ദർസ് 16 : “പരദൂഷണം, ദുർഭാവന എന്നിവയെക്കുറിച്ച്“
പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്. ഉദാഹരണത്തിന്, വ്യാജമൊഴി, വ്യഭിചാരം, വിശ്വാസ വഞ്ചന, കള്ള സാക്ഷ്യം, അവകാശ ധ്വംസനം, ബഹുദൈവാരാധന തുടങ്ങിയവ. എന്നാൽ ചില പാപങ്ങൾ സൂക്ഷ്മമായവയാണ്. മനുഷ്യൻ അവയിൽ വ്യാപൃതനായിട്ടുണ്ടെങ്കിലും അറിയുന്നില്ല. യുവത്വത്തിൽ നിന്ന് വാർദ്ധക്യം പ്രാപിക്കുന്നു, പക്ഷെ പാപങ്ങൾ…