്കുന്ന ബോംബിംഗിന്റെയും വാർത്തകൾ നാം വായിച്ചുകൊണ്ടിരിക്കുന്നു.

പല പ്രവിശ്യകളിലും ഭരണകൂടത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഭൂപ്രദേശമെന്നാണ് അമേരിക്കൻ പ്രസിഡണ്ട് പാകിസ്താനെ വിശേഷിപ്പിച്ചിരിക്കുന്നത്. മതപാഠശാലകൾ തീവ്രവാദ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പള്ളികളിൽ നമസ്കാരത്തിന് അണിയായ് നിൽക്കുന്നവരെ വെടിവെച്ച് വീഴ്ത്തി ആർത്തട്ടഹസിച്ച് വിജയാഘോഷം മുഴക്കപ്പെടുന്നു. തെരുവുകളും, മാർക്കറ്റുകളുമെല്ലാം ചാവേറാക്രമണത്തിൽ ചിന്നിത്തെറിക്കപ്പെടുന്ന മനുഷ്യമാംസം നിറയുന്നു.

പാകിസ്താൻ പ്രസിഡണ്ട് തങ്ങൾ തീവ്രവാദത്തിന്റെ ഇരകളായി കഴിഞ്ഞിരിക്കുന്നുവെന്ന് ലോകത്തിന് മുമ്പിൽ വിലപിച്ചുപറയുന്ന ദൃശ്യം ടി.വി. ചാനലുകൾ സംപ്രഷണം ചെയ്തുകൊണ്ടിരിക്കുന്നു. ദുഃഖകരമായ സത്യം ഇതെല്ലാം കണ്ടുകൊണ്ടിരുന്നിട്ടും, ഇത്തരം ഒരു സ്ഥിതിവിശേഷത്തെ സംബന്ധിച്ച് ദെവികജ്ഞാനമനുസരിച്ച് മുന്നറിയിപ്പ് നൽകിയ വാഗ്ദത്ത മസീഹിനെ സംബന്ധിച്ച് മനിലാക്കുവാൻ ഈ സമൂഹം മുതിരുന്നില്ല എന്നുള്ളതാണ്.

ഇത് പാകിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെയോ മാത്രം കഥയല്ല ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും, ജനതകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. മുസ്ലിം രാ‌ജ്യം തന്നെയായ സോമാലിയ ദശാബ്ദത്തിലധികമായി ചോരക്കളമായി മാറിയിട്ട് – “ജിഹാദ്’ വിളിച്ച് പരസ്പരം പോരിനിറങ്ങിയ യുദ്ധപ്രഭുക്കളുടെ നാടായി ഈ ദരിദ്രരാജ്യം മാറിയിരിക്കുന്നു. ഇവിടെ സുസ്ഥിരമായ ഒരു ഭരണകൂടം തന്നെ ഇല്ലാതായിരിക്കുന്നു. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ. കലാപത്തിൽ പിഞ്ചുകുട്ടികളും, വൃദ്ധരും, സ്ത്രീകളുമടക്കം അനേകം ലക്ഷം മനുഷ്യർ പരലോകം പൂകിയിരിക്കുന്നു.

കൊടും പട്ടിണി മറ്റൊരു ഭാഗത്ത് ആ നാടിനെ വിഴുങ്ങാൻ വാപിളർത്തി നിൽക്കുന്നു. റഷ്യയിലെയും ചൈനയിലെയുമെല്ലാം മുസ്ലിം പ്രവിശ്യകൾ അവിടുത്തെ ഭരണകൂടത്തിനെതിരിൽ കലാപത്തിലാണ്. ഫലമോ സുശക്തമായ പ്രസ്തുത രാജ്യങ്ങളുടെ നിഷ്ഠൂരമായ അടിച്ചമർത്തലിൽ അബലകളും, അശരണരുമായ മുസ്ലിം സമൂഹം ഇഞ്ചിഞ്ചായി നശിപ്പിക്കപ്പെടുന്നു.

