- മനുഷ്യൻ പരീക്ഷിക്കപ്പെടാതെയും കുഴപ്പങ്ങളിലേക്ക് ഇടപ്പെടാതെയും വലിയ്യ് ആയിത്തീരുന്നതെപ്പോൾ?
- മുത്തഖീങ്ങൾക്ക് ഉയർച്ചക്കായി രണ്ട് മാർഗ്ഗങ്ങളാണുള്ളത്. ഒന്ന് ‘സുലൂക്ക്’ മറ്റൊന്ന് ‘ജസ്ബ്’. സുലൂക്ക് എന്നത് തന്റെ ബുദ്ധി ഉപയോഗിച്ച് അല്ലാഹുവിന്റേയും റസൂലിൽന്റേയും മാർഗ്ഗം അവലംബിക്കൽ. ഒരുദിവസം പോലും വിശ്രമിച്ചിട്ടില്ലാത്ത ആ മഹാനായ നബി (സ) തിരുമേനിയെ പരിശ്രമിച്ച് പിൻപറ്റുക. സ്വയം തന്നെ വിഷമതകളെ ശിരസാവഹിക്കുക. ഇതൊക്കെയാണ് സാലിക്കിന്റെ പണി. ജസ്ബിന്റെ കൂട്ടരുടെ സ്ഥാനം സാലിക്കിന്റെ മുകളിലാണ്. ഇവർ സ്വയം വിഷമതകൾ വരിക്കുന്നവർ മാത്രമല്ല മറിച്ച് ഇവർക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും കഷ്ടപ്പാടുകളാൽ പരീക്ഷണം വരുന്നു. അപ്പോൾ അവർ ഉറച്ച് നിൽക്കുകയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ രണ്ടുപേരുടെയും ഫലം ഒന്നുതന്നെയാണ്. അതുകൊണ്ട് മുത്തഖീങ്ങൾക്ക് രണ്ട് വശങ്ങൾ ആണുള്ളത് ഒന്ന് സുലൂക്കും മറ്റൊന്ന് ജസ്ബും.
- തഖ്’വ ഒരു വിഷമഘട്ടത്തെ ആവശ്യപ്പെടുന്നു. “ഹുദല്ലിൽ മുത്തഖീനല്ലസീന യൂഅ്മിനൂന ബിൽ ഗൈബ്” ഇതിൽ ഒരു വിഷമഘട്ടമുണ്ട്. കാണാത്തതിൽ വിശ്വസിക്കൽ പ്രയാസമുള്ള കാര്യം തന്നെയാണ്. ഒരുവൻ സ്വാലിഹ് ആയിത്തീരുന്നതോടുകൂടി അദൃശ്യം അദൃശ്യമല്ലാതായിത്തീരുന്നു.
- നമസ്കാരത്തെ പിടിച്ച് നിർത്താനാണു പറഞ്ഞിരിക്കുന്നത്. ഇടക്കിടക്ക് വസ്’വാസുകൾ വരികയും നമസ്കാരം വീണുകൊണ്ടിരിക്കുകയും ചെയ്യും. ചിലയാൾക്കാർ നമസ്ക്കാരത്തിലെ വസ്’വാസുകൾ (ദുഷ്പ്രേരണകൾ) ഒരടിക്ക് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ‘യൂഖീമൂനസ്സലാത്ത’ കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്. ഹദ്റത്ത് അബ്ദുൽ ഖാദിർ ജീലാനി സാഹിബ് പറഞ്ഞത്, ഏത് വരെ പരിശ്രമത്തിന്റെ ആവശ്യമുണ്ടോ അത് വരെയാണു പ്രതിഫലമുള്ളതെന്നാണ്. പരിശ്രമം കഴിഞ്ഞാൽ പ്രതിഫലം തീർന്നു. സലാത്തും നോമ്പുമൊക്കെ വസ്’വസക്ക് എതിരിൽ പോരാടി നിലനിർത്തുന്നതുവരെ അത് പുണ്യപ്രവൃത്തികൾ ആകുന്നു. അതിനു ശേഷം പിന്നെ മാപ്പാണോ എന്ന ചോദ്യത്തിനുള്ള മറുപടി, അതിനു ശേഷം അത് പുണ്യകർമമല്ല മറിച്ച് സമ്മാനമാണ്, ഒരു ആഹാരമാണ്, അവന്റെ കണ്ണിനു കുളിർമ്മയാണ്.
- ‘വമിമ്മാ റസഖ്നാഹും യുൻഫിക്കൂൻ’ ലെ റിസ്ഖ് കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ധനമല്ല. മറിച്ച് അവനു നൽകപ്പെട്ട അറിവ്, തത്വജ്ഞാനം, വൈദ്യശാസ്ത്ര വൈദഗ്ദ്യം തുടങ്ങിയവയെല്ലാം റിസ്ഖിൽ അടങ്ങിയിരിക്കുന്നു. അതിൽ നിന്നുതന്നെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവ് ചെയ്യണം.
- ഒരു ദിവസം എന്തായാലും ഈ നശ്വരമായ ലോകം കൈവെടിയണം. അതുകൊണ്ട് പരലോകത്തേക്കുള്ള യാത്രക്ക് തയ്യാറായി നിൽക്കുക.
- ഞാൻ പറയുന്ന കാര്യങ്ങൾ ഐതീഹ്യ കഥ വിവരിക്കുന്ന പോലെ മനസ്സിലാക്കരുത്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള വക്താവും നിങ്ങളുടെ അങ്ങേയറ്റത്തെ ക്ഷേമകാംഷിയും ഹൃദയം കൊണ്ട് നന്മ ആഗ്രഹിക്കുന്നവനുമായ ഒരു ദൈവനിയോഗിതന്റെ വാക്കായി എടുക്കേണ്ടതാണ്.
- പറയുന്നതിനു മുമ്പ് സ്വയം ചെയ്യുക.
- ജനങ്ങൾ ചെയ്യാൻ കഴിവുണ്ടായിട്ട് പറയുന്നതിന് മുമ്പ് പ്രവർത്തുക്കുന്നവർ ആയിരുന്നെങ്കിൽ ഖുർആനിൽ ‘ലിമ തകൂലൂന മാലാ തഫ്അലൂൻ’ എന്ന് പറയേണ്ട ആവിശ്യം എന്താണ്. ഈ ആയത്ത് മനസ്സിലാക്കിത്തരുന്നത് പറഞ്ഞിട്ട് ചെയ്യാതിരിക്കുന്നവർ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഉണ്ടാകും എന്നാണ്.
- ദീനീ വിദ്യാഭ്യാസം നേടാൻ ഏറ്റവും ഉചിതവും അനുയോജ്യവുമായ സമയം ബാല്യകാലമാണ്. മനുഷ്യന്റെ മറ്റൊരു കാലത്തും അത്ര ഓർമ്മശക്തി ഉണ്ടാകുന്നില്ല.
(മൽഫൂദാത്ത്, വാ. 1)
ത്വാലിബെ ദുആ: അബു-അയ്മൻ