16.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദും തഅവ്വുദും സൂറ ഫാതിഹയും ഓതിയതിനു ശേഷം സയ്യിദുനാ അമീറുൽ മുഅ്മിനീൻ അയ്യദഹുല്ലാഹ് പറഞ്ഞു:

ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹിജ്റ വർഷം 13 മുതൽ 23 വരെ ഏകദേശം പത്തര വർഷമാണ് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം. ആ കാലഘട്ടത്തിലെ വ്യാപകമായ ഇസ്ലാമിക വിജയങ്ങളെ കുറിച്ച് ശിബ്ലി നുഅ്മാനി എഴുതിയിരിക്കുന്നത് ഹദ്റത്ത് ഉമർ(റ) കീഴടക്കിയ പ്രദേശങ്ങളുടെ ആകെ വിസ്തീർണ്ണം 22,51,030 ചതുരശ്രമെൽ ആണ്. സിറിയ, ഈജിപ്ത്, ഇറാഖ്, ഇറാൻ, ഖൂസിസ്താൻ, ആർമീനിയ, ആസർബായ്ജാൻ, പേർഷ്യ, കിർമാൻ, ഖുറാസാൻ, മക്റാൻ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

ഹദ്റത്ത് ഉമർ(റ) തന്റെ എല്ലാ തിരക്കുകൾക്കിടയിലും വിജയവേളകളിൽ മുസ്ലീങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സെന്യങ്ങൾക്കൊപ്പം യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും മദീനയിൽ നിന്നുകൊണ്ടുതന്നെ മുസ്ലീം സെനാധിപന്മാർക്ക് മാർഗനിർദേശങ്ങൾ അയച്ചുകൊടുക്കുമായിരുന്നു. ദിവസവും എന്ന കണക്ക് അവരുമായി കത്തിടപാടുകൾ നടത്തുമായിരുന്നു. ഹദ്റത്ത് ഉമർ(റ) മദീനയിൽ ഇരുന്നു കൊണ്ടുതന്നെ മുസ്ലീം സെന്യങ്ങളുടെ ക്രമീകരണത്തിനായി വേണ്ട ഉപദേശ നിർദേശങ്ങൾ നല്കിയിരുന്നു. അതെത്രത്തോളം കൃത്യമായ മാർഗനിർദേശങ്ങൾ ആയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ പക്കൽ ആ പ്രദേശങ്ങളുടെ ഭൂപടം ഉള്ള പോലെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൺമുമ്പാകെ തന്നെ ആ പ്രദേശങ്ങൾ ഉള്ള പോലെ തോന്നിയിരുന്നു.

സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു, ഹദ്റത്ത് ഉമർ(റ) പറയാറുണ്ടായിരുന്നത് ഞാൻ നമസ്കാരത്തിൽ കൂടി എന്റെ സെന്യങ്ങളെ ക്രമീകരിച്ചു കൊണ്ടിരിക്കും എന്നായിരുന്നു. അതായത് അദ്ദേഹം ഇസ്ലാമിക സെന്യങ്ങളെ കുറിച്ച് എത്രത്തോളം ചിന്താധീനനായിരുന്നു എന്നാൽ നമസ്കാര വേളകളിൽ പോലും അദ്ദേഹം അതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്കരിച്ചും ഇക്കാര്യത്തിനായി ദുആ ചെയ്തും കൊണ്ടിരിക്കുമായിരുന്നു. അക്കാരണത്താൽ തന്നെയാണ് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് മുസ്ലിം സെന്യങ്ങൾ അങ്ങേയറ്റത്തെ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളാൽ യുദ്ധവിജയം നേടികൊണ്ടിരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും.

