അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളും എതിരാളികൾ ഉന്നയിക്കാറുണ്ട്. അതിൽ പ്രധാനം നഊദുബില്ലാഹ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് നബി(സ)യെ ‘ഖാതമുന്നബിയ്യീൻ’ എന്നു വിശ്വസിക്കുന്നില്ല എന്നതാണ്!. യഥാർത്ഥത്തിൽ ‘ഖാതമുന്നബിയ്യീൻ’ എന്ന പദത്തിന് റസൂൽ(സ) നൽകിയ അതേ അർത്ഥമാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തും നൽകുന്നത്.
ഒരിക്കല്‍ നബി(സ) ഹസ്രത്ത് അബ്ബാസ് (റ)വിനെ കുറിച്ച് ‘ഖാതമുല്‍ മുഹാജിരീന്‍’ എന്നു പറയുകയുണ്ടായി – അതായത് ഹിജ്റ (പാലായനം) ചെയ്തവരില്‍ ഏറ്റവും ശ്രേഷ്ഠൻ എന്ന്.” – (തബ്രാനി)
ഹസ്രതത്ത് അലി(റ)യെ കുറിച്ച് നബി (സ) ‘ഖാതമുല്‍ ഔലിയ’ അഥവാ “ഔലിയാക്കളില്‍ ശ്രേഷ്ഠൻ” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. (തഫ്സീര്‍ സാഫി)
റഹ്മത്തുൽ ആലമീനായ റസൂൽ കരീം(സ) നൽകിയ അർത്ഥത്തിൽ നിന്ന് വ്യതിരിക്തമായി ഒരു അർത്ഥവും ഞങ്ങൾ സ്വീകരിച്ചിട്ടില്ല. ഇനി നമുക്ക് ഇസ്ലാമിലെ പ്രമുഖ പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ശ്രദ്ധിക്കാം:
1) ഹസ്രത്ത് അബ്ദുൽകരീം ജീലാനി(റ) പറയുന്നു:
“നബി (സ) തിരുമേനിക്ക് ശേഷം ന്യായപ്രമാണപരമായ നുബുവത്ത് അവസാനിക്കുകയും തിരുനബി ഖാതമുന്നബിയീൻ ആവുകയും ചെയ്തു” – (അൽ ഇൻസാനുൽ കാമിൽ പേജ് 115)
2) ഹസ്രത്ത് ഇമാം അബ്ദുൽ വഹ്ഹാബ് ശിഅറാനി (റഹ്) പറയുന്നു:
“കേവലമായ പ്രവാചകത്വം ഇല്ലാതായിട്ടില്ല, ന്യായപ്രമാണപരമായ പ്രവാചകത്വമാണ് നിലച്ചു പോയിരിക്കുന്നത്. തുടർന്നു എഴുതുന്നു: ‘എനിക്ക് ശേഷം നബിയും റസൂലുമില്ല എന്ന തിരുമൊഴിയുടെ താൽപര്യം പ്രത്യേക ന്യായപ്രമാണത്തോടു കൂടിയ പ്രവാചകൻ ഉണ്ടാകില്ല എന്നതാകുന്നു” – (അൽയവാഖീത്തു വൽജവാഹിർ ഭാഗം 3 പേജ് 39)
3) ഹസ്രത്ത് ശാഹ് വലിയുല്ലാഹ് മുഹദ്ദസ് ദഹലവി(റ) പറയുന്നു:
“തിരുനബി(സ)ൽ നുബുവത്ത് അവസാനിച്ചു എന്ന് പറയുന്നതിൻറെ താൽപര്യം തിരുനബിക്ക് ശേഷം പുതിയ ശരീഅത്തുമായി അല്ലാഹു ആരേയും നിയോഗിക്കുകയില്ല എന്നതാകുന്നു.” – (തഫ്ഹീമാത്തെ ഇലാഹിയ്യ ഭാഗം 2 പേജ് 85)
4) ഹസ്രത്ത് മൌലാനാ റൂമി(റ) പറയുന്നു:
