ജുമുഅ ഖുത്ബ സംഗ്രഹം

16.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദും തഅവ്വുദും സൂറ ഫാതിഹയും ഓതിയതിനു ശേഷം സയ്യിദുനാ അമീറുൽ മുഅ്മിനീൻ അയ്യദഹുല്ലാഹ് പറഞ്ഞു: ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹിജ്റ വർഷം 13 മുതൽ 23 വരെ ഏകദേശം പത്തര വർഷമാണ് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം. ആ കാലഘട്ടത്തിലെ വ്യാപകമായ ഇസ്ലാമിക വിജയങ്ങളെ കുറിച്ച് ശിബ്ലി നുഅ്മാനി എഴുതിയിരിക്കുന്നത് ഹദ്റത്ത് ഉമർ(റ) കീഴടക്കിയ പ്രദേശങ്ങളുടെ ആകെ വിസ്തീർണ്ണം 22,51,030 ചതുരശ്രമെൽ ആണ്. സിറിയ, ഈജിപ്ത്, ഇറാഖ്, ഇറാൻ,

വിശദമായി വായിക്കുക >>

09.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അദ്ദേഹം ഖളാ വകുപ്പ് വ്യവസ്ഥാപിതമായ നിലയില്‍ സ്ഥാപിക്കുകയുണ്ടായി. അതുപോലെ എല്ലാ ജില്ലകളിലും കോടതികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും ചെയ്തു. കര്‍മശാസ്ത്ര പണ്ഡിതന്മാരെ ആയിരുന്നു ഖാളിമാരായി തിരഞ്ഞെടുത്തിരുന്നത്. അവരെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് വലിയ ശമ്പളവും നിശ്ചയിച്ചിരുന്നു. മറ്റുള്ളവരുടെ സ്വാധീനത്തില്‍ അകപ്പെടാതിരിക്കാനായി ധനികരും ആദരണീയരുമായ വ്യക്തികളെയായിരുന്നു

വിശദമായി വായിക്കുക >>

25.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അതു തന്നെ ഇന്നും തുടരുന്നതാണ്. സൈദ് ബിൻ അസ്ലം പറയുന്നു എന്റെ പിതാവ് ഇപ്രകാരം നിവേദനം ചെയ്യുന്നു, ഒരിക്കൽ ഹദ്റത്ത് ഉമർ ബിൻ ഖത്താബ് (റ)നോടൊപ്പം മദീനയിൽ നിന്നും മൂന്ന് മെലുകൾ അപ്പുറത്തുള്ള സറാർ എന്ന സ്ഥലത്തെത്തി. ഹദ്റത്ത് ഉമർ(റ) പറഞ്ഞു, അസ്ലമേ, ഇവിടെ രാത്രിയും ശെത്യവും

വിശദമായി വായിക്കുക >>

18.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്,തഅവ്വുദ്,സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഈയിടെയായി ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹദ്റത്ത് അബൂബക്കർ(റ) തന്റെ മരണം അടുത്ത സമയത്ത് അദ്ദേഹം ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഓഫ്(റ) ഹദ്റത്ത് ഉസ്മാൻ(റ) എന്നിവരെ ഒരോരുത്തരായി തനിയെ വിളിപ്പിച്ചു കൊണ്ട് ഹദ്റത്ത് ഉമർ(റ)നെ കുറിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞു. ഹദ്റത്ത് ഉസ്മാൻ(റ) ശ്രഷ്ഠൻ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രകൃതം കുറിച്ച് കഠിനമേറിയത് ആണെന്നും ഹദ്റത്ത്

വിശദമായി വായിക്കുക >>

11.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ഖുത്ബയില്‍ ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹുദൈബിയ്യാ സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വിവരിച്ചിരുന്നത്. ഹുദൈബിയ്യാ സന്ധിയെ ഉല്ലംഘിച്ചു കൊണ്ട് ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രം മുസ്‌ലീങ്ങളുടെ സഖ്യകക്ഷിയായ ഖസാഅ് ഗോത്രത്തെ ആക്രമിക്കുകയും ഖുറൈശികള്‍ അവരെ സഹായിക്കുകയും ചെയ്തു. അതെ തുടര്‍ന്ന് അബൂ സുഫിയാന്‍ ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യമുന്നയിക്കാനായി മദീനയിലേക്കു വന്നു.

വിശദമായി വായിക്കുക >>

04.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ, എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചായിരുന്നു മുൻ ഖുത്ബകളിൽ പരാമർശിച്ചിരുന്നത്. അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെയും സെനീക നീക്കങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. ഖുറെശികൾ ഉഹദ് യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങവെ ഈ യുദ്ധവിജയം മുതലാക്കി മദീനയ്ക്കു മേൽ ആക്രമണം നടത്തുന്ന കാര്യത്തെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചയിലായിരുന്നു. ആവേശഭരിതരായ ചിലരുടെ അഭിപ്രായം ശരിവച്ചു കൊണ്ട് അവസാനം അവർ മദീനയിലേക്കു പോകാൻ

വിശദമായി വായിക്കുക >>

28.05.2021 ഖുത്ബ സംഗ്രഹം

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ وَ اَقِیۡمُوا الصَّلٰوۃَ وَ اٰتُوا

വിശദമായി വായിക്കുക >>

21.05.2021 ഖുത്ബ സംഗ്രഹം

21.05.2021 ഖുത്ബ സംഗ്രഹം
സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

വിശദമായി വായിക്കുക >>