സയ്യിദ് മീർ മഹ്മൂദ് അഹ്മദ് സാഹിബ് ഇറാൻ-ഇറാഖ് വിജയങ്ങളെ കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. ഹദ്റത്ത് അബൂബക്കർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഇറാഖ് സെന്യത്തിന്റെ പടനായകൻ ഹദ്റത്ത് ഖാലിദ് ബിൻ വലീദ്(റ) ആയിരുന്നു. എന്നാൽ അദ്ദേഹം ഖിലാഫത്തിന്റെ അവസാന സമയത്ത് സിറിയൻ യുദ്ധങ്ങളുടെ പ്രാധാന്യം നിമിത്തം അദ്ദേഹത്തെ സിറിയിലേക്ക് പറഞ്ഞയക്കുകയുണ്ടായി. അനന്തരം ഇറാഖിലെ പടനായകത്വം ഹദ്റത്ത് മുസന്ന ബിൻ ഹാരിസയെയും ഏല്പിച്ചു. ഹദ്റത്ത് അബൂബ ക്കർ(റ) രോഗബാധിതനാകുകയും ഇസ്ലാമിക സെന്യത്തിന് സന്ദേശങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്തപ്പോൾ ഹദ്റത്ത് മുസന്ന തന്റെ ഒരു പ്രതിനിധിയെ സെന്യത്തിന്റെ സാരഥ്യം ഏല്പിച്ചുകൊണ്ട് ഹദ്റത്ത് അബൂബക്കറിന്റെ സമക്ഷം ഹാജരായി. ഹദ്റത്ത് അബൂബക്കർ ഹദ്റത്ത് ഉമറിനെ വിളിപ്പിക്കുകയും തന്റെ മരണശേഷം ഉടൻതന്നെ മുസ്ലീങ്ങളെ ജിഹാദിനായി ബോധവല്ക്കരിക്കണമെന്നും ഒരു സെന്യത്തെ തയ്യാറാക്കി മുസന്നയോടൊപ്പം അയക്കക്കണമെന്നും വസിയ്യത്ത് ചെയ്തു.

ഹദ്റത്ത് അബൂബക്കറി(റ)ന്റെ വഫാത്തിന് ശേഷം ഹദ്റത്ത് ഉമർ(റ) മൂന്നുദിവസം തുടർച്ചയായി മുസ്ലീങ്ങളെ ബോധവല്ക്കരിച്ചു കൊണ്ടിരുന്നു. എന്നാൽ ജനങ്ങൾ ഇറാൻന്റെ പ്രതാപവും ഗരിമയും കണ്ടു ഭയന്നിരുന്നു. ഇറാഖിനെ ജയിച്ചടക്കാൻ ഹദ്റത്ത് ഖാലിദിനല്ലാതെ സാധിക്കില്ലെന്ന് അവർ കരുതി. എന്നാൽ നാലാം ദിവസം ഹദ്റത്ത് ഉമറി(റ)ന്റെ പ്രൗഢഗംഭീരമായ പ്രഭാഷണം കേട്ടു ജനങ്ങളുടെ ഹൃദയം പ്രകമ്പിതമാകുകയും തല്ഫലമായി അഞ്ചായിരം പേരടങ്ങുന്ന സെന്യം തയ്യാറാകുകയും ചെയ്തു.

ഹിജ്റ 13 ന് ഒരു യുദ്ധം നടന്നു. അത് നമാരിഖ് യുദ്ധം/ കസ്കർ യുദ്ധം എന്ന് അറിയപ്പെട്ടു. അതിന്റെ വിശദീകരണം ഇപ്രകാരമാണ്. ഇറാനിലെ രാജസദസ് പ്രമാണിമാരുടെയും അമീർമാരുടെയും പരസ്പര കലഹം കാരണം കലാപകലുഷിതമായിരുന്നു. അപ്പോൾ അവിടെ റുസ്തം എന്ന ഒരു പുതിയ വ്യക്തി രംഗത്തുവരികയും ഇറാൻ സദസ്സിലെ സർവ്വാധികാരി ആയിത്തീരുകയും ചെയ്തു. റുസ്തം ഒരു മഹാവീരനും വിവേക ശാലിയുമായ വ്യക്തിയായിരുന്നു. അയാൾ മുസ്ലീം അധിനിവിഷ്ട പ്രദേശങ്ങളിൽ തന്റെ ആളുകളെ അയച്ച് അവിടെ പ്രക്ഷോഭമുണ്ടാക്കുകയും ഹദ്റത്ത് മുസന്നയെ നേരിടാനായി ഒരു സെന്യത്തെ അയക്കുകയും ചെയ്തു. അത്തരമൊരു പരിതസ്ഥിതിയിൽ സെന്യവുമായി പിൻമാറുന്നതാണ് ഉചിതം എന്ന് ഹദ്റത്ത് മുസന്ന കരുതി. എന്നാൽ റുസ്തം തന്റെ സെനിക മുന്നേറ്റം തുടരുകയും ഒരു ശക്തമായ സെന്യങ്ങളെ തയ്യാറാകുകയും മുസ്ലീങ്ങളെ നേരിടാനായി രണ്ടു ഭാഗങ്ങളിൽ കൂടി സെന്യങ്ങളെ അയക്കുകയും ചെയ്തു. ജാബാൻ അതിൽ ഒരു സെന്യത്തെ നയിച്ചു കൊണ്ട് കൂഫയുടെ അടുത്തുള്ള നമാരിഖിൽ എത്തുകയും ചെയ്തു. രണ്ടാമത്തെ സെന്യം നർസിയുടെ നേതൃത്വത്തതിൽ കസ്കറിൽ എത്തി. കസകർ പട്ടണം ബാഗ്ദാദിനും ബസ്റയക്കും ഇടയിൽ യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. നമാരിഖിൽ വച്ച് ഹദ്റത്ത് അബൂഉബൈദിന്റെയും ജാബാന്റെയും സെന്യങ്ങൾ ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരി കൊണ്ടു. അതിൽ ഇറാൻ സെന്യം പരാജയമേറ്റു വാങ്ങി. അവിടെ നടന്ന ഒരു സംഭവത്തിൽ നിന്നും മുസ്ലീങ്ങളുടെ ധാർമികമായ ഉന്നത നിലവാരം സ്പഷ്ടമാകുകയുണ്ടായി.

