▪ബാഹ്യനിലയിലുള്ള ബയ്അത്ത് ചെയ്തതുകൊണ്ട് മതിയാകുമെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്.
▪പാപം ഒരു വിഷമാകുന്നു. അതു ഭക്ഷിക്കരുത്. ദൈവത്തോടുള്ള അനുസരണക്കേട് ഒരു ദുർമരണമാണ്. അതിൽനിന്ന് രക്ഷപ്പെട്ടുകൊൾവിൻ.
▪എതൊരാൾ പ്രാർത്ഥനാ സമയത്ത് – വാഗ്ദാനങ്ങൾ നിമിത്തം മാറ്റിനിർത്തപ്പെട്ട സംഗതികൾ ഒഴികെ ബാക്കിയുള്ള – എല്ലാ സംഗതികൾക്കും അല്ലാഹു കഴിവുള്ളവനാണെന്ന് കരുതുന്നില്ലയോ അവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല.
▪അസത്യത്തേയും വഞ്ചനയേയും കൈവെടിയാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪ഐഹികത്തിന്റെ അത്യാർത്തിയിൽ കുടുങ്ങിക്കിടക്കുന്നവനും പരലോകത്തിന്റെ ഭാഗത്തേക്ക് കണ്ണുയർത്തി നോക്കുകപോലും ചെയ്യാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪ദീനിനെ ദുനിയാവിനേക്കാൾ മുന്തിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪എല്ലാ ഓരോ ദുഷ്കർമ്മത്തിൽ നിന്നും അതായത് മദ്യപാനം, ചൂതുകളി, ദുർനോട്ടം, ചതി, കൈക്കൂലി, എന്നിവയിൽ നിന്നും മറ്റെല്ലാ അവിഹിതങ്ങളായ നടപടികളിൽനിന്നും പശ്ചാത്തപിച്ച് പിന്മടങ്ങാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪അഞ്ചുനേര നമസ്കാരം നിർബന്ധ ബുദ്ധിയോടെ നിർവ്വഹിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪പ്രാർത്ഥനകൾ ചെയ്തുകൊണ്ടിരിക്കാത്തവനും വിനയത്തോടെ ദൈവത്തെ സ്മരിച്ചുകൊണ്ടിരിക്കാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪തന്നിൽ ചീത്ത സ്വാധീനം ചെലുത്തുന്ന ദുർവൃത്തരെ ഉപേക്ഷിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪മതാപിതാക്കളെ ബഹുമാനിക്കാത്തവനും ഖുർആന് എതിരല്ലാത്ത നന്മകളുടെ കാര്യത്തിൽ അവരുടെ വാക്കുകൾ സ്വീകരിക്കാത്തവനും അവർക്ക് സേവനം ചെയ്യുന്നതിൽ വിമുഖനായിരിക്കുന്നവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪തന്റെ ഭാര്യയോടും അവരുടെ ബന്ധുക്കളോടും സൗമ്യമായും ഉപകാര മനോഭാവത്തോടെയും വർത്തിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪തന്റെ അയൽവാസിയെ ഏറ്റവും നിസ്സാരമായ വസ്തുക്കളിൽനിന്നു പോലും അകറ്റിനിർത്തുന്നവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪തന്നോട് തെറ്റ്ചെയ്തവരുടെ കുറ്റങ്ങൾ പൊറുത്തുകൊടുക്കാതെ പക വെച്ചുപുലർത്തുന്നവർ എന്റെ ജമാഅത്തിൽപെട്ടവരല്ല.
▪ഭാര്യയോടു വഞ്ചന പ്രവർത്തിക്കുന്ന പുരുഷനും ഭർത്താവിനോട് വഞ്ചന പ്രവർത്തിക്കുന്ന സ്ത്രീയും എന്റെ ജമാഅത്തിൽപെട്ടവരല്ല.
▪ബയ്അത്ത് ചെയ്യുമ്പോൾ ചെയ്തിട്ടുള്ള കരാറിനെ ഏതെങ്കിലും വശത്തൂടെ ലംഘിക്കുന്നവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪എന്നെ സത്യഹൃദയത്തോടെ വാഗ്ദത്ത മസീഹും വാഗ്ദത്ത മഹ്ദിയും ആണെന്ന് വിശ്വസിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪നന്മയായിട്ടുള്ള കല്പനകളിൽ എന്നെ അനുസരിക്കാൻ തയ്യാറല്ലാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
▪ശത്രുക്കളുടെ സംഘങ്ങളിൽ ചെന്നിരിക്കുകയും അവർക്കൊപ്പിച്ച് കൈത്താളം മുട്ടുകയും ചെയ്യുന്നവൻ എന്റെ ജമാ അത്തിൽപെട്ടവനല്ല.
▪വ്യഭിചാരി, ധിക്കാരി, മദ്യപാനി, കൊലയാളി, കള്ളൻ, ചൂതുകളിക്കാരൻ, ചതിയൻ, കൈക്കൂലിക്കാരൻ, പിടിച്ചുപറിക്കാരൻ, ദ്രോഹി, കള്ളം പറയുന്നവൻ, കള്ളരേഖയുണ്ടാക്കുന്നവനും അവരുടെ കൂട്ടുകാരനും തന്റെ സഹദരന്മാരേയും സഹോദരിമാരേയും കുറിച്ച് പഴി പറയുന്നവനും ദുഷ്ടമായ കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
ഇതെല്ലാം വിഷങ്ങളാകുന്നു. ഈ വിഷങ്ങൾ തിന്നിട്ട് നിങ്ങൾക്ക് ഒരുവിധത്തിലും രക്ഷപ്പെടാനാവില്ല. ഒരിക്കലും തമസ്സും ജ്യോതിസ്സും ഒരിടത്ത് സമ്മേളിക്കുകയില്ല.
ത്വാലിബെ ദുആ: അബൂ അയ്മൻ