ദർസ് 2: “നബി (സ) തിരുമേനിയെ പരിശ്രമിച്ച് പിൻപറ്റുക”
മനുഷ്യൻ പരീക്ഷിക്കപ്പെടാതെയും കുഴപ്പങ്ങളിലേക്ക് ഇടപ്പെടാതെയും വലിയ്യ് ആയിത്തീരുന്നതെപ്പോൾ? മുത്തഖീങ്ങൾക്ക് ഉയർച്ചക്കായി രണ്ട് മാർഗ്ഗങ്ങളാണുള്ളത്. ഒന്ന് 'സുലൂക്ക്' മറ്റൊന്ന് 'ജസ്ബ്'. സുലൂക്ക് എന്നത് തന്റെ ബുദ്ധി ഉപയോഗിച്ച് അല്ലാഹുവിന്റേയും റസൂലിൽന്റേയും മാർഗ്ഗം അവലംബിക്കൽ. ഒരുദിവസം പോലും വിശ്രമിച്ചിട്ടില്ലാത്ത ആ മഹാനായ നബി (സ)…