“തിരുനബി(സ) ഖാതം ആണ്. അതായത് അനുഗ്രഹം നൽകുന്നലരിൽ തിരുനബിക്ക് സമാനനായി ആരുമില്ല, ഇനി ഉണ്ടാവുകയുമില്ല. ഏതെങ്കിലും ഒരു കലാകാരൻ തൻറെ കലയിൽ പ്രാവീണ്യവും വൈഭവവും നേടിയാൽ അയാളിൽ ആ കല സമാപ്തമായിരിക്കുന്നു എന്ന് പറയാറില്ലേ?” – (മിഫ്താഹുൽ ഉലൂം ഭാഗം 15 പേജ് 56,57)
5) അഹലെ ഹദീസ് പണ്ഡിതൻ നവാബ് സിദ്ദീഖ് ഹസൻ ഖാൻ എഴുതുന്നു:
“ലാവഹിയ്യ ബഅദ മൌത്തീ എന്ന ഹദീസ് അടിസ്ഥാനമില്ലാത്തതാണ്, ‘ലാനബിയ ബഅദി’ എന്ന് വന്നിട്ടുണ്ട്. ജ്ഞാനികളുടെ പക്കൽ അതിന്റെ വിവക്ഷ എനിക്ക് ശേഷം ശരീഅത്തിനെ ദുർബലപ്പെടുത്തുന്ന ഒരു നബിയും വരുന്നതല്ല എന്നാണ്.” – (ഇഖ് ത്തിറാബുസ്സാഅ പേജ് 162)
6) മൌലാന മുഹമ്മദ് ഖാസിം നാനൂതവി പറയുന്നു:
“നബി (സ)ൻറെ കാലശേഷം ഒരു പ്രവാചകൻ ജനിക്കുകയാണെങ്കിൽ തന്നെ നബി (സ) ഖാതം ആണെന്നതിന് ഒരു കോട്ടവും സംഭവിക്കുന്നതല്ല” – (തഹദിറുന്നാസ് പേജ് 34)
“ഖാതം” എന്ന അറബി പദം സമൂഹ നാമത്തോടു കൂടി പറയുമ്പോള്‍ ആ സമൂഹത്തിലെ “ശ്രേഷ്ഠൻ” എന്ന അർത്ഥമാണ് ലഭിക്കുക. നബി വചനങ്ങളും പഴയകാല ഇസ്ലാമിക സാഹിത്യകാരന്മാരും ഇക്കാര്യംകൃത്യമായി രേഖപ്പെടുത്തിട്ടുണ്ട്. സമൂഹനാമങ്ങളുടെ കൂടെ ‘ഖാതം’ എന്ന വാക്ക് കൂട്ടിച്ചേർക്കുമ്പോൾ എന്ത് അര്‍ത്ഥമാണ് ലഭ്യമാകുകയെന്ന് നമ്മുക്ക് പരിശോധിക്കാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
- ഒരിക്കല്‍ ഹസ്രത്ത് അബ്ബാസ്(റ)നെ കുറിച്ച് നബി തിരുമേനി “ഖാതമുല്‍ മുഹാജിരീന്‍” എന്ന് പറയുകയുണ്ടായി – അതായത് ഹിജ്റ (പാലായനം) ചെയ്തവരില്‍ ഏറ്റവും ശ്രേഷ്ഠൻ എന്ന്” (തബ്രാനി). നമ്മൾ ആരും ഹസ്രത് അബ്ബാസ്(റ)നെ ഹിജ്റ ചെയ്തവരില്‍ അവസാനത്തെ ആളാണെന്നു പറയുന്നില്ല. ഹസ്രത്ത് അബ്ബാസ്(റ)നു ശേഷവും അത്രയോ പേര് ഹിജ്റ (പാലായനം) ചെയ്തിട്ടുണ്ട് ഇപ്പോഴും ചെയ്യുന്നുമുണ്ട്.
- ഹസ്രത് അലി(റ)യെ കുറിച്ച് നബി (സ) “ഖാതമുല്‍ ഔലിയ” അതായത് “ഔലിയാക്കളില്‍ ശ്രേഷ്ഠൻ” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. (തഫ്സീര്‍ സാഫി) – എത്രയോ ഔലിയാക്കള്‍ അലി(റ)ക്ക് മുന്‍പും പിന്‍പും ഉണ്ടായിട്ടുണ്ട് . ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. നിങ്ങള്‍ അലി(റ)യെകുറിച്ച് നബി (സ) പറഞ്ഞതിന് വിപരീതമായി ഔലിയാക്കന്മാരില്‍ അവസാനത്തെ ആള് എന്ന് പറയുമോ ?
