സ്വഹീഹ് ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും(റ) മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറി(റ)നു തൻ്റെ ഈ വിശ്വാസത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വാളൂരിപ്പിടിക്കുകയും നബിതിരുമേനി(സ) മരിച്ചു എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍, “അല്ലാഹുവാണെ! ഞാനവൻ്റെ തല കൊയ്തുകളയും“ എന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആ സമയത്ത് ഹദ്റത്ത് അബൂ ബക്കര്‍ സിദ്ധീഖ്(റ), ഹദ്റത്ത് ഉമറി(റ)നെ വിളിച്ചു പറഞ്ഞു: അല്ലയോ, സത്യം ചെയ്യുന്ന മനുഷ്യാ, അല്പം ക്ഷമിക്കൂ അനന്തരം അദ്ദേഹം എല്ലാ സ്വഹാബിമാരെയും അഭിമുഖീകരിച്ചുകൊണ്ട് ഒരു ചെറിയ പ്രഭാഷണം നടത്തി. തുടര്‍ന്ന്
وَ مَا مُحَمَّدٌ اِلَّا رَسُوۡلٌ ۚ قَدۡ خَلَتۡ مِنۡ قَبۡلِہِ الرُّسُلُ ؕ اَفَا۠ئِنۡ مَّاتَ اَوۡ قُتِلَ انۡقَلَبۡتُمۡ عَلٰۤی اَعۡقَابِکُمۡ ؕ وَ مَنۡ یَّنۡقَلِبۡ عَلٰی عَقِبَیۡہِ فَلَنۡ یَّضُرَّ اللّٰہَ شَیۡئًا
“മുഹമ്മദ് ഒരു റസൂല്‍ മാത്രമാണ്; അദ്ദേഹത്തിന് മുമ്പേയുണ്ടായിരുന്ന റസൂല്‍മാരെല്ലാം അന്തരിച്ചു പോയിരിക്കുന്നു; അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളിന്മേൽ പിന്തിരിഞ്ഞു കളയുമോ?“ എന്ന വചനം ഓതുകയും ചെയ്തു.
ഇതുകേട്ടപ്പോൾ ഹദ്റത്ത് ഉമർ(റ)ന് ബോധ്യമായി, തൻ്റെ പ്രിയപ്പെട്ട യജമാനനും ഒരു റസൂല്‍ മാത്രമായതുകൊണ്ട് മറ്റു റസൂല്മാരെപ്പോലെത്തന്നെ മരണ കവാടത്തില്‍ക്കൂടി കടന്നുപോകേണ്ട ആളാണെന്ന്. ഹദ്റത്ത് ഉമറി(റ)നു പിന്നെ തൻ്റെ പാദങ്ങളില്‍ ഉറച്ചുനില്ക്കുവാൻ പോലും കഴിഞ്ഞില്ല; വിറച്ചു കൊണ്ട് താഴെ വീണുപോയി.
ഹദീസിൻ്റെ പൂർണ്ണരൂപം.
حَدَّثَنَا إِسْمَاعِيلُ بْنُ عَبْدِ اللَّهِ، حَدَّثَنَا سُلَيْمَانُ بْنُ بِلاَلٍ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَاتَ وَأَبُو بَكْرٍ بِالسُّنْحِ ـ قَالَ إِسْمَاعِيلُ يَعْنِي بِالْعَالِيَةِ ـ فَقَامَ عُمَرُ يَقُولُ وَاللَّهِ مَا مَاتَ رَسُولُ اللَّهِ صلى الله عليه وسلم. قَالَتْ وَقَالَ عُمَرُ وَاللَّهِ مَا كَانَ يَقَعُ فِي نَفْسِي إِلاَّ ذَاكَ وَلَيَبْعَثَنَّهُ اللَّهُ فَلَيَقْطَعَنَّ أَيْدِيَ رِجَالٍ وَأَرْجُلَهُمْ. فَجَاءَ أَبُو بَكْرٍ فَكَشَفَ عَنْ رَسُولِ اللَّهِ صلى الله عليه وسلم فَقَبَّلَهُ قَالَ بِأَبِي أَنْتَ وَأُمِّي طِبْتَ حَيًّا وَمَيِّتًا، وَالَّذِي نَفْسِي بِيَدِهِ لاَ يُذِيقُكَ اللَّهُ الْمَوْتَتَيْنِ أَبَدًا. ثُمَّ خَرَجَ فَقَالَ أَيُّهَا الْحَالِفُ عَلَى رِسْلِكَ. فَلَمَّا تَكَلَّمَ أَبُو بَكْرٍ جَلَسَ عُمَرُ. فَحَمِدَ اللَّهَ أَبُو بَكْرٍ وَأَثْنَى عَلَيْهِ وَقَالَ أَلاَ مَنْ كَانَ يَعْبُدُ مُحَمَّدًا صلى الله عليه وسلم فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَىٌّ لاَ يَمُوتُ. وَقَالَ {إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ} وَقَالَ {وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ} قَالَ فَنَشَجَ النَّاسُ يَبْكُونَ ـ قَالَ ـ وَاجْتَمَعَتِ الأَنْصَارُ إِلَى سَعْدِ بْنِ عُبَادَةَ فِي سَقِيفَةِ بَنِي سَاعِدَةَ فَقَالُوا مِنَّا أَمِيرٌ وَمِنْكُمْ أَمِيرٌ، فَذَهَبَ إِلَيْهِمْ أَبُو بَكْرٍ وَعُمَرُ بْنُ الْخَطَّابِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ، فَذَهَبَ عُمَرُ يَتَكَلَّمُ فَأَسْكَتَهُ أَبُو بَكْرٍ، وَكَانَ عُمَرُ يَقُولُ وَاللَّهِ مَا أَرَدْتُ بِذَلِكَ إِلاَّ أَنِّي قَدْ هَيَّأْتُ كَلاَمًا قَدْ أَعْجَبَنِي خَشِيتُ أَنْ لاَ يَبْلُغَهُ أَبُو بَكْرٍ، ثُمَّ تَكَلَّمَ أَبُو بَكْرٍ فَتَكَلَّمَ أَبْلَغَ النَّاسِ فَقَالَ فِي كَلاَمِهِ نَحْنُ الأُمَرَاءُ وَأَنْتُمُ الْوُزَرَاءُ. فَقَالَ حُبَابُ بْنُ الْمُنْذِرِ لاَ وَاللَّهِ لاَ نَفْعَلُ، مِنَّا أَمِيرٌ وَمِنْكُمْ أَمِيرٌ. فَقَالَ أَبُو بَكْرٍ لاَ، وَلَكِنَّا الأُمَرَاءُ وَأَنْتُمُ الْوُزَرَاءُ هُمْ أَوْسَطُ الْعَرَبِ دَارًا، وَأَعْرَبُهُمْ أَحْسَابًا فَبَايِعُوا عُمَرَ أَوْ أَبَا عُبَيْدَةَ. فَقَالَ عُمَرُ بَلْ نُبَايِعُكَ أَنْتَ، فَأَنْتَ سَيِّدُنَا وَخَيْرُنَا وَأَحَبُّنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم. فَأَخَذَ عُمَرُ بِيَدِهِ فَبَايَعَهُ، وَبَايَعَهُ النَّاسُ، فَقَالَ قَائِلٌ قَتَلْتُمْ سَعْدَ بْنَ عُبَادَةَ. فَقَالَ عُمَرُ قَتَلَهُ اللَّهُ.
ഇവിടെ സ്വാഭാവികമായി ഒരു ചോദ്യമുദിക്കുന്നു. മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെല്ലാം മരിച്ചുപോയിരിക്കുന്നു എന്നും നബി തിരുമേനിയും അതുപോലെ മരിക്കേണ്ട ആളാണെന്നുമാണ് ഹദ്റത്ത് അബൂക്കര്‍(റ) ഈ വചനംകൊണ്ട് സമര്‍ത്ഥിച്ചിരിക്കുന്നത്. ആ സ്ഥിതിക്ക് മുമ്പേയുള്ള പ്രവാചകന്മാരില് ആരെങ്കിലും ആ സമയംവരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ സ്വഹാബാക്കള്‍, പ്രത്യേകിച്ച് ഹദ്റത്ത് ഉമർ(റ)യും അദ്ദേഹത്തോട് അഭിപ്രായ ഐക്യമുള്ളവരും, ഹദ്റത്ത് അബൂക്കർ(റ)ൻ്റെ ഈ അനുമാനം ശരിയല്ലെന്നു പറയുമായിരുന്നില്ലേ? തീര്‍ച്ചയായും പറയുമായിരുന്നു. എന്നാല്‍, ആരും അങ്ങനെ പറഞ്ഞില്ല. പ്രത്യുത ഹദ്റത്ത് അബൂക്കർ(റ)ൻ്റെ നിഗമനം ശരിവെക്കുകയാണ് ചെയ്തത്.
നബിതിരുമേനി(സ)യുടെ മരണത്തിനുശേഷം ഒന്നാമതായി ഏതൊരു കാര്യത്തില്‍ സ്വഹാബത്ത് ഐക്ക്യകണ്ഠ്യേന യോജിച്ചുവോ, ആ കാര്യം ഈസാനബി(അ) ഉള്‍പ്പടെയുള്ള മുന്പ്രവാചകന്മാരെല്ലാം മരിച്ചുപോയിരിക്കുന്നുവെന്നതിലാണ്.
മുമ്പേയുള്ള പ്രവാചകന്മാരില് ഒരാളെങ്കിലും ജീവനോടുകൂടി ഇരിക്കുകയാണെന്ന് സങ്കല്പിക്കുന്ന പക്ഷം സ്വഹാബാക്കള്‍ ഏകകണ്ഠമായി യോജിച്ച, ഹദ്റത്ത് അബൂക്കർ(റ)ൻ്റെ ഈ നിഗമനം തെറ്റാണെന്നു വരുന്നതാണ്. അല്ലാഹുവിന്‍െറ പ്രവാചകന്മാരില് ഒരാളായിരുന്ന ഈസാനബി(അ) മരിച്ചുപോയെന്ന് ഇതുകൊണ്ട് സ്പഷ്ടമായി.