ഈസാ നബി(അ) ന്റെ മരണം: സൂറത്തുൽ ഫജ്ർ വചനം 28-31
یٰۤاَیَّتُہَا النَّفۡسُ الۡمُطۡمَئِنَّۃُ ﴿٭ۖ۲۸﴾ ارۡجِعِیۡۤ اِلٰی رَبِّکِ رَاضِیَۃً مَّرۡضِیَّۃً ﴿ۚ۲۹﴾ فَادۡخُلِیۡ فِیۡ عِبٰدِیۡ ﴿ۙ۳۰﴾ وَ ادۡخُلِیۡ جَنَّتِیۡ ﴿٪۳﴾۱
പരിഭാഷ: അല്ലയോ ശാന്തിപ്രാപിച്ച ആത്മാവെ, നീ നിന്റെ നാഥനിലേക്ക് മടങ്ങുക; സംപ്രീതനും (അല്ലാഹുവിന്റെ പക്കൽ) പ്രീതിപ്പെട്ടവനുമായിക്കൊണ്ട്. എന്നിട്ട് എന്റെ ഉത്തമദാസരിൽ ചേർന്നു കൊള്ളുക. എന്റെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക.
വാഗ്ദത്ത മസീഹ് ഹദ്റത് മീർസ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു;
“അതായത്, ശാന്തി പ്രാപിച്ച ആത്മാവെ! നിന്റെ നാഥനിലേക്ക് മടങ്ങുക. നീ അവനോടും തൃപ്തനാണ്, അവൻ നിന്നോടും തൃപാകുന്നു. പിന്നീട് ഇഹലോകവാസം വെടിഞ്ഞ എന്റെ ദാസരോടൊപ്പം പ്രവേശിക്കുക. എന്റെ സ്വർഗത്തിലേക്ക് പ്രവേശിക്കുക. മനുഷ്യന് മരണം വരിക്കാത്തതു വരെ മുൻകടന്നവരുടെ സംഘത്തിൽ പ്രവേശിക്കാൻ സാധ്യമല്ല എന്ന് ഈ വചനം വ്യക്തമാക്കുന്നു. ഹദീസ് ഗ്രന്ഥമായ ബുഖാരിയിലും വളരെ സ്പഷ്ടമായ നിലയിൽ മിഅ്റാജിന്റെ രാത്രിയിൽ ഹദ്റത് മസീഹിബ്നു മർയമും മരണപ്പെട്ടവരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നു. അതിനാൽ മനുഷ്യനായി ജനിച്ച മസീഹിബ്നു മർയം പ്രസ്തുത ഖുർആനിക വചനമനുസരിച്ച് മരിച്ചുകഴിഞ്ഞു എന്ന് വിശ്വസിക്കേണ്ടിവരുന്നു.
(ഇസാലയെ ഔഹാം: റൂഹാനി ഖസായിൻ, വാള്യം 3, പേജ് 433)