- “ഖാതമുശ്ശുറ ” എന്ന് അബു തമ്മാം തായിയെക്കുറിച്ച് മറ്റൊരു കവി പാടി പുകഴ്ത്തിയിട്ടുണ്ട് (ഒഫായത്തുല് ആഖിയാന്) പാടി പുകഴ്ത്തിയ ഈ കവിതന്നെ അബു തമ്മാം തായിക്ക് ശേഷമുള്ള കവിയാണ്. അബു തമ്മാം തായി ലോകത്തിലെ അവസാനത്തെ കവിയാണെന്ന് നിങ്ങൾ പറയുമോ ?
- ഇമാം സുയൂത്തിയെക്കുറിച്ച് “ഖാതമുല്‍ മുഫസ്സിരീന്‍” അഥവാ ഖുര്‍’ആന്‍ “വ്യാഖ്യാതാക്കളില്‍ ശ്രേഷ്ഠൻ”എന്ന് മഹത്വപെടുത്തീട്ടുണ്ട്. (തഫ്സീര്‍ ഇത്ഖാന്‍ നോക്കുക)
- ശാഹ് വലിയുല്ലാഹ് നെ കുറിച്ച് “ഖാതമുല്‍ മുഫദ്ദിസീന്” എന്ന് രേഖപെടുത്തീടുന്ദ് (ഉജാലനാഫിയ)
എന്നിങ്ങനെ നൂറുക്കണക്കിനു രേഖകള്‍ വേണമെങ്കിലും ഹാജരാക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ മാത്രം ശ്രദ്ധയിൽ കൊണ്ടുവന്നു എന്നു മാത്രം. മേൽ നല്കിയ അർഥത്തിനു വിപരീതമായി “ഖാതം” എന്ന അറബിവാക്ക് സമൂഹ നാമത്തോടു കൂടി ചേര്‍ക്കുമ്പോള്‍ അവസാനത്തെയാള്‍ എന്ന് അര്‍ത്ഥം ലഭിക്കുന്ന ഏതെങ്കിലും ഒരു രേഖ ഹദീസില്‍ നിന്നോ പൂര്‍വകാല അറബി സാഹിത്യങ്ങളില്‍ നിന്നോ കൊണ്ടുവരാൻ നിങ്ങള്‍ക്കു കഴിയുമോ ? അതോടൊപ്പം, അറബിക് ഭാഷാ വ്യാകരണ പ്രയോഗം പ്രകാരം ഖാത്തം എന്ന പദം സമൂഹ പദത്തിന്റെ വിശേഷണമായി ഉപയോഗിക്കുമ്പോള്‍ അതിന് ആ സമൂഹത്തിലെ ശ്രേഷ്ഠന്, തുല്യതയില്ലാത്തവന്‍, അഗ്രഗണ്യന്എന്നെല്ലാം അര്‍ഥം വരുന്ന പ്രയോഗങ്ങല്‍ അറബി ഭാഷാ സാഹിത്യത്തില്‍ നിന്ന്:
- ഖാത്തമുശ്ശുഅറാഅ്: കവികളില്‍ ശ്രേഷ്ഠന് – സുപ്രസിദ്ധ കവി അബൂ തമാമിനെക്കുറിച്ച് (വഫായാത്തുല്‍ അഅ്യാന്‍. V-1, P-122, Cairo)
- ഖാത്തമുല്‍ ഔലിയാഅ്: ഹദ്റത്ത അലി (റ) യെക്കുറിച്ച് റസൂല്‍ (സ) പറഞ്ഞത് – (തഫ്സീര്‍ സാഫീ, അല്‍ അഹ്സാബ്)
- ഖാത്തമുല്‍ ഔലിയാഅ്: ശൈഖ് ഇബ്നു അറബിയെക്കുറിച്ച് – (ഫുത്തൂഹാത്തുല്‍ മക്കിയ്യ, title page)
- ഖാത്തമുല്‍ കറാം: കര്‍പ്പൂരത്തെക്കുറിച്ച് (ശറഹ് ദീവാനുല്‍ മുതനബ്ബി, p. 304)
- ഖാത്തമുല്‍ അഇമ്മ: ഇമാം മുഹമ്മദ് അബ്ദ, ഈജിപ്ത്. (തഫ്സീല്‍ അല്‍ ഫാത്തിഹ, p. 148)
- ഖാത്തമുല്‍ മുജാഹിദീന്‍: അല്‍ സയ്യിദ് അഹ്മദ് സന്നൂസി. (അഖ്ബാര്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യ, Palestine, 27 Muharram, 1352 A.H.)
