നോമ്പിനെപ്പറ്റി ചിലരുടെ ചോദ്യങ്ങളും മസീഹ് മൗഊദ്(അ) ന്റെ ഉത്തരങ്ങളും.
ചോദ്യം : നോമ്പുകാരണു കണ്ണാടി നോക്കാൻ പാടുണ്ടോ?
ഉത്തരം : പാടുണ്ട്.
ചോദ്യം : നോമ്പുകാരനു തലയിലോ താടിക്കോ എണ്ണ തേക്കാൻ പാടുണ്ടോ?
ഉത്തരം : പാടുണ്ട്.
ചോദ്യം : നോമ്പുകാരനു കണ്ണുരോഗമുണ്ടെങ്കിൽ കണ്ണിൽ മരുന്ന് ഇടാൻ അനുവാദമുണ്ടൊ?
ഉത്തരം : ഈ ചോദ്യം തന്നെ തെറ്റാണ്. രോഗികൾക്ക് നോമ്പു നോൽക്കാനുള്ള കല്പനയില്ല.
ചോദ്യം: നോമ്പു നോൽക്കാൻ കഴിവില്ലാത്തവർ പകരം പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഭക്ഷണത്തിന്റെ തുക ഖാദിയാനിലെ യത്തീം ഫണ്ടിൽ അയക്കുകയാണോ വേണ്ടത്?
ഉത്തരം : എല്ലാം ഒന്ന് തന്നെ. തന്റെ പട്ടണത്തിൽ തന്നെ ഏതെങ്കിലും പാവപ്പെട്ടവനു ഭക്ഷണം നൽകുകയോ അല്ലെങ്കിൽ യതീം/മിസ്കീൻ ഫണ്ടിലേക്ക് അയക്കുകയോ ചെയ്യാം.
ചോദ്യം: സുബഹി ബാങ്കുവിളിക്ക് ശേഷം ഫർസ് നമസ്കാരത്തിനു മുമ്പായി ആരെങ്കിലും നഫൽ നമസ്കരിക്കുകയാണെങ്കിൽ അനുവദനീയമാണോ?
ഉത്തരം: സുബഹി ബാങ്ക് വിളിക്ക് ശേഷം സൂര്യനുദിക്കുന്നത് വരെ രണ്ട് റക്കഅത് സുനത്തും രണ്ട് റക്കഅത് ഫർളുമല്ലാതെ വേറെ ഒരു നമസ്കാരവുമില്ല.
ചോദ്യം: ഏതെങ്കിലും ഹലാലായ മൃഗം അറുക്കുന്നതിനു മുമ്പേ തോക്കിന്റെ ബുള്ളറ്റ് കൊണ്ട് ചത്തുപോയിട്ടുണ്ടെങ്കിൽ അത് ഭക്ഷിക്കൽ അനുവദനീയമാണോ?
ഉത്തരം : തോക്ക്കൊണ്ട് വെടി വെക്കുന്നതിനു മുമ്പ് തക്ബീർ ചൊല്ലേണ്ടതാണ്. അങ്ങനെയാണെങ്കിൽ അനുവദനീയമാണ്.
ചോദ്യം : ഉധ്യോഗാവശ്യം ഒരാൾ എപ്പോഴും യാത്രയിലാണെങ്കിൽ അയാൾക്ക് നമസ്ക്കാരം ചുരുക്കാൻ അനുവാദമുണ്ടോ?
ഉത്തരം: ഒരാൾ രാവും പകലും യാത്രയിലകപ്പെടുന്ന ജോലിയിലാണെങ്കിൽ അവനെ യാത്രക്കാരനെന്ന് വിളിക്കാൻ പറ്റില്ല. അവൻ നമസ്കാരം പൂർണ്ണമായും അനുഷ്ഠിക്കണം.
ചോദ്യം: നോമ്പുകാരനു സുഗന്ധം പൂശാൻ അനുവാദമുണ്ടോ?
ഉത്തരം : അനുവാദമുണ്ട്.
ചോദ്യം : നോമ്പുകാരനു കണ്ണിൽ സുറുമ ഇടാമോ?
ഉത്തരം : മക്രൂഹ് ആണ്. പകൽ സമയത്ത് തന്നെ ഇടേണ്ട ആവശ്യമെന്താണ്? രാത്രിയിൽ സുറുമയിടാവുന്നതാണ്.
മൽഫൂദാത്
ത്വാലിബെ ദുആ: അബൂ അയ്മൻ