ദർസ് 29 : നമ്മുടെ അദ്ധ്യാപനങ്ങൾ (കിശ്തിയെ നൂഹിലെ) ചില തിരഞ്ഞെടുത്ത വരികൾ (ഭാഗം -3)
▪തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കുന്നവരും അവയിൽനിന്ന് എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കുന്നവരും തങ്ങളുടെ ദൈവത്തോടു കൂറുപുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരും എത്രമാത്രം സൗഭാഗ്യവാന്മാരാണ്. അവർ നഷ്ടത്തിലാവുകയില്ല. ദൈവം അവരെ അവഹേളിതരാക്കുകയില്ല. എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റേതാകുന്നു. ദൈവം അവരുടേതും തന്നെ. ▪നമ്മുടെ ദൈവം അങ്ങേയറ്റം വിശ്വസ്തനായ ദൈവമാകുന്നു.…