ദർസ് 11: “പരദൂഷണത്തെ സംബന്ധിച്ച്“

 • പരദൂഷണം പറയുന്നവനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അവൻ തന്റെ മരണപ്പെട്ട സഹോദരന്റെ മാംസം ഭക്ഷിക്കുന്നവൻ എന്നാണുള്ളത്. സ്ത്രീകളിൽ ഈ രോഗം കുടുതലാണ്. ആളുകൾ പാതിരാത്രിവരെ ഇരിന്ന് പരദൂഷണം പറയുന്നു.  പിന്നെ സുബഹിക്ക് എണീറ്റ ശേഷവും ആ പണിതന്നെ തുടരുന്നു. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടേണ്ടതാണ്.

  സ്ത്രീകളുടെ പ്രത്യേക അവസ്ഥകളെ കുറിച്ച് ഖുർആനിലുണ്ട്. ഹദീസിൽ വന്നിട്ടുണ്ട്, നബി(സ) തിരുമേനി അരുളുന്നു, ‘സ്വർഗ്ഗത്തിൽ ദരിദ്രരേയാണ് ധാരാളമായി കണ്ടത്. നരകത്തിലാണെങ്കിൽ ധാരാളമായി കണ്ടത് സ്ത്രീകളെയായിരുന്നു.
 • സ്ത്രീകളിൽ ചില പാപങ്ങൾ കടുപ്പത്തിലും  കൂടുതലായും കാണപ്പെടുന്നു. ഒന്ന്, ഞങ്ങൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയുള്ള വലിയ പൊങ്ങച്ചം നടിക്കലാണ്. പിന്നെയുള്ളത്, സമൂഹത്തിൽ അഹംഭാവം കാണിക്കലാണ്. അതായത് ഇന്നവൾ വളരെ തരംതാണ സ്ത്രീയാണ് അല്ലെങ്കിൽ ഇന്ന സ്ത്രീ ഞങ്ങളേക്കാളും താഴേക്കിടയിലുള്ളവളാണ് (എന്നൊക്കെയുള്ള ധാരണകൾ). പിന്നെ ഏതെങ്കിലും പാവം ദരിദ്രയായ സ്ത്രീ അവർക്കിടയിൽ ഇരിന്നിട്ടുണ്ടെങ്കിൽ അവളെ വെറുക്കുകയും അവളെ നോക്കി, എത്ര വൃത്തികെട്ട വസ്ത്രമാണ് ധരിച്ചിരിക്കുന്നത് അവളുടെ പക്കൽ ഒരു ആഭരണവുമില്ല എന്നൊക്കെ ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങുന്നു.
 • സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താക്കന്മാരുടെ ആജ്ഞാനുവർത്തിയായി നിൽക്കൽ നിർബന്ധമാണ്.