ഇറാൻ സെന്യത്തിലെ രാജാവിന്റെ സ്ഥാനത്തുണ്ടായിരുന്ന ജാബാൻ ബന്ധനസ്ഥനായപ്പോൾ അയാളെ പിടികൂടിയ മുസ്ലിമിന് അയാളെ അറിയില്ലായിരുന്നു. അത് മുതലെടുത്തുകൊണ്ട് ജാബാൻ തഞ്ചത്തിൽ മോചനമൂല്യം നല്കി രക്ഷപ്പെട്ടു. ഇക്കാര്യം അറിഞ്ഞ മറ്റു മുസ്ലീങ്ങൾ അയാളെ രണ്ടാമതും പിടികൂടി. എന്നാൽ ഒരിക്കൽ ഫിദ്യ വാങ്ങി മോചിപ്പിച്ച വ്യക്തിയെ രണ്ടാമതും ബന്ദിയാക്കാൻ ഹദ്റത്ത് അബൂഉബൈദ കൂട്ടാക്കിയില്ല. യുദ്ധത്തിൽ അത് വലിയ നേട്ടമുണ്ടാക്കുന്ന കാര്യം ആയിരുന്നെങ്കിൽ കൂടി മുസ്ലീങ്ങൾ ധാർമികത കെവെടിഞ്ഞില്ല. ഹിജ്റ വർഷം പതിമൂന്നിനു തന്നെ സുഖാത്വിയ യുദ്ധവും നടന്നു. പരാജയം ഏറ്റുവാങ്ങിയ ശേഷം ഇറാൻ സെന്യം കസ്കറിലേക്ക് വിരണ്ടോടിയിരുന്നു. അവിടെ മറ്റൊരു ഇറാനി സെന്യാധിപൻ നർസി തന്റെ സെന്യവുമായി മുസ്ലീങ്ങളെ നേരിടാൻ തയ്യാറായി നില്ക്കുകയായിരുന്നു. അവിടെ സുഖാത്വിയ മെതാനത്ത് ഒരു വമ്പിച്ച പോരാട്ടം നടക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താൽ മുസ്ലീങ്ങൾക്ക് വിജയം ലഭിക്കുകയും ചെയ്തു.

