വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്ത് റഹ്മാൻ ആയത്ത് 27-28

ഈസാ നബിയുടെ മരണം: സൂറ റഹ്മാൻ ആയത്ത് 27-28.

کُلُّ مَنۡ عَلَیۡہَا فَانٍ ﴿ۚۖ۲۷﴾ وَّ یَبۡقٰی وَجۡہُ رَبِّکَ ذُو الۡجَلٰلِ وَ الۡاِکۡرَامِ ﴿ۚ۲۸

പരിഭാഷ: അവിടെ (ഭൂമുഖത്ത്) ഉള്ളവരെല്ലാം നശിച്ചുപോകുന്നവരാണ്. പ്രഭാവത്തിന്റെയും ആദരവിന്റെയും ഉടമസ്തനായ നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കും.

വാഗ്ദത്ത മസീഹ് ഹദ്റത് മീർസാ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു:

“അതായത്, ഭൂമിയിൽ ഉള്ളതും ഭൂമിയിൽ നിന്ന് പുറപ്പെടുന്നതുമായ എല്ലാം തന്നെ നശിച്ചൊടുങ്ങുന്നതാണ്. അഥവാ, ഓരോ നിമിഷവും നാശത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ ജഢികശരീരവും ഇല്ലായ്മയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും അതിൽ നിന്ന് അത് ഒഴിവാക്കപ്പെടുന്നില്ല. അതേ ചലനം തന്നെയാണ് ശിശുവിനെ യുവാവാക്കുന്നതും യുവാവിനെ വൃദ്ധനും വൃദ്ധനെ ഖബറിലേക്കും എത്തിക്കുന്നത്. ഈ പ്രകൃതിനിയമത്തിൽ നിന്ന് ആരും തന്നെ അതീതനല്ല. അല്ലാഹു ‘ഫാനിൻ’ എന്ന പദമാണ് ഉപയോഗിത്തിരിക്കുന്നത്. ‘യഫ്നീ’ എന്നല്ല ഉപയോഗിച്ചിരിക്കുന്നത്. ഫനാ അഥവാ നാശം ഭാവിയിൽ ഏതെങ്കിലും കാലത്ത് പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ല മറിച്ച്, നാശത്തിലേക്കുള്ള യാത്ര സന്തതസഹചാരിയാണ് എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ മസീഹിബ്നു മർയം ഖുർആനിക വചനമനുസരിച്ച് ഓരോ നിമിഷവും നാശത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന സ്വശരീരത്തോടുകൂടി തന്നെ യാതൊരു പരിവർത്തനവും മാറ്റവും കൂടാതെ ആകാശത്ത് ഇരിക്കുന്നു, കാലഘട്ടം അദ്ദേഹത്തിൽ യാതൊരു പ്രഭാവവും ചെലുത്തുന്നില്ല എന്നാണ് നമ്മുടെ മൗവലിമാർ കരുതുന്നത്. എന്നാൽ പ്രസ്തുത വചനത്തിലും അല്ലാഹു മസീഹിനെ ഭൂമിയിലെ പ്രകൃത്തിൽ നിന്ന് വേറിട്ടതാണെന്ന് പറയുന്നില്ല.

അല്ലയോ ബഹുമാനപ്പെട്ട മൗലവി സാഹിബുമാരെ, നിങ്ങളുടെ തൗഹീദ് എവിടെപ്പോയി, വിശുദ്ധ ഖുർആനെ പിൻപറ്റുന്നു എന്ന വാദങ്ങൾ എവിടെ പോയി?

(ഇമ്പാലയെ ഔഹാം, റൂഹാനി ഖസാഇൻ വാള്യം 3, പേജ് 34-435)