ആഗസ്റ്റ് 6,7,8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ. മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യാ ഇന്റർനാഷണലിൽ (MTA) തത്സമയ സംപ്രേക്ഷണം
ഹദ്റത്ത് ഖലീഫത്തുൽ മസീഹ് ഖാമിസ് (അയ്യദഹു) തിരുമനസ്സ് പറയുന്നു:
“ഈ ജൽസ ഹദ്റത്ത് മസീഹ് മൗഊദ് (അ) അല്ലാഹുവിന്റെ ഇംഗിതപ്രകാരമാണ് ആരംഭിച്ചിട്ടുള്ളതെന്നകാര്യം എപ്പോഴും ഓർക്കേണ്ടതാണ്; ആ മഹത്മാവിനെവിശ്വസിക്കുന്നവർ ഒരു പ്രത്യേക അന്തരീക്ഷത്തിൽ കുറച്ചുദിവസം കഴിച്ചുകൂട്ടി വൈജ്ഞാനികവും ആത്മീയവുമായ അഭിവൃദ്ധിയിലേക്ക് കൊണ്ടുപോകുന്ന പ്രഭാഷണങ്ങൾ കേട്ട് തങ്ങളുടെ മതപരവും ജ്ഞാനപരവും ആത്മീയപരവുമായ അവസ്ഥയെ ഒരുക്കുന്നവരായിത്തീരുന്നതിനാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ ദിനം അങ്ങേയറ്റം അനുഗൃഹീതമാണ്. അല്ലാഹുവിന്റെ മസീഹ് തുടങ്ങിവച്ച ഈ ആത്മീയ പരിപാടിയിൽ പങ്കെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം നാം ഇവിടെ വരുമ്പോൾ തീർച്ചയായും നമ്മുടെ മനസ്സ് അല്ലാഹുവിന്റെ തിരുസന്നിധിയിൽ പ്രണമിക്കാൻ വെമ്പൽകൊള്ളുന്നതാണ്. നമ്മുടെ ദുആകളിൽ, “എന്റെസർവ്വശക്തനായ അല്ലാഹുവേ, ആകാശഭൂമിയുടെ അധികാരിയായ അല്ലാഹുവേ, ഞങ്ങൾ നിന്റെ മസീഹിന്റെ ക്ഷണം കേട്ട് ഉത്തരം നല്കിക്കൊണ്ട് ഈ സദിൽവന്നിരിക്കുന്നു, ഇവിടെ നിന്റേയും നിന്റെ റസൂലിന്റേയും നാമത്തെ ഉയർത്തിപ്പിടിക്കാനായി പരിപാടികൾ ആസൂത്രണം ചെയ്യുകയും ഉപദേശങ്ങൾ നല്കുകയും ചെയ്യുന്നു, അതുകൊണ്ട് നിന്റെ നിയന്ത്രണത്തിൽത്തന്നെയുള്ള ഈ കാലാവസ്ഥയെ ഞങ്ങളുടെ പരിപാടികളെ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് തടയേണമേ“ എന്ന പ്രാർത്ഥനയും ഉൾപ്പെടുത്തിയാൽ തീർച്ചയായും അല്ലാഹു ഈ കാലാവസ്ഥയുടെ ദോഷങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചുകൊണ്ട് നമുക്ക് നമ്മുടെ പരിപാടികൾ നല്ല നിലയിൽ നടത്താൻ ഭാഗ്യം നല്കുന്നതായിരിക്കും. കാലാവസ്ഥ നമ്മുടെ പരിപാടികളിൽ ഒരു തരത്തിലുള്ള തടസ്സത്തിനും കാരണമാകുകയില്ല. ഇൻശാഅല്ലാഹ്. അങ്ങനെയായിത്തീരാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.“ ………..
ജൽസയിൽ പങ്കെടുക്കുന്നവർക്കുവേണ്ടി ഹദ്റത്ത് മസീഹ് മൗഊദ് (അ) ഇങ്ങനെ ദുആ ചെയ്തു.
“ഈ ജൽസയിൽ അല്ലാഹുവിനുവേണ്ടി മാത്രം ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് എത്രത്തോളം ആളുകൾ സന്നദ്ധരായിട്ടുണ്ടോ അല്ലാഹു അവർക്ക് സൽഫലം നല്കുമാറാകട്ടെ. അവരുടെ ഓരോ ചുവടിനും അവർക്ക് പ്രതിഫലം നല്കുമാറാകട്ടെ. ആമീൻ. സുമ്മ ആമീൻ….“
വീണ്ടും പറയുന്നു: “അവസാനമായി ഈ ദുആ ചെയ്തുകൊണ്ട് ഞാൻ നിറുത്തുകയാണ്. അല്ലാഹുവിനു വേണ്ടിയുള്ള ഈ ജൽസയിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുന്ന ഓരോരുത്തരോടുമൊപ്പം അവൻ ഉണ്ടായിരിക്കുമാറാകട്ടെ. അവർക്ക് മഹത്തായ പ്രതിഫലം നല്കുമാറാകട്ടെ. അവരിൽ കരുണ ചൊരിയുമാറാകട്ടെ. അവരുടെ ബുദ്ധിമുട്ടുകളും അസ്വാസ്ഥ്യങ്ങളും അവർക്ക് എളുപ്പമാക്കിത്തീർക്കട്ടെ. അവരുടെ ദുഃഖവും വേദനയും അകറ്റുമാറാകട്ടെ. എല്ലാ കഷ്ടപ്പാടുകളിൽ നിന്നും അവരെ മോചിപ്പിക്കുമാറാകട്ടെ. അവരുടെ സദുദ്ദേശ്യങ്ങൾ പൂർത്തീകരിക്കാനുള്ള വഴികൾ അവർക്ക് തുറന്നുകൊടുക്കുമാറാകട്ടെ. ഉയിർത്തെഴുന്നേല്പുനാൾ തന്റെ അനുഗൃഹീത ദാസരോടൊപ്പം അവർ എഴുന്നേല്പിക്കുമാറാകട്ടെ; അവരുടെ യാത്രാ അന്ത്യം അവർക്കുശേഷം അവരുടെ പ്രതിനിധിയായി തീരാൻ. മഹത്വമുടയവനും മഹാഔദാര്യവാനും കരുണാമയനും പ്രയാസങ്ങൾ അകറ്റുന്നവനുമായ അല്ലാഹുവേ ഈ എല്ലാ പ്രാർത്ഥനകളും നീ സ്വീകരിക്കേണമേ. ഞങ്ങൾക്ക് ഞങ്ങളുടെ എതിരാളികളുടെമേൽ വ്യക്തമായ അടയാളങ്ങൾ കൊണ്ട് നീ വിജയം നല്കേണമേ. എല്ലാശക്തിയും കഴിവും നിനക്കുമാത്രമാണ്. ആമീൻ. സുമ്മ ആമീൻ….“
(1892 ഡിസംബർ 7)
അവലംബം : ഖുത്ബ ജുമുഅ – 29.6.2007 ഹദീഖത്തുൽ മഹ്ദി, ലണ്ടൻ