ബാറോസമായ യുദ്ധവും ഹിജ്റ വർഷം പതിമൂന്നിനു തന്നെ നടന്നു. കസ്കറിനും സുഖാത്വിയക്കും ഇടയിലുള്ള സ്ഥലമാണത്. അവിടെ ഇറാൻ സെന്യത്തെ നയിച്ചത് ജാലിനൂസായിരുന്നു. ബസ്റക്കും കൂഫക്കും ഇടയിലുള്ള പ്രദേശങ്ങളെ സുവാദ് ഭൂമി എന്നായിരുന്നു വിളിച്ചിരുന്നത്. ബാറോസമായയും ആ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഹദ്റത്ത് അബൂഉബെദ് ഖുസിയാസ എന്ന സ്ഥലത്തെത്തുകയും അവിടെ ചെറിയ പോരാട്ടം നടന്ന ശേഷം ഇറാൻ സെന്യം പരാജിതരാകുകയുമുണ്ടായി. യൂഫ്രട്ടീസ് നദീതീരത്ത് ഹിജ്റ വർഷം പതിമൂന്നിനു മുസ്ലീങ്ങളും ഇറാനികളും തമ്മിൽ ഒരു യുദ്ധം നടന്നു. അതിന്റെ പേര് ജിസർ യുദ്ധം എന്നായിരുന്നു. അതിൽ മുസ്ലീങ്ങളുടെ സേനാധിപതി ഹദ്റത്ത് അബൂഉബൈദ് ആയിരുന്നു. ഇറാനെ നയിച്ചത് ബഹ്മൻ ജാസ്വിയ ആയിരുന്നു. മുസ്ലീം സെന്യത്തിൽ പതിനായിരം പേരും ഇറാൻ സെന്യത്തിൽ മുപ്പതിനായിരം പേരും ഉണ്ടായിരുന്നു. ഇറാൻ സെന്യത്തോടൊപ്പം 300 ആനകളും ഉണ്ടായിരുന്നു.

യൂഫ്രട്ടീസ് നദി ഇരു സെന്യങ്ങളുടെ ഇടയിലായിരുന്നു. അക്കാരണത്താൽ രണ്ടു കൂട്ടരും കുറച്ചു ദിവസങ്ങൾ യുദ്ധം ചെയ്തില്ല. അവസാനം ഇരു സെന്യങ്ങളും യൂഫ്രട്ടീസ് നദിക്കു കുറുകെ ഒരു പാലം പണിയാൻ തയ്യാറായി. ജിസർ എന്നത് പാലത്തിന്റെ അറബി വാക്കാണ്. അതുകൊണ്ടാണ് ഇതിനെ ജിസർ യുദ്ധം എന്നു പറയുന്നത്. പാലം തയ്യാറാക്കിയ ശേഷം ഹദ്റത്ത് അബൂഉബൈദ് നദി കടന്ന് ശത്രു സെന്യവുമായി ഏറ്റുമുട്ടി. തുടക്കത്തിൽ ഇറാൻ സെന്യം ചിതറി പോകാൻ തുടങ്ങിയെങ്കിലും ബഹ്മൻ ജാസ്വിയ ആനകളെ മുന്നോട്ടേക്ക് വിട്ട് മുസ്ലീങ്ങളുടെ അണികളെ താളംതെറ്റിച്ചു. അപ്പോൾ ഹദ്റത്ത് അബൂഉബൈദ് ആനകളുടെ തുമ്പി കെകൾ വെട്ടാൻ ഉത്തരവ് നല്കുകയും സ്വയം മുന്നോട്ട് നീങ്ങി ഒരു ആനയുടെ തുമ്പിക്കെ വെട്ടുകയും ചെയ്തു. മറ്റു മുസ്ലീങ്ങളും അത് കണ്ട് അതുപോലെ പ്രവർത്തിച്ചു. ഒരു ഘോര യുദ്ധം തന്നെ അവിടെ അരങ്ങേറി.

ഹദ്റത്ത് അബൂഉബൈദും അതുപോലെ മറ്റ് ആറ് മുസ്ലിം പടനായകന്മാരും ഒന്നിനുപിറകെ ഒന്നായി പതാക കെമാറുകയും ശഹീദാകുകയും ചെയ്തു. എട്ടാമത്തെ സേനാനായകൻ ഹദ്റത്ത് മുസന്ന ആയിരുന്നു അദ്ദേഹം ഇസ്ലാമിക സെന്യത്തെ പുനഃസംഘടിപ്പിക്കുകയും ശക്തമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിനും പരിക്കേറ്റെങ്കിലും വളരെ ധെര്യത്തോടെ പോരാടിക്കൊണ്ട് അദ്ദേഹം യൂഫ്രട്ടീസ് നദി കടന്നു തിരിച്ചുപോയി. ആ യുദ്ധത്തിൽ മുസ്ലീം പക്ഷത്തു നിന്നും 4000 പേരും ശത്രു പക്ഷത്തു നിന്നും 6000 പേരും വധിക്കപ്പെട്ടു. ഇറാൻ രാജസദസ്സിലെ അംഗങ്ങൾ തമ്മിൽ വീണ്ടും പരസ്പര ഭിന്നത ഉടലെടുത്ത കാരണത്താൽ ബഹ്മൻ ജാസ്വിയക്ക് പെട്ടെന്ന് തിരികെ പോകേണ്ടി വന്നതിനാൽ മുസ്ലീങ്ങൾക്ക് ആ പരാജയത്തിന്റെ അനിവാര്യ നാശനഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാനായി.