  നബി(സ) തിരുമേനി അരുളിയിട്ടുണ്ട്, സ്ത്രീയോട് അവളുടെ ഭർത്താവ് കല്ലിൻ കൂട്ടങ്ങളെടുത്ത് ഇന്ന സ്ഥലത്ത് വെക്കണം എന്നുപറയുകയാണെങ്കിൽ അവൾ ആ വലിയ കല്ലിൻ കൂട്ടം മറ്റൊരു സ്ഥലത്ത് വെച്ച ശേഷം ഭർത്താവ് അവ വീണ്ടുമെടുത്ത് യഥാർഥ സ്ഥലത്ത് തിരിച്ച് വെക്കണമെന്നു പറഞ്ഞാൽ ആ സ്ത്രീ ഒരു മുറുമുറുപ്പും കൂടാതെ അനുസരിക്കേണ്ടതാണ്. 
 • സ്ത്രീകൾ വിചാരിക്കരുത് അവരോട് എന്തെങ്കിലും തരത്തിലുള്ള അക്രമമാണ് ചെയ്യുന്നതെന്ന്. കാരണം ആണിനും അവളോടുള്ള നിരവധി കടമകൾ വെച്ചിട്ടുണ്ട്. സ്ത്രീകളെ ശരിക്കും കസേരയിൽ  ഇരിത്തിയതു പോലെയാണ്. എന്നിട്ട് ആണിനോട് അവളെ പരിപാലിക്കാനാണ് പറഞ്ഞിരിക്കുന്നത്. അവളുടെ മുഴുവൻ ഭക്ഷണം, വസ്ത്രം, തുടങ്ങി എല്ലാ ആവശ്യങ്ങളും ആണിന്റെ ചുമലിലാകുന്നു.
 • വലിയ വലിയ ഉദ്യോഗസ്ഥർ കൈക്കൂലിക്കുറ്റത്തിൽ പിടിക്കപ്പെടുന്നതായി കാണുന്നു. അവയെന്താണ്? സ്തീകൾക്ക് വേണ്ടിയാണ് സംഭവിക്കുന്നത്. സ്ത്രീ പറയുന്നു എനിക്ക് ഇത്തരം ആഭരണങ്ങൾ വേണം ഇത്തരം വസ്ത്രം വേണം. ആ പാവത്തിനു നിർബന്ധിതാവസ്ഥയിൽ ചെയ്യേണ്ടി വരുന്നു. എന്നാൽ അല്ലാഹു ആ രീതിയിൽ റിസ്ഖ് സമ്പാദിക്കൽ വിലക്കിയിരിക്കുന്നു.
 • ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ കുറ്റപ്പെടുത്തുയതിനെ   കുറിച്ച് കേട്ടപ്പോൾ ഹുസൂർ (അ) അരുളി,

  നോക്കൂ, സ്ത്രീകളിൽ കാണുന്ന വളരെ വലിയ ഒരു ദുശ്ശീലമാണിത്. ആണിനാണെങ്കിൽ വേറെ ഒരുപാട്  ജോലികളുള്ളത് കൊണ്ട് സ്വസ്ഥമായിരുന്ന് തമ്മിൽ സംസാരിക്കാൻ അപൂർവ്വമായേ അവസരം കിട്ടുന്നുള്ളൂ. അവസരം കിട്ടിയാൽ തന്നെ അവർക്ക് ഇരുന്ന് സസാരിക്കാൻ മറ്റെന്തെങ്കിലും വിഷയങ്ങളുണ്ടാകും. പക്ഷേ, സ്ത്രീകൾക്ക് അറിവുമില്ല; അങ്ങനെയുള്ള ഒരു ജോലിയുമില്ല. അതുകൊണ്ട് ദിവസം മുഴുവനുമുള്ള ജോലി കുറ്റം പറച്ചിലും പരാതി പറയലുമല്ലാതെ മറ്റൊന്നുമില്ല.
 • ഒരാൾ മറ്റൊരാളെ പാപിയായി കണ്ടിട്ട് അയാളെ ഒരുപാട് കുറ്റപ്പെടുത്തിയ ശേഷം നീ നരകത്തിൽ പോകുന്നതാണെന്ന് പറഞ്ഞു. അല്ലാഹു ഖിയാമത്ത് നാളിൽ അവനോട് ചോദിക്കും എന്റെ അധികാരം നിനക്കാരാണ് തന്നത്. നരകത്തിലും സ്വർഗ്ഗത്തിലും അയക്കുന്നവൻ ഞാനാണ്. നീയാരാണ് (അങ്ങനെ പറയാൻ)? നടക്കുക! ഞാൻ നിന്നെ നരകത്തിൽ ഇടുകയാണ്. എന്നിട്ട്, നീ ആരെക്കുറിച്ചാണോ അങ്ങനെയാണ് ഇങ്ങനെയാണ് നരകത്തിൽ പോകുമെന്നൊക്കെ പറയുകയും  കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നത് ആ പാപിയായ അടിമയെ ഞാനിതാ സ്വർഗ്ഗത്തിലേക്ക് അയച്ചിരിക്കുന്നു. ആയതിനാൽ, എല്ലാ മനുഷ്യരും മനസ്സിലാക്കുക! താൻ തന്നെ ഒടുക്കം തിരിച്ച് ഇരയായിപ്പോകാതിരിക്കട്ടെ.

(മൽഫൂസാത് വാ.8, പേ. 417, 442)

ത്വാലിബെ ദുആ: അബു-അയ്മൻ