“ഖല“ ഖുർആനിലെ പ്രയോഗങ്ങൾ

“ഖല“ എന്ന പദം വിശുദ്ധ ഖുർആനിൽ പ്രയുക്തമായ ചില ആയത്തുകൾ ചുവടെ ചേർക്കുന്നു. ഇവയിൽ എല്ലാം തന്നെ “കാലം കടന്ന“, “കഴിഞ്ഞു പോയ“, “മരണപ്പെട്ട“ എന്നുള്ള അർത്ഥമാണു പണ്ഡിതർ നൽകുന്നത്.

  1. تِلۡکَ اُمَّۃٌ قَدۡ خَلَتۡ ۚ لَہَا مَا کَسَبَتۡ وَ لَکُمۡ مَّا کَسَبۡتُمۡ ۚ وَ لَا تُسۡـَٔلُوۡنَ عَمَّا کَانُوۡا یَعۡمَلُوۡنَ

    അത് കഴിഞ്ഞുപോയൊരു സമുദായമാണ്. അവര്‍ സമ്പാദിച്ചത് (അതിന്റെ ലാഭനഷ്ടങ്ങള്‍) അവര്‍ക്കുണ്ട്. നിങ്ങള്‍ സമ്പാദിച്ചത് (അതിന്റെ ലാഭനഷ്ടങ്ങള്‍) നിങ്ങള്‍ക്കുമുണ്ട്. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെറ്റി നിങ്ങളോട് ചോദിക്കുകയില്ല. (2:135)
  2. تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ

    അത് കഴിഞ്ഞുപോയൊരു സമുദായമാണ്. അവര്‍ സമ്പാദിച്ചത് അവര്‍ക്കുണ്ട്. നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ക്കുമുണ്ട്. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ചോദിക്കപ്പെടുന്നതല്ല. (2:142)
  3. مَا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انْظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انْظُرْ أَنَّىٰ يُؤْفَكُونَ

    മസീഹുബ്‌നു മര്‍യം ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പ് വന്ന പ്രവാചകന്‍മാര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മാതാവ് മഹാസത്യവതിയാണ്. അവര്‍ രണ്ടുപേരും ആഹാരം കഴിക്കാറുണ്ടായിരുന്നു. നോക്കുക, അവരുടെ നന്മയ്ക്കുവേണ്ടി എങ്ങനെയാണ് നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നത്! എന്നിട്ടും അവര്‍ എങ്ങനെയാണ് പിന്തിരിഞ്ഞു പൊയ്ക്കളയുന്നതെന്നും നോക്കുക. (5:76)
  4. كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِنْ قَبْلِهَا أُمَمٌ لِتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ

    ഇപ്രകാരം തങ്ങള്‍ക്കു മുമ്പേ പല സമുദായങ്ങളും കഴിഞ്ഞുകടന്ന ഒരു സമുദായത്തില്‍ നാം നിന്നെ അയച്ചിരിക്കുന്നു; നാം നിനക്ക് ദിവ്യവെളിപാട് അറിയിച്ചതിനെ നീ അവര്‍ക്ക് ഓതിക്കേൾപ്പിക്കാന്‍ വേണ്ടി. (എന്നിട്ടും) പരമകാരുണികനെ അവര്‍ നിഷേധിക്കുന്നു. പറയുക, അവന്‍ എന്റെ നാഥനാകുന്നു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവനെയാണ് ഞാന്‍ അവലംബമാക്കിയിരിക്കുന്നത്. എന്റെ മടക്കവും അവനിലേക്കു തന്നെ. (13:31)
  5. وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُمْ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ ۖ إِنَّهُمْ كَانُوا خَاسِرِينَ

    അവര്‍ക്ക് ചില കൂട്ടുകാരെ നാം നിയമിച്ചു കൊടുത്തു. അങ്ങനെ അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും ആ കൂട്ടുകാര്‍ അവര്‍ക്ക് അലങ്കൃത്യമായി കാണിച്ചുകൊടുത്തു. അതിനാല്‍ അവര്‍ക്ക് മുമ്പേ കഴിഞ്ഞുപോയ പ്രധാനികളും സാധാരണക്കാരുമായ ആളുകളില്‍ നിന്നുള്ള സമൂഹങ്ങളോടൊപ്പം അവര്‍ക്കെതിരിലും അരുളപ്പാട് സത്യമായി പുലര്‍ന്നു. തീര്‍ച്ചയായും അവര്‍ നഷ്ടപ്പെട്ടവരായിരുന്നു. (41:26)
  6. وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِنْ قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ

    ഛെ, എനിക്ക് നിങ്ങളോടു പുച്ഛം തോന്നുന്നു. മരണാനന്തരം ഞാന്‍ വീണ്ടും എഴുന്നേല്പിക്കപ്പെടുമെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണോ? എനിക്ക് മുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞു കടന്നിട്ടുണ്ടല്ലോ? (അവരാരും പനരുജ്ജീവിപ്പിക്കപ്പെട്ടിട്ടില്ല) എന്ന് തന്റെ മാതാപിതാക്കളോട് പറയുന്നവനും (ഉണ്ട്). അവരിരുവരുമാകട്ടെ അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുന്നു. (അവര്‍ മകനോടു പറയുന്നു,) ”നിന്റെ ദൗര്‍ഭാഗ്യം! നീ വിശ്വസിക്കുക, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണ്” ‘അപ്പോള്‍ അവന്‍ പറയുന്നു, ”ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമില്ല!” (46:18)
  7. أُولَٰئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ ۖ إِنَّهُمْ كَانُوا خَاسِرِينَ

    അവര്‍ക്കു മുമ്പേ കഴിഞ്ഞു കടന്ന ജിന്നില്‍ നിന്നും ഇന്‍സില്‍ നിന്നുമുള്ള സമുദായങ്ങളോടൊപ്പം തങ്ങള്‍ക്കെതിരില്‍ ശിക്ഷാവചനം പൂര്‍ത്തിയായവരത്രെ അവര്‍. തീര്‍ച്ചയായും അവര്‍ നഷ്ടപ്പെട്ടവരായിരുന്നു. (46:19)
  8. وَاذْكُرْ أَخَا عَادٍ إِذْ أَنْذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتِ النُّذُرُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

    ആദിന്റെ സഹോദരനെ (ഹൂദിനെ)സ്മരിക്കുക. അദ്ദേഹം തന്റെ ജനതയെ മണല്‍ക്കുന്നുകളില്‍വച്ച് താക്കീതു ചെയ്തപ്പോള്‍, അദ്ദേഹത്തിനു മുമ്പും അദ്ദേഹത്തിനു ശേഷവും പ്രവാചകന്മാര്‍ കഴിഞ്ഞു കടന്നിട്ടുമുണ്ട്. (അവരില്‍ ഓരോരുത്തരും ഇങ്ങനെ താക്കീതു ചെയ്തു:) ”നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്. ഭയങ്കരമായൊരു നാളിന്റെ ശിക്ഷ നിങ്ങളെ ബാധിച്ചേക്കുമെന്ന് ഞാന്‍ നിങ്ങളെപ്പറ്റി തീര്‍ച്ചയായും ഭയപ്പെടുന്നു.” (46:22)
  9. فَهَلْ يَنْتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِنْ قَبْلِهِمْ ۚ قُلْ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ

    അപ്പോള്‍ അവര്‍ക്കു മുമ്പ് കാലഗതി പ്രാപിച്ചവര്‍ക്ക് വന്നുകഴിഞ്ഞ നാളുകള്‍ പോലുള്ളതല്ലാതെ അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ? പറയുക, എങ്കില്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരിലുണ്ട്. (10:103)
  10. وَلَقَدْ أَنْزَلْنَا إِلَيْكُمْ آيَاتٍ مُبَيِّنَاتٍ وَمَثَلًا مِنَ الَّذِينَ خَلَوْا مِنْ قَبْلِكُمْ وَمَوْعِظَةً لِلْمُتَّقِينَ

    സത്യമായും നാം നിങ്ങള്‍ക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞു കടന്നവരുടെ മാതൃകകളും സൂക്ഷ്മത കൈകൊള്ളുന്നവര്‍ക്ക് തത്ത്വോപദേശവും അവതരിപ്പിച്ചിരിക്കുന്നു. (24:35)
  11. مَا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ ۖ سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ ۚ وَكَانَ أَمْرُ اللَّهِ قَدَرًا مَقْدُورًا

    അല്ലാഹു പ്രവാചകന് നിര്‍ബന്ധമാക്കിയ ഒരു കാര്യം നിര്‍വഹിക്കുന്നതില്‍ അദ്ദേഹത്തിന് കുറ്റമൊന്നുമില്ല. മുമ്പേ കഴിഞ്ഞവരില്‍ നടപ്പിലാക്കിയ അല്ലാഹുവിന്റെ സമ്പ്രദായമാണിത്. അല്ലാഹുവിന്റെ കല്പന ഖണ്ഡിതമായതാണ്. (33:39)