തഫ്‌സീറെ കബീര്‍: വാള്യം 10, അൽ ഹഖ് ഏപ്രിൽ-മെയ്, 2014
സമ്പാ: ടി.എം.അബ്ദുല്‍ മുജീബ്, തമ്മനം.
ദീനിന്റെ അര്‍ഥം
ദീന്‍ എന്നതിന് രാഷ്ട്രം എന്നും ഭരണം എന്നര്‍ഥമുണ്ടെന്ന് ഞാന്‍ പറയുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ “ലകും ദീനുകും വലിയ ദീന്‍” എന്നതിന്റെ അര്‍ഥം, അല്ലയോ ഇസ്‌ലാമിന്റെ വിരോധികളെ! നിങ്ങളുടെ ഭരണ തന്ത്രങ്ങളും ഭരണത്തിന്റെ അടിസ്ഥാനങ്ങളും ഞങ്ങളുടേതില്‍ നിന്ന് വ്യത്യസ്ഥമാണ്. നിങ്ങളുടെ സ്വേഛാധിപത്യമാകുന്നു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഓരോ വ്യക്തിക്കും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശമുണ്ട്. തിരഞ്ഞെടുക്കുന്ന രീതി അനുവദനീയമാണ്. നിങ്ങള്‍ കായികബലം കൊണ്ട് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നവരാണ്. തങ്ങളുടെ സൈന്യ ബലത്താല്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തുന്നവരാണ്. നിങ്ങളുടെ ഭരണത്തില്‍ ഒന്നാമതായി പ്രാതിനിധ്യം ഇല്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ മുഴുവന്‍ രാജ്യത്തിന്റെയും ഇല്ല.
ഞങ്ങളുടെ ഭരണത്തിന്റെ വ്യതിരിക്തത
നിങ്ങള്‍ പ്രജകളുടെ അവകാശങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കുന്നില്ല. തല്‍ഫലമായി എപ്പോഴും രാജ്യത്ത് വിദ്രോഹങ്ങള്‍ പൊട്ടിപ്പുറട്ടെു കൊണ്ടിരിക്കുന്നു. രാജാവും പ്രജകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്നു…..
നിങ്ങളുടെ പക്കല്‍ രാജ്യത്തിനകത്തും അയല്‍രാജ്യങ്ങളിലും സമാധാനം നിലനില്‍ക്കുന്നതിന് കാരണമാകുന്ന യഥാര്‍ഥ നീതിയും നിയമവും ഇല്ല. ഞങ്ങള്‍ അത്തരത്തിലുള്ള സ്വേഛാധിപത്യത്തിന് എതിരാണ്. ഞങ്ങള്‍ ജനങ്ങളെ അതില്‍ നിന്നെല്ലാം വിമുക്തരാക്കി അല്ലാഹുവിന്റെ ഇഛയ്ക്കും തൃപ്തിക്കും അനുഗുണമായിട്ടുള്ള ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ സ്വന്തം രാജ്യത്തിന്റെ പ്രാതിനിധ്യം ഉണ്ടായിരിക്കും. പ്രജകളുടെ അവകാശങ്ങളെ പൂര്‍ണമായും ശ്രദ്ധിക്കു ന്നതായിരിക്കും. അത്തരം ഭരണകൂടത്തിന് കീഴില്‍ കഴിയുന്നത് ജനങ്ങള്‍ അന്തസും അഭിമാനവും ആയിക്കരുതും…..
വിശ്വാസികളുടെ ദൃഢവിശ്വാസം
സൂറത്തുല്‍ കാഫിറൂന്‍ ഇറങ്ങിയാപ്പോള്‍ മുസ്‌ലിംകളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. അവര്‍ മക്കയില്‍ പീഢനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരാകുന്നവരായിരുന്നു. അത്തരം ഘട്ടത്തില്‍ തങ്ങള്‍ക്ക് സമാധാനത്തിന് ജാമ്യമാകുന്ന സ്വര്‍ഗീയ സമാനമായ ഭരണം സ്ഥാപിക്കുമെന്ന് മുസ്‌ലിംകള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കൂടി കഴിയുമായിരുന്നോ എന്നതാണ് ഇവിടെ ഉദിക്കുന്ന ചോദ്യം അതിനു മറുപടി ഇതാണ്, ആ ഘട്ടത്തില്‍ മുസ്ലിംകളുടെ അവസ്ഥ പരിതാപകരമായിരിക്കാം, ദുര്‍ബലരായിരിക്കാം, ശത്രുക്കള്‍ അവര്‍ക്കെതിരില്‍ പ്രബലരായിരിക്കാം.