- ഖാത്തമുല്‍ ഉലമാ അല്‍ മുഹഖിഖീന്‍: അഹ്മദ് ബിന്‍ ഇദ്രീസിനെക്കുറിച്ച്: (അല്‍ അഖ്ദുന്നഫീസ്)
- ഖാത്തമുല്‍ മുഹഖിഖീന്‍: അബുല്‍ ഫസല്‍ ആലൂസിയെക്കുറിച്ച് (റൂഹുല്‍ മആനീ)
- ഖാത്തമുശ്ശുഅറാഅ്: അബൂ തയ്യബിനെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4)
- ഖാത്തമുല്‍ മുഹഖിഖീന്‍: ഇമാം സുയൂത്തിയെക്കുറിച്ച്. (Title page of തഫ്സീറുല്‍ ഇത്തിഖാന്)
- ഖാത്തമുല്‍ മുഹദ്ദിസീന്‍: ശാഹ് വലിയുല്ലാഹ് ദഹ്ലവിയെക്കുറിച്ച്. (ഇജാലാ നാഫിഅ, vol. 1)
- ഖാത്തമുല്‍ ഹിഫ്ഫാസ്: അല്‍ശൈഖ് ശംസുദ്ധീന്‍: അല്‍ തജ്രീദുല്‍ സരീഹ് മുഖദ്ദിമ, p. 4
- ഖാത്തമുല്‍ ഔലിയാഅ്: ഇമാം ശാഫിയെക്കുറിച്ച് – (അല്‍ തുഹ്ഫത്തുല്‍ സുന്നിയ്യ, p. 45)
- ഖാത്തമുശ്ശുഅറാഅ്: അബുല്‍ അഅ്ലാ അല്മഅര്റിയെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4, Footnote)
- ഖാത്തമുല്‍ ഔലിയാഅ്: ഉന്നതനായ ഒരു വലിയെക്കുറിച്ച് (തദ്ക്കിറത്തുല്‍ ഔലിയാ, p. 422)
- ഖാത്തമുല്‍ മുഹഖിഖീന്‍: ശൈഖുല്‍ അസ്ഹര്‍ സലീം അല്‍ ബശീര്‍ (അല്‍ ഹറാബ്, p. 372)
- ഖാത്തമുല്‍ ഔലിയാഅ്: വിലായത്തിന്റെ ഔന്നിത്യത്തിലെത്തിയ വലിയെക്കുറിച്ച് (ഫുത്തുഹും ഗൈബ്, p. 43)
- ഖാത്തമുശ്ശുഅറാഅ്: ശൈഖ് അലി ഹുസൈന്, ഇന്ത്യ (ഹയാത്തെ സഅദീ, p. 117)
- ഖാത്തമുല്‍ ഫുഖഹാഅ്: അല്‍ ശൈഖ് നജീബിനെക്കുറുച്ച് (അഖ്ബാര്‍ സിറാത്തല്‍ മുസ്തഖീം യാഫാ, 27 Rajab, 1354 A.H.)
- ഖാത്തമുല്‍ മുഫസ്സിരീന്‍: ശൈഖ് റശീദ് രിദായെക്കുറിച്ച്: (അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യ, 9 Jamadiy thaani, 1354 A.H.)
- ഖാത്തമുല്‍ ഫുഖഹാഅ്: ശൈഖ് അബുദുല്‍ ഹഖിനെക്കുറിച്ച്: (തഫ്സീറുല്‍ അഖീല്‍, title page)
- ഖാത്തമുശ്ശുഅറാഅ്: ഹബീബ് ശൈറാനി, ഇറാന് (ഹയാത്തെ സഅദീ , p. 87)
- ഖാത്തമുല്‍ മുഹഖിഖീന്‍: അശ്ശൈഖ് മുഹമ്മദ് നജീബിനെക്കുറിച്ച്: (അല്‍ ഇസ്ലാം Shi’baan, 1354 A.H.)