ഹദ്റത്ത് മുസ്ലിഹ് മൗഊദ് (റ) ജിസർ യുദ്ധത്തെ കുറിച്ച് ഇപ്രകാരം എഴുതുന്നു, ഇസ്ലാമിന് നേരിട്ട ഏറ്റവും ഭീമവും ഭയാനകവുമായ പരാജയം ജിസർ യുദ്ധമായിരുന്നു. അത് എത്രകണ്ട് ഭീകരമായിരുന്നു എന്നാൽ മദീനവരെ അത് നടുക്കം സൃഷ്ടിച്ചു. ഹദ്റത്ത് ഉമർ മദീന വാസികളെ ഒരുമിച്ചു കൂട്ടുകയും അവരോട് ഇങ്ങനെ പറയുകയും ചെയ്തു, മദീനക്കും ഇറാനും ഇടയിൽ ഇനിയിപ്പോൾ യാതൊരു പ്രതിബന്ധവുമില്ല. മദീന തീർത്തും അസുരക്ഷിതമായിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം ശത്രുക്കൾ ഇവിടെ എത്തിയേക്കാം. ആയതിനാൽ ഞാൻ തന്നെ കമാൻഡർ ആയി സെനിക നീക്കം നടത്താമെന്ന് കരുതുന്നു. ആ അഭിപ്രായം മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ഹദ്റത്ത് അലി(റ) പറഞ്ഞു, ദൗർഭാഗ്യവശാൽ താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ മുസ്ലീങ്ങൾ ഛിന്നഭിന്നമായി പോകുകയും അവരുടെ അഖണ്ധതക്ക് വിള്ളലേൽക്കുകയും ചെയ്യും. ആയതിനാൽ താങ്കൾ സ്വയം പോകാതെ മറ്റാരെയെങ്കിലും അയക്കുകയാണ് ഉചിതം. അപ്പോൾ സിറിയയിൽ റോമക്കാരുമായി യുദ്ധത്തിൽ വ്യാപൃതനായിരുന്ന ഹദ്റത്ത് സഅദ് (റ)നോട് പറ്റാവുന്നത്ര സെന്യം മദീനയിലേക്ക് അയച്ചുതരികയെന്നും മദീന തീർത്തും അസുരക്ഷിതമാണെന്നും ശത്രുമുന്നേറ്റം തടയാനുള്ള നീക്കം നടത്തിയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇവിടെ കടന്നാക്രമണം നടത്തി മദീനയെ കീഴ്പ്പെടുത്തിയേക്കാമെന്നും ഹദ്റത്ത് ഉമർ(റ) സന്ദേശമയച്ചു.

