“റഫഅ” മുൻകാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ

റഫഅ എന്ന പദത്തിനു മുൻക്കാല പണ്ടിതർ നല്കിയ അർത്ഥവും മാനവും നമുക്ക് പരിശോധിക്കാം, ഈസനബി(അ)നെ കുറിച്ചു പറയപ്പെടുമ്പോൾ “റഫഅ്” എന്ന പദം അദ്ദേഹത്തെ സ്ഥൂലശരീരത്തോടുകൂടെ വാനിലേക്കുയർത്തി എന്നതിന്നു പകരം അഹ്മദികൾ കൊടുക്കുന്ന അർത്ഥം, അതായത് അത്മീയനിലയിലുള്ള ഉയർച്ചയെന്ന അർത്ഥത്തെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങളാണ് സുപ്രസിദ്ധ പണ്ഡിതർ നൽകിപ്പോരുന്നത്.

إلياس هو إدريس كان نبيا قبل نوح ، ورفعه الله مكانا عليا ، فهو في قلب الأفلاك ساكن وهو ذلك الشمس

ശേഖ് മുഹയുദ്ദീനുബ്നു അറബി(റഹ്) പറയുന്നു :
“വാസ്തവത്തിൽ ഇൽയാസ് തന്നെയാണ് ഇദരീസ്. അദ്ദേഹം നൂഹിന് മുൻപ് വന്ന പ്രവാചകനായിരുന്നു. അല്ലാഹു അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തിയിരുന്നു. (ഫുസുസുൽ ഹിക്കം പേജ്. 181)

وهذا هو الذي سموه إدريس . يحكي القفطي واليعقوبي وابن أبي أصيبعة أنه عاش في صعيد مصر قبل الطوفان ، وأنه جاب أقطار الأرض باحثا عن الحكمة ثم رفعه الله إليه
……………………………………………….
وهو النبي الذي رفعه الله إلى السماء بعد أن خلع عنه بدنه وقطع علاقته بالعالم المادي كما تقول بذلك الأخبار.

അല്ലാഹു ആകാശത്തേക്ക് ഉയർത്തിയ നബിതന്നെയാണ് ഇദ്ദേഹം, അദ്ദേഹത്തെ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് വേർപ്പെടുത്തുകയും ഭൗതിക ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തശേഷം (ഫുസുസുൽ ഹിക്കം, ഭാഗം 4, പേ : 45,46)

അല്ലാഹു ആകാശത്തേക്ക് ഉയർത്തി എന്നു പറഞ്ഞിട്ടുകൂടിയും ആത്മാവ് ശരീരം വിട്ട് പോയിരിക്കുന്നു അഥവാ മരണം സംഭവിച്ചിരിക്കുന്നു എന്നുള്ള അർത്ഥമാണ് ‘റഫഅ് ’നു നല്കപ്പെടുക എന്നുള്ളതാണ് ഇവിടെ പറയുന്നത്. ഒരാൾ ആത്മീയമായ ഉയർച്ചനേടി മറ്റൊരാളായി പുനരവതരിക്കുന്നത് എങ്ങിനെയെന്നുകൂടി ഇവിടെ പരാമശിക്കപ്പെടുന്നു.

മറ്റൊരിടത്ത്,  ഹദ്റത്ത് ഇമാം ഹസൻ(റ)ൽ നിന്ന് നിവേദനം.

لما توفي علي بن أبي طالب قام الحسن ابن علي عليه السلام فصعد المنبر فقال: ” أيها الناس! قد قبض الليلة رجل لم يسبقه الأولون ولا يدركه الآخرون، قد كان رسول الله (صلى الله عليه وسلم) يبعثه المبعث فيكتنفه جبريل عن يمينه وميكائيل عن شماله فلا ينثى حتى يفتح الله له، وما ترك إلا سبعمائة درهم أراد أن يشتري بها خادما، ولقد قبض في الليلة التي عرج فيها بروح عيسى بن مريم ليلة سبع وعشرين من رمضان

ഹദ്റത്ത് അലി(റ) മരണപ്പെട്ടപ്പോൾ ഹദ്റത്ത് ഹസൻ ബിനു അലി (റ) എഴുന്നേറ്റുനിന്ന് മിമ്പറിൽ കയറി നിന്നുകൊണ്ട് പറഞ്ഞു. ജനങ്ങളേ! ഇന്ന് മരണപ്പെട്ട വ്യക്തിയുടെ ചില കാര്യങ്ങളിൽ മുൻകടന്നവർക്കോ വരാനിരിക്കുന്നവർക്കോ എത്തിച്ചേരാൻ സാധ്യമല്ല. നബി(സ) അദ്ദേഹത്തെ യുദ്ധത്തിന് അയക്കുമ്പോൾ ജിബ്രീൽ അദ്ദേഹത്തിന്റെ വലത്തും, മീക്കായീൽ ഇടത്തും ഉണ്ടാകുമായിരുന്നു. അദ്ദേഹം വിജയിക്കാതെ തിരിച്ചുവന്നിട്ടില്ല. അദ്ദേഹം 700 ദിർഹം പിന്തുടർച്ചാവകാശമായി വിട്ടേച്ചുപോയിരിക്കുന്നു. അതുകൊണ്ട് ഒരു അടിമയെ വാങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഹദ്റത്ത് ഈസാ(അ)ന്റെ ആത്മാവ് വാന ലോകത്തേക്ക് ഉയർത്തപ്പെട്ട അതേ രാത്രിതന്നെയാണ് അദ്ദേഹം വഫാത്തായിരിക്കുന്നത്. അതായത് റമദാൻ 27. (ഇബ്നു സഅദ്, അത്ത്വബഖാത്തുൽ കുബ്റാ, ഭാഗം: 3, പേജ് 28)

ഇവിടെ ഭൂരിപക്ഷ മുസ്ലിം വിശ്വാസത്തിനെതിരെ ഈസാനബി(അ)ന്റെ ആത്മാവ് അദ്ദേഹത്തിന്റെ ശരീരം വിട്ട് ആകാശത്തേക്ക് പോയി എന്നു പറഞ്ഞുകൊണ്ട് ഈസനബിയുടെ മരണം സംഭവിച്ചിരിക്കുന്നു എന്നുള്ളകാര്യം കൂടുതൽ വ്യക്തമാക്കിയിരിക്കുന്നു.