- ഖാത്തമുല്‍ വിലായത്ത്: (മുഖദ്ദിമ, ഇബ്നു ഖുല്‍ദൂന്‍, p. 271)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍ വല്‍ മുഫസ്സിരീന്‍: ശാ അബ്ദുല്‍ അസീസിനെക്കുറിച്ച് . (ഹദിയ്യത്തുല്‍ ശിയാ, p. 4)
- ഖാത്തമുല്‍ മഖ്ലൂഖാത്തില് ജിസ്മാനിയ്യ: മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ച് (തഫ്സീര്‍ കബീര്‍, vol. 2, p. 22, published in Egypt)
- ഖാത്തമുല്‍ ഹുഫ്ഫാദ്: ശൈഖ് മുഹമ്മദ് അബ്ദുല്ലയെക്കുറിച്ച് (അല്‍ റസാഈല്‍ നാദിറ, p. 30)
- ഖാത്തമുല്‍ മുഹഖിഖീന്‍: അല്ലാമാ സഅദുദ്ധീന്‍ തഫ്തസാനിയെക്കുറിച്ച് (ശറഅ് ഹദീസ് അല്‍ അര്‍ബഈന്‍, p. 1)
- ഖാത്തമുല്‍ ഹുഫ്ഫാദ്: ഇബ്നു ഹജറുല്‍ അസ്ഖലാനിയെക്കുറിച്ച് (തബ്ഖാത്തുല് മദ്ലസീന്, title page)
- ഖാത്തമുല്‍ മുഫസ്സിരീന്‍: മൗലവി മുഹമ്മദ് ഖാസിമിനെക്കുറിച്ച് (Israare Quraani, title page)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: ഇമാം സുയൂത്തിയെക്കുറിച്ച്. (ഹദീയത്തുല് ശിആ, p. 210)
- ഖാത്തമുല്‍ ഹുഖം: (ഹുജ്ജത്തുല്‍ ഇസ്ലാം, p. 35)
- ഖാത്തമുല്‍ കാമിലീന്: നബി(സ)തിരുമേനിയെക്കുറിച്ച്. (ഹുജ്ജത്തുല്‍ ഇസ്ലാം, p. 35)
- ഖാത്തമുല്‍ മറാത്തബ്: (‘ഇല്‍മുല്‍ കിത്തബ്, p. 140)
- ഖാത്തമുല്‍ കമാലാത്ത്: നബി(സ)തിരുമേനിയെക്കുറിച്ച്. (‘ഇല്‍മുല്‍ കിത്തബ്, p. 140)
- ഖാത്തമുല്‍ അസ്ഫിയാ അല്അയിമ്മ: ഈസാനബിയെക്കുറിച്ച്. (ബാഖിയാത്തുല്‍ മുതഖദ്ദിമീന്‍, p. 184)
- ഖാത്തമുല്‍ ഔസിയാഅ്: ഹദ്റത്ത് അലി(റ)യെക്കുറിച്ച്. (മിനാര്‍ അല്‍ ഹുദാ, p. 106)
- ഖാത്തമുല്‍ മുഅല്ലിമീന്‍: നബി(സ)തിരുമേനിയെക്കുറിച്ച്. (Alsiraatul Sawee by Allama Muhammad Sabtain)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: അശ്ശൈഖുല്‍ സദൂഖിനെക്കുറിച്ച്: (Kitaab Man Laa Yahdarahul Faqeeh)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: മൗലവി അന്‍വര്‍ ശാ കശ്മീരിയെക്കുറിച്ച്: (റഈസുല്‍ അഹ്റാര്‍, p. 99)
ഒരു സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തിത്വത്തെ എടുത്തു കാണിക്കാന്‍ അറബി ഭാഷയില്‍ സര്‍വ്വ സാധാരണയായി ഉപയൊഗിക്കുന്ന പ്രയോഗമാണ് ‘ഖാത്തം’ വിശേഷണമായി ചേര്‍ത്തു കൊണ്ടുള്ള പ്രയോഗം. അതിനുള്ള ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ പ്രയോഗങ്ങളെല്ലാം തന്നെ അറബി ഭാഷാ സാഹിത്യങ്ങളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയാണ്.