“എന്റെ വാക്കുകൾ ശ്രവിച്ച ശേഷവും യുദ്ധത്തിന് പോവുന്നവർക്ക് അവിശ്വാസികളുടെ കരങ്ങളാൽ കഠിനതരമായ വേദനകൾ സഹിക്കേണ്ടിവരും” എന്നു വാഗ്ദത്ത മസീഹിന്റെ താക്കീത് ഇവിടങ്ങളിലെല്ലാം സത്യമായി പുലർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കാശ്മീരിലും, മറ്റിതര സംസ്ഥാനങ്ങളിലുമെല്ലാം ജിഹാദിന്റെ പേരിൽ തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്നവരും പ്രസ്തുത താക്കീത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെട്ടെ കശ്മീർ താഴ്വര ഇന്ന് ശ്മശാനഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അവിടെയും സാധാരണ ജനം തീവ്രവാദികളുടെയും, രക്ഷാസേനയുടെയും തോക്കുകൾക്ക് മുമ്പിൽ ജീവന് വേണ്ടി കെഞ്ചി കരയുന്ന അവസ്ഥയിലാണ്.

ഇസ്ലാം ഭീകരതയുടെ മതമാണെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. എത്രയോ നിരപരാധികളായ ചെറുക്കാർ ഭീകരവേട്ടക്കിരയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണു കൊണ്ടിരിക്കുന്നു. അപരാധിയാര് നിരപരാധിയാര് എന്ന് തിരിച്ചറിയാതായിരിക്കുന്നു. മുസ്ലിം വേഷം ധരിച്ചവരെ ഭീതിയോടെ മറ്റുള്ളവർ നോക്കിക്കാ‌ണുന്ന സ്ഥിതി വന്നിരിക്കുന്നു. താരതമ്യേന സമാധാനം നിലനിന്നിരുന്ന കേരളക്കരയിൽ നിന്നും, തീവ്രവാദികളെ സംബന്ധിച്ചും, ജിഹാദികളെ കുറിച്ചുമെല്ലാമുള്ള വാർത്തകൾ കേട്ടുതുടങ്ങിയിരിക്കുന്നു.

മീഡിയകൾ തീവ്രവാദികൾ എന്നും, “ജിഹാദി“കൾ എന്നുമെല്ലാം വകതിരിവില്ലാതെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എത്രയോ മുസ്ലിം ചെറുപ്പക്കാർ ജയിലറകളിൽ അടക്കെപ്പെട്ടിരിക്കുന്നു. “സിമി“ എന്ന സംഘടന നിരോധിക്കപ്പെടുകയും അതിന്റെ നേതാക്കൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദ കേസുകളിൽ, ലോക്കപ്പിലും, ജയിലറകളിലുമായി കഴിയുകയുമാണ്.

സംഗതി പന്തിയല്ല എന്ന് തോന്നിത്തുടങ്ങിയ കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ ഇാപ്പോൾ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ “ജിഹാദ്’ വിശദീകരിക്കുന്ന തിരക്കിലാണ്.

ഹ: അഹ്മദ് (അ)നേയും അഹ്മദിയ്യാ പ്രസ്ഥാനത്തേയും – “ജിഹാദ് ദുർബ്ബലപ്പെടുത്തിയവർ“, “സാമ്രാജ്യത്വത്തിന്റെ ഏജന്റുമാർ“ എന്നൊക്കെ ശകാരിച്ചിരുന്നവർ, “കിട്ടേണ്ടതു കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നും“ എന്ന് പറയാറുള്ളതുപോലെ; ജിഹാദിനെ സംബന്ധിച്ച് മസീഹ്  മൗഊദ് (അ) 100 വർഷങ്ങൾക്ക് മുമ്പേ നൽകിയ യഥാർത്ഥ പാഠങ്ങൾ ഏറ്റു പാടാൻ തുടങ്ങിയിരിക്കുകയാണ്.