ഹദ്റത്ത് ഉമറി(റ)നെ കുറിച്ചുള്ള വിവരണം തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് ചില മർഹൂമീങ്ങളെ കുറിച്ചുള്ള അനുസ്മരണം നടത്തുകയും അവരുടെ ജനാസ നമസ്കരിപ്പിക്കും എന്ന് അറിയിക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട ഫത്ത്ഹി അബ്ദുസ്സലാം മുബാറക് സാഹിബ്: ഇദ്ദേഹം ഈജിപ്തുകാരനായിരുന്നു. കഴിഞ്ഞദിവസം 75 വയസ്സിലാണ് വഫാത്തായത്. ഇന്നാലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. മർഹൂമിന്റെ പിതാവ് നഖ്ശ് ബന്ദി തരീഖത്ത് പിന്തുടരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് 88 വയസ്സിലാണ് ആണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ബൈഅത്ത് ചെയ്തു ജമാഅത്തിൽ പ്രവേശിക്കാനുള്ള തൗഫീഖ് ലഭിച്ചത്. അദ്ദേഹം 10 വയസ്സ് പ്രായത്തിൽ തന്നെ പരിശുദ്ധഖുർആൻ മനപ്പാഠമാക്കുകയും തുടർന്ന് കയ്റോ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ഡിഗ്രി എടുക്കുകയും ചെയ്തു. 1998ൽ ബഹുമാനപ്പെട്ട മുസ്തഫ സാഹിബ് മുഖേന അദ്ദേഹത്തിന് അഹ്മദിയ്യാ അധ്യാപനങ്ങളെ കുറിച്ച് പരിചയപ്പെടാനായി. തുടർന്ന് വളരെ വളരെ മനനവും വിചിന്തനവും വായനയും ദുആയും നടത്തിയ ശേഷം 2001ൽ കാലത്തിന്റെ ഇമാമിനെ മഹ്ദിയായി സ്വീകരിക്കാനുള്ള തൗഫീഖ് ലഭിച്ചു. അദ്ദേഹം ജമാഅത്തിൽ വളരെ വെജ്ഞാനിക സേവനങ്ങൾ കാഴ്ച വയ്ക്കുകയുണ്ടായി. ജമാഅത്ത് പുസ്തകങ്ങളുടെ അറബി തർജ്ജുമ ചെയ്തിരുന്നു. എം.ടി.എ യിൽ അറബിയയുടെ പ്രാഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രാദേശിക ജമാഅത്തിൽ ഒരു ദീർഘകാലം സെക്രട്ടറി തബ്ലീഗ് ആയിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)നോടും ഖലീഫമാരോടും ഖാദിയാൻ ദാറുൽ അമാനോടും ഒക്കെ വളരെ ഉൽക്കടമായ സ്നേഹമായിരുന്നു. ഹുസൂർ തിരുമനസ്സ് പറഞ്ഞു, ഹദ്റത്ത് മസീഹ് മൗഊദ് (അ)ന് ഇപ്രകാരം ഒരു വെളിപാടുണ്ടായി, യദ്ഊന ലക്ക അബ്ദാലു ശ്ശാമി വ ഇബാദുല്ലാഹി മിനൽ അറബി അതായത് സിറിയയിലെ പുണ്യാത്മാക്കളും അതുപോലെ പോലെ അറേബ്യയിലെ ദെവദാസന്മാരും നിനക്ക് വേണ്ടി ദുആ ചെയ്യുന്നു. പറയുന്നു, ഇതെന്താണ് കാര്യം, എപ്പോൾ എങ്ങനെയാണ് നടക്കുക എന്നൊക്കെ അല്ലാഹുവിനു മാത്രമറിയാം.

അല്ലാഹു അഅ്ലമു ബിസ്സ്വവാബി. ശേഷം ഹുസൂർ തിരുമനസ്സ് പറഞ്ഞു, അല്ലാഹുവിൻറെ അനുഗ്രഹത്താൽ അറേബ്യയിൽ ജമാഅത്തുകൾ സ്ഥാപിതമായിട്ടുള്ള ഇടങ്ങളിലൊക്കെ ഫത്ത്ഹി സാഹിബിനെ പോലെ ആത്മാർത്ഥരായ അഹ്മദികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഫത്ത്ഹി സാഹിബിനെ കൂടാതെ ഖലീൽ മുബശ്ശിർ അഹ്മദ് സാഹിബ് മുൻ മുബല്ലിഗ് ഇൻചാർജ് കാനഡ, സിയറാലിയോണിന്റെ ഭാര്യ ബഹുമാനപ്പെട്ട റസിയ സാഹിബ, ഡോക്ടർ സുൽത്താൻ മുബശ്ശിർ സാഹിബിന്റെ ഭാര്യ സായിറ സുൽത്താൻ സാഹിബ, സിറിയയിലെ ഗസൂനുൽ മആദ് മാനി സാഹിബ എന്നിവരെ അനുസ്മരിക്കുകയും അല്ലാഹു എല്ലാവരുടെയും മഗ്ഫിറത്തിനും പദവികൾ ഉയർത്തുന്നതിനും വേണ്ടി ദുആ ചെയ്യുകയുമുണ്ടായി.