അറേബ്യയില്‍ ഗോത്ര ഭരണമായിരുന്നു. അറേബ്യക്ക് പുറത്ത് രണ്ട് പ്രബലരായി ഭരണമാണ് ഉണ്ടായിരുന്നത്. ഒന്ന് ഇറാനിലെ കിസ്‌റാ ഭരണകൂടം, രണ്ട് റോമിലെ കൈസര്‍ ഭരണകൂടം.
ഖിലാഫത്ത് വാഗ്ദാനം
എന്നാല്‍ അല്ലാഹു ആരംഭഘട്ടത്തില്‍ തന്നെ മുഹമ്മദ് നബി(സ) മുഖേന അറിയിച്ചിരുന്നത്, മുസ്‌ലിംകളുടെ ഈ ദൗര്‍ബല്യം ഉടന്‍ ഇല്ലാതാകുകയും മുഴുവന്‍ ലോകത്തും പ്രചരിക്കുന്നതാണെന്നും ആയിരുന്നു. ഈ വാഗ്ദാനത്തില്‍ മുസ് ലിംകള്‍ പൂര്‍ണമായും ഉറച്ച് വിശ്വസിച്ചിരുന്നു. അത് സമീപസ്ഥമാണെന്നും വിശ്വസിച്ചിരുന്നു…….
സൂറനൂറില്‍ അല്ലാഹു പറയുന്നു,
وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ (24:56) لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ
വഅദല്ലാഹുല്ലദീന ആമനൂ മിന്‍കും വഅമിലുസ്വാലിഹാത്തി…………………ഫ ഊലാഇക്ക ഹുമുല്‍ ഫാസി ഖൂന്‍. മുഹമ്മദ് നബി (സ) യില്‍ വിശ്വസിക്കുന്നവര്‍ക്കും സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും അവരെ ഈ ലോകത്ത് തീര്‍ച്ചയായും രാജാക്കാന്മാരാക്കുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ മുന്‍കാല അനുഗ്രഹീത സമുദായങ്ങളില്‍ ഉണ്ടായിട്ടുള്ള രാജാക്കാരെ പോലെ പ്രൗഢിയും പ്രതാപവും ഉള്ളവരായിരിക്കും. അവരിലൂടെ അല്ലാഹു ഇസ്‌ലാമിന്റെ ഉന്നതവും മഹത്തായതുമായ കല്പനകള്‍ പുറത്തു കൊണ്ടുവരും. അക്കാലത്തുള്ള മുസ്‌ലിംകളുടെ ഭയാവസ്ഥയെ അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭയാവസ്ഥയെ സമാധാനത്തിലേക്ക് പരിവര്‍ത്തിക്കുന്നതാണ്. ഈ രാജാക്കാന്മാർ ലോകത്ത് എന്റെ ആരാധനയെ സ്ഥാപിക്കുന്നതാണ്. എന്നോടൊപ്പം ആരെയും പങ്കാളികളാക്കുന്നതല്ല. ഈ അനുഗ്രഹങ്ങള്‍ക്ക് ശേഷം ആരെങ്കിലും എന്നോട് നന്ദികേട് കാണിക്കുകയാണെങ്കില്‍ യഥാര്‍ഥ ഭരണത്തിന്റെ അവസ്ഥയെ വിട്ടുകൊണ്ട് തെറ്റായ മാര്‍ഗം അവലംബിച്ചാല്‍ അവര്‍ അക്രമികളായിരിക്കും.
ഖിലാഫത്തിന്റെ സാരം
മേല്‍ ആയത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം അവരെ ഭൂമിയില്‍ ഖലീഫമാരാക്കും എന്നതാണ്.
ഖുലഫാഅ് എന്നത് ഖലീഫയുടെ ബഹുവചനമാണ്. ഖലീഫ എന്നാല്‍,
1. ആരുടെയെങ്കിലും പ്രതിനിധിയായിക്കൊണ്ട് യഥാര്‍ഥ വ്യക്തിയുടെ ജോലിയെ തുടര്‍ന്നു കൊണ്ടുപോകുക.
2. ഏറ്റവും വലിയ ചക്രവര്‍ത്തി.
3. മതത്തില്‍ ആലങ്കാരികമായി ഏറ്റവും ഉന്നതിയിലുള്ള ഇമാമിനെ വിശേഷിപ്പിക്കുന്നു.
