ദർസ് 1: “ദുആയിൽ നിന്ന് നിങ്ങൾ പിന്മാറരുത്“

  • ഞാൻ ലോകത്തേക്ക് വന്നിരിക്കുന്നത് ജനങ്ങൾ ഖുവ്വത്തെ യഖീൻ (ദൃഢവിശ്വാസത്തിന്റെ ശക്തി)യിൽ ഉയർച്ച പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
  • നിങ്ങളുടെ പാപങ്ങൾ എത്ര വർദ്ധിച്ചാലും ദുആയിൽ നിന്ന് നിങ്ങൾ പിന്മാറരുത്. അവസാനം കൈവിടാതെ ചെയ്യുന്ന ദുആ കാരണം നിങ്ങൾക്ക് പാപങ്ങളോട് നീരസം തോന്നുന്നത് കാണാം.
  • തഹജ്ജുദിൽ ഉണർന്ന് പ്രത്യേകമായി ശ്രദ്ധയോടും അഭിരുചിയോടും കൂടി നമസ്കരിക്കുവിൻ. മറ്റ് സമയങ്ങളിൽ നിങ്ങളുടെ ജോലിത്തിരക്കുകൾ കാരണം പരീക്ഷണം വരുന്നു.
  • എല്ലാ നമസ്കാരത്തിന്റെയും അവസാന റക്കഅത്തിലെ റുക്കൂഅ് നു ശേഷം “റബ്ബനാ ആത്തിനാ ഫിദ്ദുന്യാ ഹസനത്തൻ…….” എന്ന ദുആ ധാരാളമായി ചൊല്ലുവിൻ.
  • ആരാണോ അല്ലാഹുവിനു വേണ്ടി ലൗകീക കാര്യങ്ങൾ നഷ്ടപ്പെടുത്തുന്നത് അല്ലാഹു അവരുടെ ബാധ്യത ബാക്കി വെക്കുന്നില്ല; പൂർണ്ണമായും പ്രതിഫലം നൽകുന്നു.
  • തഖ്’വ കൊണ്ടല്ലാതെ മറ്റൊരു കാര്യം കൊണ്ടും അല്ലാഹു തൃപ്തനാവുകയില്ല. നമ്മുടെ ജമാഅത്തിനു പ്രത്യേകിച്ച് തഖ്’വയുടെ ആവശ്യമുണ്ട്.
  • മനുഷ്യൻ നോക്കുമ്പോൾ അവന്റെ വാക്കിനും പ്രവൃത്തിക്കും ഏതുവരെ പരസ്പരം ബന്ധമുണ്ടോ അവിടെ അല്ലാഹുവിനോടുള്ള ഭയം കുടികൊള്ളുന്നു എന്ന് പറയാം.
  • ദുനിയാവ് എന്താണ്? ഒരുതരം പരീക്ഷണാലയമാണ്. എല്ലാ പ്രവൃത്തികളും ഗോപ്യമായി ചെയ്യുന്നതാണ് നല്ലത്. അനന്തരം ‘റിയാ’ (പ്രദർശനപരത) യിൽ നിന്നും രക്ഷപടണം. പ്രവൃത്തികൾ അല്ലാഹുവിന്നായി ചെയ്യുകയും മറ്റാരും കാണരുത് എന്ന് വിചാരിക്കുകയും ചെയ്യുന്നവരാണ് മുത്തഖീങ്ങൾ.
  • അക്ഷമ കാണിക്കുന്നവനാരോ അവൻ ശൈത്താന്റെ പിടിത്തത്തിൽ അകപ്പെടുന്നു. മുത്തഖിക്ക് അക്ഷമക്കെതിരേയും യുദ്ധം ചെയ്യേണ്ടിവരും.

(മൽഫൂദാത്ത്, വാ. 1)

ത്വാലിബെ ദുആ: അബു-അയ്മൻ