ഹദ്റത്ത് മുഹ്യുദ്ദീനുബ്നു അറബി(റഹ്) പറയുന്നു.

رفع عيسى عليه السلام اتصال روحه عند المفارقة عن العالم السفلي بالعالم العلوي.

وكونه في السماء الرابعة إشارة إلى أن مصدر فيضان روحه روحانية تلك الشمس الذي هو بمثابة قلب العالم ومرجعه إليه وتلك الروحانية نور يحرك ذلك الفلك بمعشوقيته وإشراق أشعته على نفسه المباشرة لتحريكه ولما كان مرجعه إلى مقره الأصلي ولم يصل إلى الكمال الحقيقي وجب نزوله في آخر الزمان، بتعلقه ببدن آخر

“ഈസാ(അ)ന് “റഫഅ്’ ഉണ്ടായി എന്നതിന്റെ വിവക്ഷ അദ്ദേഹത്തിന്റെ ആത്മാവ് ഇഹലോകം വിട്ട് അത്യുന്നത ലോകത്തേക്ക് പോയെന്നാണ്. അദ്ദേഹത്തിന്റെ ആത്മാവ് അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമായിരുന്നു. അത് ഇതുവരേയും യഥാർത്ഥ അഭ്യുന്നതി പ്രാപിച്ചിട്ടില്ല. അതുകൊണ്ട് അവസാനകാലത്ത് പുതിയൊരു ശരീരവുമായി ഇറങ്ങുമെന്നത് ഉറപ്പാണ്.” (തഫ്സീറുൽ ഖുർആനുൽ കരീം ഭാഗം: 1, പേജ് : 296)

ഇവിടെയും റഫഅ് എന്നുള്ളതിന് കുറെകൂടി വ്യക്തത വരുത്തിക്കൊണ്ട് ആത്മാവ് ഇഹലോകവാസം വെടിഞ്ഞു, അതായത് ഈസാനബിയുടെ ശരീരത്തിൽന്നും ആത്മാവ് വേർപ്പെട്ട് അതിന്റെ യഥാർത്ഥ സ്ഥാനമായ തന്റെ റബ്ബിന്റെയടുക്കലേക്ക് യാത്രയായി എന്നുള്ളതാണ് മുൻകഴിഞ്ഞുപോയ മഹാന്മാർ നൽകുന്നയർത്ഥം.

ഇനി ഈസാനബി ആകശത്തേക്ക് കയറിപ്പോയി എന്ന വിശ്വാസത്തെകുറിച്ചുള്ള പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ നോക്കാം.

وأما ما يذكر عن المسيح أنه رفع إلى السماء وله ثلاث وثلاثون سنه فهذا لا يعرف به أثر متصل يجب المصير إليه

ഹദ്റത്ത് ഇമാം ഇബ്നു ഖയ്യിം(റഹ്) പറയുന്നു.
“ഹദ്റത്ത് ഈസാ(അ) 33 വയസിൽ ആകാശത്തേക്ക് കരേറ്റപ്പെട്ടു എന്ന് പറയുന്നതിന് വിശ്വസിക്കാൻ പോന്ന, ആധികാരികമായ ഒരു രേഖയും ഇല്ല. (സാദുൽ മആദ്, ഭാഗം: 1, പേജ്: 84)

ഇതിനെ പ്രബലപ്പെടുത്തികൊണ്ട്  അല്ലാമ അബൂത്വയ്യിബ് സിദ്ദീഖ് ഇബ്നു ഹസൻ എഴുതുന്നു.

ففي زاد المعاد للحافظ ابن القيم رحمه الله ما يذكر أن عيسى رُفع وهو ابن ثلاث وثلاثين سنة لا يعرف به أثر متصل يجب المصير إليه. قال الشامي: وهو كما قال فإن ذلك إنما يروى عن النصارى، والمصرح به في الأحاديث النبوية أنه إنما رفع وهو ابن مائة وعشرين سنة.

“ഹാഫിസ് ഇബ്നു ഖയ്യിം(റഹ്)ന്റെ ഗ്രന്ഥമായ “സാദുൽ മആദി’ൽ എഴുതിയിരിക്കുന്നു. ഹദ്റത്ത് ഈസാ(അ) 33-ആം വയസിൽ ഉയർത്തപ്പെട്ടു എന്ന് പറയുന്നത് അനിവാര്യമായും അംഗീകരിക്കുന്നതിന് ഒരു ഹദീസിൽ പോലും സാക്ഷ്യമില്ല.

ശാമി പറയുന്നു. ഇമാം ഇബ്നു ഖയ്യിം(റഹ്) പറഞ്ഞതാണ് ശരി. ഈ വിശ്വാസത്തിന്റെ അടിത്തറ ക്രിസ്തീയ നിവേദനങ്ങളാണ്. നബി (സ)ന്റെ ഹദീസുകളിൽനിന്ന് തെളിയുന്നത്. ഹദ്റത്ത് ഈസാ(അ)ന് “റഫഅ് ഉണ്ടായത് 120 വയസിലായിരുന്നുവെന്നാണ്.” (ഫതഹുൽ ബയാൻ ഭാഗം: 2, പേജ്: 247)