ഖിലാഫത്തിന്റെ മറ്റൊരര്‍ഥം ഭരണം എന്നുമാണ്. യഥാര്‍ഥ വ്യക്തിചെയ്യേണ്ടുന്ന ജോലി അയാളുടെ പ്രതിനിധിയായി ചെയ്യുന്നവനെയും ഖലീഫ എന്നു പറയുന്നു. അത് യഥാര്‍ഥ വ്യക്തിയുടെ അസാന്നിദ്ധ്യത്തിലോ അല്ലെങ്കില്‍ മരണത്തിനു ശേഷമോ ആകാം. ചുരുക്കത്തില്‍ അല്ലാഹു പറയുന്നു,
1. അല്ലയോ മുസ്‌ലിംകളെ! അല്ലാഹു നിങ്ങളെ ഭൂമിയില്‍ വലിയ ഖലീഫമാരും രാജാക്കാരും ആക്കുന്ന താണ്.
2. ഈ ഭരണം മുഹമ്മദ് നബി (സ)യുടെ പ്രാതിനിധ്യത്തിലായിരിക്കും. അതായത് മുഹമ്മദ് നബി (സ) ചെയ്തിരുന്ന അതേ ജോലി തന്നെ യായിരിക്കും അവര്‍ ചെയ്യുക.
ദൈവീക ഖിലാഫത്ത്
ചുരുക്കത്തില്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അല്ലാഹു നിങ്ങള്‍ക്ക് ഭരണം നല്കുന്നതാണ്. അത് ദൈവീക ഇഛയ്ക്ക് അനുഗുണമായിട്ടുള്ളതായിരിക്കും.
പിന്നീട് മന്‍ കഫറ ബഅ്ദ ദാലിക്ക ഫഊലാഇക്ക ഹുമുല്‍ ഫാസിഖൂന്‍ എന്ന് പറഞ്ഞുകൊണ്ട് ഖിലാഫത്ത് യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യത്തില്‍ ഉടലെടുക്കുമെന്നും, അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളെ വെളിപ്പെടുത്തുന്നതായിരിക്കുമെന്നും, അതിനെ നിഷേധിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനോട് വാഗ്ദാനലംഘനമാണ് നടത്തുന്നതെന്നും പറഞ്ഞിരിക്കുന്നു.
നബി (സ)യുടെ പ്രവചനം
ഹദീസില്‍ വന്നിരിക്കുന്നു, നബി(സ)പറഞ്ഞു, എനിക്ക് ശേഷം ഖിലാഫത്ത് ഉണ്ടാകുന്നതാണ്. അതായത് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളെ നിലനിര്‍ത്തുന്നവര്‍ ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ അവര്‍ക്ക് ശേഷം ഈ അവസ്ഥ മാറും. പിന്നീട് മറ്റ് സമുദായങ്ങളെ അനുകരിച്ചുകൊണ്ട് മുസ്‌ലിംകളും സ്വേഛാധിപതികളാകാന്‍ ആഗ്രഹിക്കുന്നതാണ്. പിന്നീട് അല്ലാഹുവിന്റെ ഇഛകളെ പൂര്‍ത്തിയാക്കുന്ന യഥാര്‍ഥ ഖിലാഫത്തിനെ അല്ലാഹു വിണ്ടും സ്ഥാപിക്കുന്നതാണ്……..
പ്രവചന പൂര്‍ത്തീകരണം
അങ്ങനെ ഈ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയായി. മുഹമ്മദ് നബി (സ)യുടെ ജീവിത കാലത്ത് തന്നെ മുസ്‌ലിംകള്‍ക്ക് ഭരണം ലഭിച്ചു. നബി (സ) യ്ക്ക് ശേഷം കുറച്ചുകാലം ഈ ഭരണം നിലനിന്നു. പിന്നീട് ഈ ഭരണവും സാധാരണ ഭൗതീക ഭരണമായി മാറി. ഇപ്പോള്‍ അല്ലാഹു ഹദ്‌റത് മസീഹ് മൗഊദ്(അ)നെ നിയോഗിച്ചിരിക്കുന്നു. വാഗ്ദാനമനുസരിച്ച് അല്ലാഹു മസീഹ് മൗഊദ് (അ) മുഖേന ഭൗതീകരിലേക്ക് ചായുന്നതിനു പകരം ആത്മീയവും ധാര്‍മികവുമായ നിലവാരം സ്ഥാപിക്കുന്നതിനായി ശ്രമിക്കുകയും അക്രമവും അനീതിയും ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണത്തിന് അടിത്തറയിടുകയും ചെയ്യുന്നതാണ്.
Very nice