ഹദ്റത്ത് മിർസ മസ്രൂർ അഹ്മദ് അയ്യദഹുള്ളാഹു-തആല-ബിന്നസ്രിൽ-അസീസ്, ഖലീഫത്തുൽ മസീഹ് ഖാമിസ്
ജനനം: പാക്കിസ്ഥാനിലെ റബ്വയിൽ, 1950 സെപ്തംബർ 15-ാം തീയതി ജനിച്ചു.
കുടുംബം
വാഗ്ദത്ത മഹ്ദീ മസീഹ് ഹസ്റത്ത് അഹ്മദ് (അ)ന്റെ പ്രപൗത്രൻ.
പിതാവ്: ഹസ്റത്ത് സാഹിബ് സാദാ മിർസാ മൻസൂർ അഹ്മദ്.
മാതാവ്: ഹസ്റത്ത് സാഹിബ്സാദി നസീറാ ബീഗം സാഹിബ.
ഭാര്യ: മുക്കറമ അമത്തുൽ സബൂഹ് ബീഗം.
ഭാര്യയുടെ പിതാവ്: സയ്യിദ് ദാവൂദ് മുസഫർഷാ.
ഭാര്യാ മാതാവ്: ബീഗം സാഹിബ് സാദി അമത്തുൽ ഹക്കീമ.
വിവാഹം (നിക്കാഹ്): 1977 ജനുവരി 31ന്
വിവാഹവിരുന്ന് (വലീമ): 1977 ഫെബ്രുവരി 2.
മകൾ: മുക്കറമ അമത്തുൽ വാരിസ് ഫതഹ്.
ജാമാതാവ്: മുക്കറം ഫാതെഹ് അഹ്മദ് ദാഹിരി.
മകൻ: മുക്കറം സാഹിബ് സാദാ മിർസാ വഖാസ് അഹ്മദ്.
വിദ്യാഭ്യാസം
- പാക്കിസ്താൻ റബ്വ പട്ടണത്തിലെ തഅ്ലീമുൽ ഇസ്ലാം സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായി.
- റബ്വ തഅ്ലീമുൽ ഇസ്ലാം കോളേജിൽ നിന്ന് ബി. എ. ബിരുദം നേടി.
- 1976 ഫെസലാബാദിലെ (പാക്കിസ്ഥാൻ) കാർഷിക സർവ്വകലാശാലയിൽ നിന്നും അഗ്രിക്കൾച്ചറൽ സയൻസ് ആൻഡ് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
1967-ൽ പതിനേഴാം വയസ്സിൽ മൂസി (തന്റെ സ്വത്തിൽ കുറഞ്ഞപക്ഷം പത്തിൽ ഒരു ഭാഗം നൽകാമെന്ന വ്യവസ്ഥയിൽ അങ്ങേയറ്റം പരിശുദ്ധമായ ജീവിതം നയിക്കാമെന്ന പ്രതിജ്ഞ ചെയ്ത ആൾ) ആയി.
1977-ൽ ജീവിതം വഖഫ് (ഇസ്ലാമിന് വേണ്ടി സമർപ്പിക്കൽ) ചെയ്തു. നുസ്റത്ത് ജഹാൻ പദ്ധതിയുടെ കീഴിൽ ഘാനയിൽ മതസേവനത്തിനായി പോയി.
1977-1985 ഘാനയിൽ അഹ്മദിയ്യാ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി സഗാലയിൽ രണ്ടുവർഷവും ഇസാർചറിൽ 4 വർഷവും സേവനമനുഷ്ഠിച്ചു. ഇതേ കാലയളവിൽ വടക്കൻ ഘാനയിലെ അഹ്മദിയ്യാ കൃഷിയിടത്തിന്റെ മാനേജറായും സേവനമനുഷ്ഠിച്ചു. ഈ സന്ദർഭത്തിൽ ഘാനയിൽ ആദ്യമായി ഗോതമ്പ് വിളയിച്ചു.
1985 പാക്കിസ്ഥാനിലേക്ക് മടങ്ങി. മാർച്ച് 17 മുതൽ സാമ്പത്തിക കാര്യവകുപ്പിന്റെ ഇൻചാർജ്ജായി നിയമിക്കപ്പെട്ടു.
1988 മജ്ലിസ് കർപർദാസ് (ബഹ്ശ്ത്തീ മഖ്ബറയുടെ മാനേജ്മെന്റ് ബോഡി) പ്രസിഡണ്ടായി നിയമിക്കപ്പെട്ടു.
1985-89 സെക്രട്ടറി – വിദേശകാര്യം ( ഖുദ്ദാമുൽ അഹ്മദിയ്യ – യുവജന സംഘടന)
1988-95 ഖദാ (ന്യായാധിപ സമിതി) അംഗം
1976-77 പാക്കിസ്ഥാൻ കേന്ദ്ര ഖുദ്ദാമുൽ അഹ്മദിയ്യാ (അഹ്മദിയ്യാ യുവജന സംഘടന) കായിക വകുപ്പ് സെക്രട്ടറി
1984-85 സെക്രട്ടറി – തജ്ഹീദ് (യുവജന സംഘടന)
1989-90 നായിബ് സദർ (വെസ് പ്രസിഡണ്ട്) ഖുദ്ദാമുൽ അഹ്മദിയ്യാ, പാക്കിസ്ഥാൻ
1991 – അഹ്മദിയ്യാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഖാദിയാൻ (ഇന്ത്യ) സന്ദർശിച്ചു.
1994 ജൂൺ 18 നാസിർ തഅ്ലിം (ഡയറക്ടർ വിദ്യാഭ്യാസ കാര്യ വകുപ്പ്) ആയി നിയമിതനായി.
1994-1997 നാസിർ ഫൗണ്ടേഷൻ ചെയർമാൻ റബ്വ സൗന്ദര്യവത്കരണ കമ്മിറ്റിയുടെ പ്രസിഡണ്ട്. ഗുൽഷനെ അഹ്മദിയ നഴ്സറി വികസിപ്പിച്ചു. റബ്വയെ ഹരിതാഭമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തി.
1995 അൻസാറുല്ലാഹ് (അഹ്മദിയ്യാ വയോജനസംഘടന) കായിക വകുപ്പ് സെക്രട്ടറി.
1995-97 ഖായിദ് (തലവൻ) തഅ്ലീമുൽ ഖുർആൻ (ഖുർആൻ പഠന വകുപ്പ്)
1997 ഡിസംബർ 10 പാക്കിസ്ഥാനിലെ നാസിർ അഅ്ലാ (ദേശീയ മേലദ്ധ്യക്ഷൻ) ആയും റബ്വയിലെ പ്രാദേശിക അമീറായും ഖലീഫയായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ സേവനമനുഷ്ഠിച്ചു.
1999 – പാക്കിസ്ഥാനിൽ അഹ്മദിയ്യാ വിരുദ്ധ കരിനിയമത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. (ഏപ്രിൽ 30 മുതൽ മേയ് 10 വരെ)
2003 – ഏപ്രിൽ 22ന് ലണ്ടൻ സമയം രാത്രി 11:40ന് 53 ാം വയസ്സിൽ ഖലീഫത്തുൽ മസീഹ് അഞ്ചാമൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.