യൂറോപ്പിലും, അമേരിക്കയിലുമെല്ലാം മുസ്ലിം വേഷധാരികളെ, സഹയാത്രികരുടെ പ്രതിഷേധം കാരണം വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ഏറെ സംഭവങ്ങൾ എടുത്തുദ്ധരിച്ച് കൊണ്ട് മാധ്യമം പത്രം മുഖ പ്രസംഗം തന്നെ എഴുതുകയുണ്ടായി. കുടിയേറ്റക്കാരെ ഉദാരമായി സ്വാഗതം ചെയ്തിരുന്ന, യൂറോപ്യൻ രാജ്യങ്ങൾ പലതും മുസ്ലിംകൾക്ക് വിസ നിഷേധിക്കുന്ന അവസ്ഥ വന്നുചേർന്നിരിക്കുന്നു.

ഈ സംഭവങ്ങളിലെല്ലാം ഇസ്ലാമിനെതിരായ ക്രസ്തവ-ജൂത തീവ്രവാദി ലോബിയുടെ ഗൂഢനീക്കങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം അംഗീകരിച്ചാൽ തന്നെ, ഇത്തരത്തിലുള്ള ഗുരുതരമായ സ്ഥിതിയ്ക്ക് കാരണമായിട്ടുള്ളത് മുസ്ലിംകളിൽ ഒരു വിഭാഗത്തിന്റെ തെറ്റായ ജിഹാദി വിശ്വാസവും അതിന്റെ ഫലമായുള്ള തീവ്രവാദപ്രവർത്തനങ്ങളുമാണെന്ന കാര്യം നഗ്നയാഥാർത്ഥ്യമാണ്.

മാനവസമൂഹത്തിന് തന്നെ തീരാദുരന്തമായി ഈ “ജിഹാദി“ ഭ്രാന്ത് മാറാനിരിക്കുന്നു എന്ന് സർവ്വജ്ഞനായ അല്ലാഹുവിന്ന് അറിയാമായിരുന്നത് കൊണ്ട് തന്നെയാണ്, അവന്റെ പ്രത്യേക കാരുണ്യത്താൽ ഈ കാലഘട്ടത്തിലെ പ്രവാചകൻ മുഖേന അതിനെതിരായ ശക്തമായ താക്കീത് നൽകിയതും, സ്ഥാപിതമായ ഭരണകൂടത്തിനെതിരിൽ കലാപം നടത്തൽ ഇസ്ലാമിന്നും, മറ്റെല്ലാ മതങ്ങളുടെയും അധ്യാപനങ്ങൾക്കും വിരുദ്ധമാണെന്ന കാര്യം വളരെ ആധികാരികമായും പ്രമാണപരമായും വ്യക്തമാക്കിയിട്ടുള്ളതും.

ചുരുക്കത്തിൽ വാഗ്ദത്ത മസീഹ് ഹ: അഹ് മദ് (അ)ന്റെ തെളിമയാർന്ന അധ്യാപനങ്ങളിലേക്ക് മടങ്ങുകയല്ലാതെ, മനുഷ്യരാശിക്ക് ഈ അഗ്നികുണ്ഠത്തിൽ നിന്ന് രക്ഷപ്പെടുവാൻ മറ്റൊരു മാർഗ്ഗവുമില്ല എന്ന യാഥാർത്ഥ്യം ഇവിടെ ഉണർത്തുകയാണ്. ദുരിതക്കയത്തിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം സഹോദരങ്ങളുടെ മുമ്പിൽ വാഗ്ദത്ത മസീഹിന്റെ

“എന്റെ ഈ ഉപദേശം ശ്രവിച്ച ശേഷവും യുദ്ധത്തിന് പോവുന്നവർക്ക് അവിശ്വാസികളുടെ കരങ്ങളാൽ കഠിനതരമായ വേദനകൾ സഹിക്കേണ്ടി വരും…“

(ദുർറെസമീൻ)

എന്ന പ്രവചനം സമർപ്പിച്ചുകൊണ്ട് ഈ വരികൾ അവസാനിപ്പിക്കുകയാണ്.