ഈസാ നബി(അ) ന്റെ മരണം: സൂറ നഹൽ വചനം 44
فَسۡـَٔلُوۡۤا اَہۡلَ الذِّکۡرِ اِنۡ کُنۡتُمۡ لَا تَعۡلَمُوۡنَ
പരിഭാഷ: നിങ്ങൾക്കറിവില്ലായെങ്കിൽ വേദജ്ഞാനമുള്ളവരോട് ചോദിച്ചുകൊള്ളുക.
വാഗ്ദത്ത മസീഹ് ഹദ്റത് മീർസ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു;
“അതായത്, നിങ്ങളിൽ ഉടലെടുത്തിരിക്കുന്ന ചില കാര്യങ്ങളെ സംബന്ധിച്ചുള്ള അറിവ് നിങ്ങൾക്കില്ലായെങ്കിൽ, യാഥാർഥ്യം ബോധ്യപ്പെടുന്നതിനായി നിങ്ങൾ വേദം നൽകപ്പെട്ടവരിലേക്ക് തിരിയുകയും അവരുടെ ഗ്രന്ഥങ്ങളിലുള്ള സംഭവങ്ങളെ പരിശോദിക്കുകയും ചെയ്യുക. അങ്ങനെ ഈ വചനത്തിലെ കല്പനയനുസരിച്ച് നാം വേദഗ്രന്ഥം നൽകപ്പെട്ടവർ അതായത് യഹൂദികളുടെയും കൃസ്ത്യാനികളുടെയും ഗ്രന്ഥത്തിലേക്ക് തിരിയുകയും, ഏതെങ്കിലും കടന്നുപോയ പ്രവാചകൻ വരുന്നതാണെന്ന വാഗ്ദാനം ഉണ്ടെങ്കിൽ അദ്ദേഹം തന്നെയാണോ അതോ ഇത്തരത്തിലുള്ള വാക്യങ്ങൾക്ക് മറ്റെന്തെങ്കിലും അർഥമാണോ ഉള്ളത് എന്നറിയാൻ ആഗ്രഹിക്കുകയും ചെയ്തു. അന്നേരം ഭിന്നാഭിപ്രായമുള്ള ഇതേ കാര്യത്തിൽ ഹദ്റത് മസീഹിബ്നു മർയം സ്വയം ഒരു തീരുമാനം കല്പിച്ചുള്ളതായി മനസ്സിലാ ക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനം നമ്മുടെ തീരുമാനവുമായി യോജിക്കുന്നുമുണ്ട്. രാജാക്കന്മാരുടെ പുസ്തകവും മലാഖിനബിയുടെ പുസ്തകവും ഇഞ്ചിലും വായിക്കുക. ആകാശത്തു നിന്ന് ഇല്യാസ് നബിയുടെ വീണ്ടുമുള്ള ഇറക്കം എപ്രകാരമാണ് ഹദ്റത് മസീഹ് വിവരിച്ചിരിക്കുന്നത് എന്ന് നോക്കുക.
(ഇസാലയെ ഔഹാം: റൂഹാനി ഖസാഇൻ, വാള്യം 3, പേജ് 432)