വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

ഈസാ നബിയുടെ മരണം: സൂറത്തുന്നിസാഅ് ആയത്ത് 79

یۡنَ مَا تَکُوۡنُوۡا یُدۡرِکۡکُّمُ الۡمَوۡتُ وَ لَوۡ کُنۡتُمۡ فِیۡ بُرُوۡجٍ مُّشَیَّدَۃٍ ؕ

പരിഭാഷ: നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങൾ സുശക്തമായി പണിതുയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാലും ശരി. (സൂറത്തുന്നിസാഅ്: 79)

വാഗ്ദത്ത മസീഹ് ഹദ്റത് മീർസാ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു:

“അതായത് നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ വെച്ച് മരണം നിങ്ങളെ പിടികൂടുന്നതാണ്. അഥവാ നിങ്ങൾ വളരെ ഉയരമുള്ള ഗോപുരങ്ങളിൽ തങ്ങുകയാണെങ്കിൽ പോലും. മരണവും മരണവുമായി ബന്ധപ്പെട്ട അനിവാര്യതകളും എവിടെയായിരുന്നാലും ജഢികശരീരത്തിൽ സംഭവിക്കുന്നതായിരിക്കും എന്നത് ഈ ഖുർആനിക വചനത്തിൽ നിന്നും സ്പഷ്ടമായി സ്ഥാപിതമാകുന്നുണ്ട്. ഇത് തന്നെയാണ് ദൈവികചര്യയും. ഇത് ഈസാനബിക്ക് ബാധകമല്ല എന്ന സൂചനയോ തൽസംബന്ധമായ ഒരു പദമോ ഈ വചനത്തിലും എഴുതപ്പെട്ടിട്ടില്ല. അതിനാൽ ഈ ഖുർആനിക വചനവും യാതൊരു സന്ദേഹത്തിനും ഇടയില്ലാത്ത വിധം മസീഹിബ്നു മർയമിന്റെ മരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മരണം പിന്തുടരുന്നതാണ് എന്നത്കൊണ്ടുള്ള വിവക്ഷ, ബലഹീനതയും വാർദ്ധക്യവും അല്ലെങ്കിൽ രോഗങ്ങളും മരണത്തിലേക്ക് നയിക്കുന്ന പ്രകൃതിദുരന്തങ്ങളും അടങ്ങുന്ന കാലഘട്ടത്തിന്റെ പ്രഭാവങ്ങളാകുന്നു. ഇതിൽ നിന്ന് ഒരു ജീവനും ഒഴിവാക്കപ്പെടുന്നതല്ല.“

(ഇസാലയെ ഔഹാം, റൂഹാനി ഖസാഇൻ: വാള്യം 3, പേജ് 436)