04.06.2021 ഖുത്ബ സംഗ്രഹം
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ, എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചായിരുന്നു മുൻ ഖുത്ബകളിൽ പരാമർശിച്ചിരുന്നത്. അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെയും സെനീക നീക്കങ്ങളെയും കുറിച്ച് വിവരിച്ചിരുന്നു. ഖുറെശികൾ ഉഹദ് യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങവെ…